"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
രുക്മി പൂവ്വജന്മത്തിൽ , '''ക്രോധവശൻ''' എന്ന അസുരനായിരുന്നു . അതുകൊണ്ടാകാം , കൃഷ്ണൻ പോലും രുക്മിയുടെ വധം ആഗ്രഹിച്ചത്‌ .
ഭഗവാന്റെ ഉദ്ദേശം തന്നെ അസുരനിഗ്രഹം ആയിരുന്നല്ലോ.കൂടാതെ തന്റെ രഹസ്യവിദ്യകൾ പ്രദർശിപ്പിച്ചു ജനങ്ങളുടെ കയ്യടി വാങ്ങണമെന്ന ആഗ്രഹമാണ് രുക്മിയില് മുന്നിട്ടു നിന്നത് . അഭിമാനിയായ രുക്മി , തികഞ്ഞൊരു " ദുരഭിമാനിയും " കൂടയായിരുന്നു എന്ന് വേണം കരുതാൻ . അതുകൊണ്ടാണല്ലോ ഇത്രയധികം മര്ക്കടമുഷ്ട്ടിയും മറ്റും കാണിക്കുന്നത് .അതുകൊണ്ടാകാം , ശ്രീകൃഷ്ണൻ രുക്മിയെ വെറുത്തത് .കൂടാതെ ബലരാമനെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചപ്പോഴാണ് രുക്മിക്ക് മരണമുണ്ടായത് എന്നതും ഓർക്കേണ്ടതാണ്.
 
==രുക്മിയുടെ പൂർവ്വജന്മം==
 
മുൻപ് ഒരു കലിയുഗത്തിൽ ഭഗവാൻ മഹാവിഷ്ണു '''ജിതൻ''' എന്ന ഒരു സന്യാസിയായി അവതാരമെടുത്തു . ആരോടും ഒന്നും ഉരിയാടാതെ സദാ വേദചിന്തനവുമായി കഴിഞ്ഞിരുന്ന ജിതനെ ആൾക്കാർ മന്ദബുദ്ധിയെന്നാണ് ധരിച്ചിരുന്നത് . ജിതന്റെ പിതാവ് അവിടത്തെ ഒരു നാടുവാഴിയും , അമ്മാവൻ ധനാഢ്യനായ വ്യാപാരിയുമായിരുന്നു . നാടുവാഴിയായ പിതാവിനോടുള്ള ബഹുമാനവും ഭക്തിയും കാരണം അമ്മാവനായ '''വജ്രബാഹു''' ജിതനെ ആദ്യമൊക്കെ വളരെയേറെ സ്നേഹിച്ചിരുന്നു . തന്റെ മകളെ അദ്ദേഹം ജിതനു വിവാഹം കഴിച്ചു നൽകുമെന്ന് ജിതന്റെ പിതാവിന് വാക്ക് കൊടുത്തിരുന്നു . എന്നാൽ വജ്രബാഹുവിന്റെ പുത്രനായ '''സ്തോമയഷ്ടി''' , തന്റെ സുഹൃത്തായ ഒരു രാജകുമാരന് തന്റെ സഹോദരിയെ നൽകാനാണ് ആഗ്രഹിച്ചത് . ഇതിനിടെ ജിതന്റെ സ്വഭാവം പുറത്താവുകയും നാടുവാഴിയുടെ മകൻ മന്ദബുദ്ധി ആണെന്ന് നാട്ടിൽ പാട്ടാവുകയും ചെയ്തു . അതോടെ ജിതന്റെ വിവാഹം മുടങ്ങി . ഈ വ്യസനത്താൽ നാടുവാഴി രോഗം പിടിപെട്ടു കിടപ്പിലായി . മരണക്കിടക്കയിൽ വച്ച് ആ നാടുവാഴി ജിതന്റെ അമ്മാവനായ വജ്രബാഹുവിനോട് തന്റെ രാജ്യം ഏറ്റെടുക്കാനും ഒരേയൊരു മകനായ ജിതനെ നോക്കിക്കൊള്ളണമെന്നും പറഞ്ഞേൽപ്പിച്ചു . പിതാവിന്റെ മരണശേഷം ജിതന്റെ രാജ്യവും സമ്പത്തും മുഴുവൻ അമ്മാവനായ വജ്രബാഹുവും അളിയനായ സ്തോമയഷ്ടിയും കൈക്കലാക്കി .
 
തുടർന്ന് ജിതൻ തനിക്കു വിവാഹം ചെയ്തു തരാമെന്നു പിതാവിന് വാക്കു കൊടുത്തിരുന്ന കന്യകയെ ചോദിക്കുകയും അവളുമായി താൻ എവിടേക്കെങ്കിലും പൊയ്ക്കൊള്ളാമെന്നു പറയുകയും ചെയ്തു .
 
വജ്രബാഹു ജിതനെ സംരക്ഷിക്കാൻ തയ്യാറായി . അദ്ദേഹം പറഞ്ഞു . കുഞ്ഞേ നീ മന്ദബുദ്ധി ആണ് . ബുദ്ധിമതിയായ എന്റെ മകൾ നിനക്ക് ചേരില്ല . കൊട്ടാരത്തിൽ നിന്നോളൂ . ചിരകാലം ഭക്ഷണം തരാം .
 
എന്നാൽ ഇതുകേട്ട് സ്തോമയഷ്ടി ജിതനെ ഇങ്ങനെ പരിഹസിച്ചു .
 
" എടോ മന്ദബുദ്ധീ ... നിനക്ക് എന്റെ സഹോദരിയെ തരാനോ ... നിന്റെ രാജ്യം ഇപ്പോൾ എന്റേതാണ് . വേണമെങ്കിൽ എന്നെ യുദ്ധം ചെയ്തു ജയിച്ചിട്ടു എന്റെ പൊന്നു പെങ്ങളെ കൊണ്ടുപോകൂ വിഡ്ഡീ . അപ്പൻ കൈവിട്ട സ്വത്തു പിടിയ്ക്കാൻ കണ്ട ഉപായം കൊള്ളാം ... കടന്നു പോ പുറത്തു . ഇവനെ ആരും സഹായിച്ചു പോകരുത് . സഹായിക്കുന്നവന്റെ കൈവെട്ടും ..."
 
ഇത് കേട്ട് ജനങ്ങൾ മൂക്കത്തു വിരൽ വച്ചു . സ്തോമയഷ്ടി ഉത്തമ സഹോദരനാണെന്നും , സഹോദരിയുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നവനെന്നും ആൾക്കാർ പുകഴ്ത്തി . ജിതൻ വളരെയേറെ അപമാനിക്കപ്പെട്ടു .ലീലയാ കരഞ്ഞുകൊണ്ട് ആ പാവം വേദചിന്തനവുമായി അലഞ്ഞുതിരിഞ്ഞു . ഒടുവിൽ ഹിമാലയത്തിൽ എത്തി ശിവനെ തപസ്സു ചെയ്തു സിദ്ധി നേടി , മുനിയായി മാറി .
 
ഈ മുനി അടുത്ത ജന്മത്തിൽ ധർമ്മദേവന്റെ കുലത്തിൽ പിറന്നു . അപ്പോൾ ഇദ്ദേഹത്തെ നാരായണമുനി എന്ന് അറിയപ്പെട്ടു . ഈ മുനിയാണ് കൃഷ്ണനായി ജനിച്ചത് .പഴയ സ്തോമയഷ്ടിയാണ് രുക്മി . വജ്രബാഹു ആണ് രുക്മിയുടെ പിതാവായ ഭീഷ്മകൻ . [ മഹത്പുരണം , ജ്ഞാനവല്ലി , ഖണ്ഡം 6 ]
 
==അവലംബം==
{{മഹാഭാരതം }}
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്