"രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
നന്ദിപ്രതിഷ്ഠ കടന്നാൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന രാമനാഥസ്വാമിയുടെ നടയിലെത്താം. ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധം മണലുകൊണ്ടുള്ള ശിവലിംഗമാണ് രാമനാഥസ്വാമിയ്ക്ക്. കരിങ്കല്ലുകൊണ്ട് തീർത്ത ശ്രീകോവിലിലാണ് ഏകദേശം മൂന്നടി ഉയരം വരുന്ന രാമനാഥസ്വാമിയുടെ ശിവലിംഗം കുടികൊള്ളുന്നത്. ഇതിന്റെ താഴികക്കുടം സ്വർണ്ണം പൂശിയിട്ടുണ്ട്. രാമനാഥസ്വാമിയുടെ ശ്രീകോവിലിന് തെക്കുഭാഗത്താണ് പർവ്വതവർദ്ധിനി അമ്മന്റെ സന്നിധി. സാധാരണയായി ശിവന്റെ ഇടതുഭാഗത്ത് കുടികൊള്ളാറുള്ള പാർവ്വതി, ഇവിടെ വലതുവശത്ത് വന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കൂടാതെ, ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും ശ്രീലകത്തുണ്ട്.
 
രാമനാഥസ്വാമിക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വിശ്വനാഥസ്വാമിയുടെ പ്രതിഷ്ഠയുള്ളത്. ഇതാണ് ഹനുമാൻ പ്രതിഷ്ഠിച്ച മൂർത്തി എന്ന് പറയപ്പെടുന്നു. ആദ്യപൂജയേറ്റുവാങ്ങുന്നതും വിശ്വനാഥസ്വാമിയാണ്. പ്രസിദ്ധമായ [[കാശീ വിശ്വനാഥ ക്ഷേത്രംവിശ്വനാഥക്ഷേത്രം|കാശീ വിശ്വനാഥസ്വാമിക്ഷേത്രത്തിലെ]] പ്രതിഷ്ഠയുടെ അതേ പേരാണ് പ്രതിഷ്ഠയ്ക്കെന്നത് ശ്രദ്ധേയമാണ്. വിശ്വനാഥസ്വാമിയോടൊപ്പം പത്നിയായ വിശാലാക്ഷിയുമുണ്ട്. ഇതും കാശിയുമായുള്ള ബന്ധം കാണിയ്ക്കുന്നു.
 
[[ചിത്രം:രാമേശ്വരം ക്ഷേത്രകവാടം.jpg|thumb|left|250px| രാമേശ്വരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേഗോപുരം]]
"https://ml.wikipedia.org/wiki/രാമേശ്വരം_രാമനാഥസ്വാമി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്