"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,812 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
ഭാരതത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം, രാമേശ്വരം നഗരത്തിന്റെ ഒത്ത നടുക്ക് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്ത് സ്ഥിതിചെയ്യുന്നു. കിഴക്കോട്ടാണ് ക്ഷേത്രദർശനം. രാമേശ്വരം പോലീസ് സ്റ്റേഷൻ, നഗരസഭാ കാര്യാലയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ഗവ. സ്കൂൾ, വിവിധ കംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. മുൻ [[രാഷ്ട്രപതി]] [[ഭാരതരത്നം]] [[എ.പി.ജെ. അബ്ദുൽ കലാം|ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ]] കുടുംബവീട് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറുമാറിയാണ്. ബാല്യകാലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ കഥകൾ അദ്ദേഹം [[അഗ്നിച്ചിറകുകൾ]] എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ക്ഷേത്രത്തെ ചുറ്റിപ്പറ്റി വലിയ ആനപ്പള്ളമതിലുണ്ട്. ഇതിന് 865 അടി ഉയരവും 567 അടി നീളവുമുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വലിയ ഗോപുരങ്ങൾ കാണാം. കിഴക്കുഭാഗത്തുള്ളതിനാണ് കൂടുതൽ ഉയരം. കിഴക്കേ ഗോപുരത്തോടുചേർന്ന് വലിയൊരു മണ്ഡപവും പണിതിട്ടുണ്ട്. ഇതിന്റെ മുകളിൽ [[നന്ദി (പുരാണകഥാപാത്രം)|നന്ദിയുടെ]] പുറത്തിരിയ്ക്കുന്ന ശിവനെയും [[പാർവ്വതി|പാർവ്വതിയെയും]] ഇരുവശത്തുമുള്ള [[ഗണപതി]]-[[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യന്മാരെയും]] കൊത്തിവച്ചിട്ടുണ്ട്. തെക്കും വടക്കും ഭാഗങ്ങളിൽ താരതമ്യേന ചെറിയ ഗോപുരങ്ങളാണുള്ളത്.
 
ക്ഷേത്രമതിലകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെ ഇടനാഴിയാണ് ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി. ഇന്ത്യയിലെ ഏഴ് അദ്ഭുതങ്ങളിലൊന്നാണിത് പാണ്ഡ്യരാജാക്കന്മാരും [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[ജാഫ്ന]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുമാണ് ഇത് നിർമ്മിച്ചത്. ഇതിനകത്താണ് തമിഴ് ശൈലിയിലുള്ള ക്ഷേത്രക്കൊടിമരവും നന്ദിമണ്ഡപവുമുള്ളത്. ചുണ്ണാമ്പിലും ഇഷ്ടികയും പണിത, 22 അടി നീളവും 17 അടി വീതിയും 17 അടി ഉയരവുമുള്ള അതിഭീമാകാരമായ നന്ദിവിഗ്രഹമാണ് ക്ഷേത്രത്തിലേത്. തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിൽ നന്ദിപ്രതിഷ്ഠകൾക്ക് പൊതുവേ നല്ല വലുപ്പമുണ്ടാകാറുണ്ട്. നന്ദിമണ്ഡപത്തിന്റെ ഇടതുഭാഗത്ത് (തെക്ക്) പത്തുകൈകളോടുകൂടിയ ഗണപതിഭഗവാന്റെയും വലതുഭാഗത്ത് [[വള്ളി]]-[[ദേവസേന|ദേവസേനാ]]സമേതനായ സുബ്രഹ്മണ്യസ്വാമിയുടെയും സന്നിധികൾ കാണാം. ഗണപതി ഇവിടെ 'ആനന്ദഗണപതി' എന്നറിയപ്പെടുന്നു. അത്യുഗ്രദേവതയാണ് ഈ മൂർത്തി. സുബ്രഹ്മണ്യസ്വാമി ചതുർഭുജനാണ്. ഇവർക്കടുത്തുതന്നെയാണ് തമിഴ്നാട്ടിലെ ശിവക്ഷേത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ [[നവഗ്രഹങ്ങൾ|നവഗ്രഹങ്ങളും]] കുടികൊള്ളുന്നത്.
 
നന്ദിപ്രതിഷ്ഠ കടന്നാൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന രാമനാഥസ്വാമിയുടെ നടയിലെത്താം. ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധം മണലുകൊണ്ടുള്ള ശിവലിംഗമാണ് രാമനാഥസ്വാമിയ്ക്ക്. ഹനുമാൻ വാലുകൊണ്ട് നടത്തിയ ബലപ്രയോഗത്തിന്റെ അടയാളങ്ങൾ ശിവലിംഗത്തിൽ ഇന്നും വ്യക്തമായി കാണാം. കരിങ്കല്ലുകൊണ്ട് തീർത്ത ശ്രീകോവിലിലാണ് ഏകദേശം മൂന്നടി ഉയരം വരുന്ന രാമനാഥസ്വാമിയുടെ ശിവലിംഗം കുടികൊള്ളുന്നത്. ഇതിന്റെ താഴികക്കുടം സ്വർണ്ണം പൂശിയിട്ടുണ്ട്. രാമനാഥസ്വാമിയുടെ ശ്രീകോവിലിന് തെക്കുഭാഗത്താണ് പർവ്വതവർദ്ധിനി അമ്മന്റെ സന്നിധി. സാധാരണയായി ശിവന്റെ ഇടതുഭാഗത്ത് കുടികൊള്ളാറുള്ള പാർവ്വതി, ഇവിടെ വലതുവശത്ത് വന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കൂടാതെ, ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും ശ്രീലകത്തുണ്ട്.
 
രാമനാഥസ്വാമിക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വിശ്വനാഥസ്വാമിയുടെ പ്രതിഷ്ഠയുള്ളത്. ഇതാണ് ഹനുമാൻ പ്രതിഷ്ഠിച്ച മൂർത്തി എന്ന് പറയപ്പെടുന്നു. ആദ്യപൂജയേറ്റുവാങ്ങുന്നതും വിശ്വനാഥസ്വാമിയാണ്. പ്രസിദ്ധമായ [[കാശീ വിശ്വനാഥക്ഷേത്രം|കാശീ വിശ്വനാഥസ്വാമിക്ഷേത്രത്തിലെ]] പ്രതിഷ്ഠയുടെ അതേ പേരാണ് പ്രതിഷ്ഠയ്ക്കെന്നത് ശ്രദ്ധേയമാണ്. വിശ്വനാഥസ്വാമിയോടൊപ്പം പത്നിയായഇടതുവശത്ത് പ്ത്നിയായ വിശാലാക്ഷിയുമുണ്ട്. ഇതും കാശിയുമായുള്ള ബന്ധം കാണിയ്ക്കുന്നു. (കാശിയിൽ ശിവൻ വിശ്വനാഥനായും പാർവ്വതി വിശാലാക്ഷിയായും കുടികൊള്ളുന്നു).
 
ഒരുപാട് ഉപദേവതാസന്നിധികളുള്ള പുണ്യസങ്കേതമാണ് രാമേശ്വരം ക്ഷേത്രം. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ സന്ന്യാസരൂപമായ [[ദക്ഷിണാമൂർത്തി (ശിവൻ)|ദക്ഷിണാമൂർത്തി]] കുടികൊള്ളുന്നു. തമിഴ്നാട്ടിലെ ശിവസന്നിധികളിൽ ദക്ഷിണാമൂർത്തിപ്രതിഷ്ഠ സാധാരണമാണ്. കൂടാതെ പത്നിയായ [[ഉഷ|ഉഷാദേവിയോടൊപ്പം]] കുടികൊള്ളുന്ന [[സൂര്യൻ|സൂര്യഭഗവാൻ]], ക്ഷേത്രത്തിലെ ആദ്യപ്രതിഷ്ഠയായ ഗന്ധമാദന ലിംഗം, വിഭീഷണൻ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്ന ജ്യോതിലിംഗം, [[സരസ്വതി]], [[നടരാജൻ]] (രണ്ട് വിഗ്രഹങ്ങൾ), [[ദുർഗ്ഗ]]
 
[[ചിത്രം:രാമേശ്വരം ക്ഷേത്രകവാടം.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2835718" എന്ന താളിൽനിന്ന് ശേഖരിച്ചത്