"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63:
ഓരോ മതവും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ്‌ പ്രതിപാദിക്കുന്നത്. അതിന്‌ ശാസ്ത്രീയമായ പിൻബലം കുറവാണ് എങ്കിലും മതവിശ്വാസികൾ ഇത്തരം കഥകളിൽ വിശ്വസിക്കാറുണ്ട്.
* ദൈവം, ആകാശവും ഭൂമിയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതിനു ശേഷം, തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്‌ യഹൂദഗ്രന്ഥമായ തോറയിൽ ‍ പറയുന്നത്. ഇസ്ലാം മതത്തിൽ ആദം എന്ന ആദിമ മനുഷ്യനെസ്വർഗ്ഗത്തിൽ സൃഷ്ടിച്ച ശേഷം പിന്നീട് കാരണവശാൽ‍ ഭൂമിയിലേക്ക് അയച്ചു എന്നും ക്രിസ്തുമതത്തിൽ ആദം എന്ന മനുഷ്യനെ ദൈവം സൃഷ്ടിച്ചു ഏദൻ തോട്ടത്തിൽ (ദൈവം ഉണ്ടാക്കിയ ഒരു പ്രത്യേക തോട്ടം) ആക്കി എന്നും മനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലമായി മനുഷ്യനെ ഏദൻ തോട്ടത്തിൽനിന്ന് പുറത്താക്കി. ആദമിന്റെ വാരിയെല്ലിൽ നിന്നാണ് ദൈവം സ്ത്രീയായ ഹവ്വയെ (Eve) സൃഷ്ടിച്ചത്. ആദവും ഹൌവ്വയും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നതാണ് ആദിപാപം. ഇവയെല്ലാം സെമിറ്റിക്ക് മതഗ്രന്ഥങ്ങളിലെ വ്യാഖ്യാനങ്ങൾ ആണ്.
*ഹൈന്ദവർ ആദിയും അവസാനവും ഇല്ലാത്ത ചാക്രീകമായ ലോകം എന്ന ആശയത്തിൽ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ മനുഷ്യ ഉല്പത്തി അനന്തകാലം മുൻപാണ് എന്ന് അവർ വിശ്വസിക്കുന്നു. ഹൈന്ദവ പുരാണങ്ങളിൽ [[മനു]] ആണ്‌ മനുഷ്യരിൽ ആദ്യത്തെ യാഗം നടത്തിയത്. അദ്ദേഹമാണ് ആദ്യത്തെ രാജാവ് എന്നും ഹൈന്ദവഗ്രന്ഥങ്ങളിൽ പറയുന്നു. <ref> [http://concise.britannica.com/ebc/article-9371216/Manu കൺസൈസ് ബ്രിട്ടാണിക്കയിൽ മനുവിനെക്കുറിച്ച് ശേഖരിച്ചത് 2007 ഏപ്രിൽ22] </ref> അദ്ദേഹത്തിന്റെ ധർമ്മ ഉപദേശങ്ങൾ [[മനുസ്മൃതി]] എന്നാണ്‌ അറിയപ്പെടുന്നത്. മനുസ്മൃതി ആ കാലഘട്ടത്തിലെ ആദ്യ നിയമം കൂടി ആയിരുന്നത്രേ {{തെളിവ്}}. ഭൂമിയിൽ ഒരിക്കൽ പ്രളയം ഉണ്ടായപ്പോൾ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം വൈവസ്വത മനു ഒരു വലിയ നൗകയിൽ സകല ജീവജാലങ്ങളേയും വഹിച്ച് പ്രളയജലത്തിൽ സഞ്ചരിക്കുകയും, മഹാവിഷ്ണു ഒരു വലിയ മത്സ്യമായാവതരിച്ചു നൗകയുടെ പ്രയാണത്തിന് വൈവസ്വത മനുവിനെ സഹായിക്കുകയും ചെയ്തു എന്നും, ആ സമയത്ത് പ്രളയജലത്തിൽ പൊങ്ങിക്കിടക്കുന്ന അരയാലിലയിൽ ഒരു കുട്ടിയുടെ രൂപത്തിൽ കിടക്കുന്ന മഹാവിഷ്ണുവിനെ (ബാലമുകുന്ദൻ) കണ്ടു എന്നും, പിന്നീട് വെള്ളം വലിഞ്ഞ് കര പ്രത്യക്ഷപ്പെട്ടപ്പോൾ മനു പുതിയ ഒരു ലോകം തുടങ്ങി എന്നും അന്നു മുതലാണ് ഇന്നത്തെ മനുഷ്യരുടെ പൂർവ്വികൻ മനു ആയത് എന്നും ഹൈന്ദവ വിശ്വാസികൾ കരുതുന്നു. ശ്രീമദ് ഭാഗവതത്തിലെ ആദ്യത്തെ അവതാരമായ മത്സ്യാവതാര കഥയിലെ ഒരു ഭാഗം കൂടിയാണിത്.
*
*
"https://ml.wikipedia.org/wiki/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്