"ഫുട്ബോൾ ലോകകപ്പ് 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 28:
}}
 
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടക്കുന്നത്. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ (യൂറോപ്പ്, ഏഷ്യ).<ref>{{Cite web|url=https://specials.manoramaonline.com/News/2018/Fifa-World-Cup/index.html|title=World Cup News Malayalam|access-date=|last=|first=|date=|website=|publisher=}}</ref> യുറോപ്പ് ഇത് 11-ാം തവണയാണ് ലോകകപ്പിന് വേദിയാകുന്നതെങ്കിലും കിഴക്കൻ യൂറോപ്പിൽ ഇതാദ്യമാണ്. ഏറ്റവും പണം മുടക്കിയ ലോകകപ്പും ഇത് തന്നെ, $14.2 ദശലക്ഷം. വീഡിയോ അസിസ്റ്റന്റ് റഫറീസ് (VARs) സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ചതും റഷ്യയിലാണ്.
 
32 ടീമുകളാണ് ഇത്തവണയും മത്സരിക്കുന്നത്. അതിൽ ഐസ്ലൻഡും പാനമയും ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. 11 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് ആകെയുള്ളത്. മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ റഷ്യ 5-0 ന് സൗദി അറേബ്യയെ തോൽപ്പിച്ചു.
 
നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. 1938 ന് ശേഷം ആദ്യമായാണ് ജർമ്മനി പ്രീക്വാർട്ടർ കാണാതെ പുറത്താകുന്നത്. അവസാനം നടന്ന 5 ലോകകപ്പുകളിലും അതാത് നിലവിലെ ചാമ്പ്യന്മരുടെ അവസ്തയും ഇത് തന്നെയായിരുന്നു. 2002ൽ ഫ്രാൻസും 2010ൽ ഇറ്റലിയും 2014ൽ സ്പെയിനും ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി.
 
ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ എല്ലാ ആഫ്രിക്കൻ ടീമുകളും പുറത്തായി. ഏഷ്യയിൽനിന്ന് ജപ്പാൻ മാത്രമാണ് പ്രീക്വാർട്ടർ യോഗ്യത നേടിയത്. ഫെയർ പ്ലേയുടെ അടിസ്ഥാനത്തിൽ പ്രീക്വാർട്ടറിൽ കടന്ന ആദ്യ ടീമാണ് ജപ്പാൻ. ലഭിച്ച മഞ്ഞക്കാർഡുകളുടെ കുറവാണ് സെനഗലിനെ മറികടക്കാൻ സഹായിച്ചത്.
 
== സംപ്രേഷണാവകാശങ്ങൾ ==
"https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_2018" എന്ന താളിൽനിന്ന് ശേഖരിച്ചത്