"സക്കറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
[[മലയാളം|മലയാള]][[ചെറുകഥ|ചെറുകഥാകൃത്തും]] നോവലിസ്റ്റുമാണ് '''പോൾ സക്കറിയ''' എന്ന സക്കറിയ .
== ജീവിതരേഖ ==
1945 ജൂൺ അഞ്ചിന് [[മീനച്ചിൽ താലൂക്ക്‌|മീനച്ചിൽ താലൂക്കിലെ]] [[പൈക|പൈകയ്ക്കു]] സമീപം [[ഉരുളികുന്നം|ഉരുളികുന്നത്ത്]] ജനിച്ചു. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എൽ.പി. സ്കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം [[വിളക്കുമാടം (കോട്ടയം ജില്ല)|വിളക്കുമാടം]] സെന്റ് ജോസഫ് സ്കൂളിൽ പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം [[ബാംഗ്ലൂർ]] എം ഇ എസ് കോളജിലും [[കാഞ്ഞിരപ്പള്ളി]] സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു.ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു.സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനംചെയ്തസംവിധാനം ചെയ്ത ചിത്രമാണ് ''[[വിധേയൻ]]'' (1993).ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് <ref>http://www.loc.gov/acq/ovop/delhi/salrp/paulzacharia.html</ref> . തീവ്രദേശീയതക്കെതിരെയും മതതീവ്രവാദത്തിനെതിരെയും ഉള്ള സക്കറിയയുടെ ശക്തമായ നിലപാടുകൾ [[സംഘ് പരിവാർ]] പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിർപ്പിന്‌ വഴിവെച്ചു<ref>''[http://www.hinduonnet.com/fline/fl1924/stories/20021206002504900.htm Frontline]'' {{Dead link|date=December 2013}}</ref>. 2010 ജനുവരി 10-ന്‌ പയ്യന്നൂരിൽ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഒരു കൂട്ടം സി. പി. ഐ (എം) പ്രവർത്തകരോ അനുയായികളൊ ആണെന്നു കരുതപ്പെടുന്ന സദസ്യർ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്തു.<ref>{{cite news|url=http://www.expressbuzz.com/edition/story.aspx?Title=Zacharia+attacked&artid=CzWMWEI7Iqk=|title=Zacharia attacked|publisher=Expressbuzz|accessdate=2010 January 27}}</ref><ref>{{cite news|url=http://www.hindu.com/2010/01/11/stories/2010011159280400.htm|title=VS, Baby condemn attack on Zacharia |publisher=The Hindu|accessdate=2010 January 27}}</ref>.
[[File:Paul zacharia.ogg|thumb|സക്കറിയയുടെ പ്രഭാഷണം]]
 
"https://ml.wikipedia.org/wiki/സക്കറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്