"ഗുസ്താവ് മാലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 3:
[[File:Mahler-signature.svg|right|220px|alt=ഗുസ്താവ് മാലറിന്റെ ഒപ്പ്]]
 
[[ബൊഹീമിയ|ബൊഹീമിയയിൽ]] ജനിച്ച [[ഓസ്ട്രിയ|ഓസ്ട്രിയൻ]] സംഗീതസംവിധായകനും ഓർക്കെസ്ട്ര നടത്തിപ്പുകാരനുമായിരുന്നു '''ഗുസ്താവ് മാലർ''' ({{IPA-de|ˈɡʊstaf ˈmaːlɐ}}; 7 July 1860 – 18 May 1911). തന്റെ കാലത്തെ മികച്ച [[ഓർക്കെസ്ട്ര]], [[ഓപ്പറ]] നടത്തിപ്പുകാരിലൊരാളായി ജീവിച്ചിരുന്നപ്പോൾതന്നെ അദ്ദേഹത്തെ കണക്കാക്കിയിരുന്നു. ശേഷകാലകാൽപനിക, [[ആധുനികത|ആദ്യകാലആധുനിക]] സംഗീതജ്ഞൻമാരിൽ പ്രധാനിയായി ഇന്ന് മാലർ കണക്കാക്കപ്പെടുന്നു. [[വിയെന്ന|വിയെന്നയിലെ]] സംഗീതപ്രസ്ഥാനം മാലറുടെ സംഗീതത്തിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് അർഹിച്ച അംഗീകാരം നൽകിയിരുന്നില്ല. [[സിംഫണി|സിംഫണികളും]] ഗാനങ്ങളുമാണ് അദ്ദേഹം പ്രധാനമായും സംഹീതസംവിധാനം നിർവ്വഹിച്ചിരുന്നവ. എങ്കിലും അദ്ദേഹത്തിന്റെ രചനകളിൽ ഓർക്കെസ്ട്രൽ ലീഡ്, [[സിംഫണി]], സിംഫണിക് കവിത എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ അത്ര പ്രകടമല്ല.
 
ഇദ്ദേഹം ജനിച്ചത് ഇപ്പോൾ [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക്ക് റിപ്പബ്ലിക്കിലെ]] [[Kaliště (Pelhřimov District)|കലിഷ്ടേ]] എന്ന സ്ഥലത്താണ്. ഇദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇഗ്ലാവു (ഇപ്പോൾ [[Jihlava|ജിഹ്ലാവ]]) എന്ന സ്ഥലത്തേയ്ക്ക് താമസം മാറി. ഇവിടെയാണ് മാലർ വളർന്നത്.
 
സംഗീതസംവിധായകൻ എന്ന നിലയിൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഓസ്ട്രോ-ജർമൻ പാരമ്പര്യത്തിനും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തെ ആധുനികതയ്ക്കുമിടയിൽ ഒരു പാലമായാണ് മാലർ വർത്തിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതകാലത്ത് സംഗീതസംവിധായകൻ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ സ്ഥാനം ഉറച്ചതായിരുന്നുവെങ്കിലും മരണശേഷം വളരെക്കാലം ഇദ്ദേഹത്തിന്റെ സംഗീതം അവഗണിക്കപ്പെട്ടു. [[Nazi Germany|നാസി ഭരണത്തിൽ കീഴിൽ]] ഇദ്ദേഹത്തിന്റെ സംഗീതം നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. 1945-നു ശേഷം ഇദ്ദേഹത്തിന്റെ സംഗീതം വീണ്ടും കണ്ടെത്തപ്പെടുകയും പുതിയ തലമുറയിലെ കേഴ്വിക്കാർതലമുറ സ്വീകരിക്കുകയും ചെയ്തു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ സ്ഥിതി തുടരുന്നു.
 
ദരിദ്രമായ ചുറ്റുപാടുകളിലാണ് മാലർ ജനിച്ചത്. കുട്ടിക്കാലത്തുതന്നെ ഇദ്ദേഹം സംഗീതത്തിലെ തന്റെ കഴിവ് പ്രദർശിപ്പിച്ചിരുന്നു. [[University of Music and Performing Arts, Vienna|വിയന്ന കൺസർവേറ്ററിയിൽ]] നിന്ന് 1878-ൽ പാസായതിനു ശേഷം വിവിധ സ്ഥലങ്ങളിൽ ഓർക്കെസ്ട്ര നടത്തിപ്പുകാരനായി ജോലി ചെയ്ത ഇദ്ദേഹം പടിപടിയായി ഉയർന്നുവരികയായിരുന്നു. 1897-ൽ [[Vienna Hofoper|വിയന്ന കോർട്ട് ഒപറയിൽ]] (ഹോഫോപെർ) ഇദ്ദേഹത്തിന് ജോലി ലഭിച്ചു. ഇദ്ദേഹം ഈ ജോലി ലഭിക്കാനായി ജൂതമതം ഉപേക്ഷിച്ച് കത്തോലിക്കാ മതം സ്വീകരിച്ചു. വിയന്നയിൽ ജീവിച്ച പത്തുവർഷം മാലർ ജൂതവിരുദ്ധ നിലപാട് സ്വീകരിച്ച പത്രങ്ങളിൽ നിന്ന് എതിർപ്പ് നേരിട്ടുകൊണ്ടിരുന്നു. ഇതു മറികടന്നാണ് തന്റെ സംഗീതത്തിന്റെ ഗുണം ഒന്നുകൊണ്ടു മാത്രം ഇദ്ദേഹത്തിന് ഒപ്പറ നടത്തിപ്പുകാരിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താൻ കഴിഞ്ഞത്. [[Richard Wagner|വാഗ്നർ]], [[Wolfgang Amadeus Mozart|മൊസാർട്ട്]] എന്നിവരുടെ സംഗീതത്തിന്റെ മാലറുടെ വ്യാഖ്യാനങ്ങൾ പ്രശസ്തമായിരുന്നു. പിന്നീട് ഇദ്ദേഹം ന്യൂ യോർക്കിലെ [[Metropolitan Opera|മെട്രോപോളിറ്റൺ ഓപറയിലും]] [[New York Philharmonic|ന്യൂ യോർക്ക് ഫിൽഹാർമോണിക്കിലും]] ജോലി ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഗുസ്താവ്_മാലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്