"ശങ്കരനാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{double image|right| Harihara V&A.jpg|180| Harihara Badami.jpg |135|ഇടത്ത്ഇടത്:ശങ്കരനാരായണന്റെ ഒരു ചായാചിത്രം. വലത്തെ പകുതി [[വിഷ്ണു]]വിനെയും ഇടത്തെ പകുതി [[ശിവൻ|ശിവനെയും]] കാണിയ്ക്കുന്നു;. വലത്ത്വലത്: [[കർണാടക]]യിലെ [[ബാദാമി ഗുഹാക്ഷേത്രം|ബാദാമി ഗുഹാക്ഷേത്രത്തിലുള്ള ശങ്കരനാരായണശില്പം.}}
 
ഹൈന്ദവ വിശ്വാസപ്രകാരം, [[ശിവൻ|ശിവന്റെയും]] [[വിഷ്ണു|വിഷ്ണുവിന്റെയും]] സങ്കരരൂപമായ ഈശ്വരമൂർത്തിയാണ് '''ശങ്കരനാരായണൻ''' അഥവാ '''ഹരിഹരൻ'''. [[ശൈവമതം|ശൈവരും]] [[വൈഷ്ണവമതം|വൈഷ്ണവരും]] തമ്മിൽ തങ്ങളുടെ ആരാധനാമൂർത്തികളുടെ പേരിൽ വഴക്കുണ്ടായിരുന്ന കാലത്ത് അവ ഒഴിവാക്കി ശങ്കരൻ അഥവാ ശിവനും നാരായണൻ അഥവാ വിഷ്ണുവും ഒന്നാണെന്ന് കാണിയ്ക്കാൻ സൃഷ്ടിച്ച സങ്കല്പമാണിത്. [[അദ്വൈതം|അദ്വൈത സിദ്ധാന്തത്തിലൂടെ]] [[ശങ്കരാചാര്യർ|ശങ്കരാചാര്യരാണ്]] ഈ രൂപത്തിന് ജനകീയത നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. [[കർണാടക]]യിലെ [[ബാദാമി ഗുഹാക്ഷേത്രം|ബാദാമി ഗുഹാക്ഷേത്രത്തിൽ]] കാണപ്പെടുന്ന ശങ്കരനാരായണശില്പമാണ് ലഭ്യമായതിൽ ഏറ്റവും പഴക്കം ചെന്ന രൂപം. എ.ഡി. ആറാം നൂറ്റാണ്ടിൽ സൃഷ്ടിച്ചതാണ് ഈ ശില്പം എന്നത് അന്നേ ഈ മൂർത്തിയ്ക്ക് ജനപ്രീതി ഉണ്ടായിരുന്നു എന്ന് കാണിയ്ക്കുന്നതാണ്. ഇതുകൂടാതെ, [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ശങ്കരൻകോവിൽ]], [[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം]], [[തിരുവേഗപ്പുറ മഹാക്ഷേത്രം]], [[നാവായിക്കുളം ശങ്കരനാരായണക്ഷേത്രം|നാവായിക്കുളം]], [[പനമണ്ണ ശങ്കരനാരായണസ്വാമിക്ഷേത്രം|പനമണ്ണ]], [[കാലടിയിലെ ക്ഷേത്രങ്ങൽ#നായത്തോട് ശങ്കരനാരയണക്ഷേത്രം|നായത്തോട്]] എന്നിവ പ്രധാന ശങ്കരനാരായണാരാധനാകേന്ദ്രങ്ങളാണ്.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2836989" എന്ന താളിൽനിന്ന് ശേഖരിച്ചത്