"മിന്നാമിനുങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 30:
}}
 
'''മിന്നാമിനുങ്ങ്''' (മിന്നാമിന്നി-Firefly ) പറക്കുന്ന ഒരു [[ഷഡ്‌പദം|ഷഡ്‌പദമാണ്]]. ആണിനും പെണ്ണിനും ചിറകുകളുണ്ട്. തേനാണ് സാധാ‍രണ ഭക്ഷണം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതൽ കാണപ്പെടുന്നത്. കൂടെ കൂടെയാണിവ പ്രകാശം വിതറുന്നത്. ആണും പെണ്ണും പരസ്പരം ആകർഷിക്കുന്നതിനു വേണ്ടിയാൺ മിന്നാമിനുങ്ങുകൾ പ്രകാശം പരത്തുന്നതെന്നു് പറയപ്പെടുന്നു. അതല്ല, പക്ഷികളെയും മറ്റും പേടിപ്പിച്ച് അവയുടെ ആക്രമണം ഒഴിവാക്കാനാണീ തന്ത്രമെന്നും പറയപ്പെടുന്നു. ബ്രസീലിൽ കുടിലുകൾ രാത്രികാലത്ത് അലങ്കരിക്കാനും അവിടത്തെ സ്ത്രീകൾ തലമുടി അലങ്കരിക്കാനും ഇവയെ ഉപയോഗിച്ചിരുന്നു.
 
വയറിന്റെ അടിയിൽ നിന്നുമാണവ പ്രകാശം പരത്തുന്നത്. ലൂസിഫെറിന് (Luciferin)‍, ലൂസിഫെറേസ്(Luciferase) എന്നീ രണ്ട് രാസവസ്തുക്കൾ അവയുടെ വയറിന്റെ അടിയിൽ ഉണ്ട്. [[ലൂസിഫെറിൻ]] [[ഓക്സിജൻ|ഓക്സിജനുമായി]] യോജിച്ച് പ്രകാശമുണ്ടാകുന്നു. ഈ സംയോജനത്തിൻ ഒരു [[രാസത്വരകം|രാസത്വകരമായി]] ലൂസിഫെറേസ് പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രകാശമുണ്ടാക്കുന്നതിൻ [[ജൈവപ്രഭ]] (Bio-Luminescence) എന്ന് പറയുന്നു. മിന്നാമിനുങ്ങിന്റെ വെട്ടം മഞ്ഞയോ ഓറഞ്ചോ ആൺ. ഈ വെട്ടം ശാസ്ത്രകാരന്മാരിന്ന് പരീക്ഷണശാലകളിൽ ഉണ്ടാക്കാറുണ്ടത്രേ!
"https://ml.wikipedia.org/wiki/മിന്നാമിനുങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്