"സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ [[കിഴക്കൻ യൂറോപ്പ്|കിഴക്കൻ യൂറോപ്പിലാണ്]] സിയോണിസം ഒരു പ്രസ്ഥാനമായി രൂപം‌കൊണ്ടത്. യൂറോപ്പിലെ [[ജൂതൻ‍|ജൂതന്മാർക്ക്]] [[സെമിറ്റിക് ഭാഷ|സെമിറ്റിക് ഭാഷകൾക്ക്]] നേരേയുണ്ടായ വിദ്വേഷമാണ് ഇതിനു കാരണമായി കരുതുന്നത്. 1895-ൽ ഫ്രാൻസിലെ ഒരു സൈനിക കോടതിൽ കോർട്ടുമാഷൽ നടക്കുമ്പോൾ, [[വിയന്ന]]യിലെ ഒരു പത്രപ്രവർത്തകനും യഹൂദനുമായ തിയോഡർ ഹേർസലും സന്നിഹിതനായിരുന്നു.ഫ്രഞ്ച് സേനയിലെ ഒരു യഹൂദ ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ ഫ്രെയിഡസിന് രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു അവിടെ. ഫ്രെഡിനെ ജനസമക്ഷത്തു കൊണ്ടുവന്നപ്പോൾ തന്നെ ഫ്രാൻസിലെ ജനം "അവൻ യഹൂദനാണ് രാജ്യദ്രോഹിയായ അവനെ കൊല്ലുക" എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. വ്യാജരേഖ ചമച്ചാണ് ഈ കുറ്റം ഫ്രയിഡിൽ ചുമത്തിയിരുന്നത്. തൽക്കാലം ഫ്രയിഡിനെ നാടുകടത്തപ്പെട്ടു. യഹൂദനായ ഫ്രയിഡിന് നേരെയുള്ള ജനരോഷം വിയന്നക്കാരനായ ഹെർസലിനെ വേദനിപ്പിച്ചു. ഫ്രഞ്ചു ജനത ഒരു വ്യക്തിയുടെ രക്തത്തിനായല്ല മറിച്ച് ഒരു ജാതിയുടെ രക്തത്തിനു വേണ്ടിയാണന്ന് ഹെർസൽ മനസ്സിലാക്കി. അദ്ദേഹം വിയന്നയിലേക്ക് പോയി. യൂറോപ്പിലെ യഹൂദരുടെ ദയനീയ അവസ്ഥ ഈ പത്ര പ്രവർത്തകന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഇതിൽ നിന്നും യഹൂദരെ രക്ഷിക്കുവാനുള്ള ഉപായം എന്താണന്ന് അദ്ദേഹം ഗാഢമായി ചിന്തിച്ചു.ഈ ചിന്തയുടെ ഫലമായിരുന്നു സയണിസം. സ്വന്തമായി ഒരു നാടില്ലാതെ അന്യ രാജ്യങ്ങളിൽ അനീതിയും പീഡനവും അനുഭവിക്കുന്ന യഹൂദർക്ക് സ്വന്തമായി ഒരു രാജ്യം പലസ്തീനിൽ സ്ഥാപിക്കുന്നതിനു വേണ്ടി ലോകത്തുള്ള എല്ലാ യഹൂദരുടെയും ദേശീയ ബോധത്തെ തട്ടിയുണർത്തിയ പ്രസ്ഥാനമാണ് സയണിസം. ജൂതരാഷ്ട്രം എന്ന ആശയത്തിനു ശക്തി നൽകാൻ [[തിയോഡർ ഹേർസൽ]] ഉദ്ദേശലഷ്യം, പ്രവർത്തന മണ്ഡലം, തുടങ്ങിയവ സംബന്ധിച്ച് നൂറു പേജോളം വരുന്ന പ്രബന്ധം തയ്യാറാക്കി ''യഹൂദൻ വിചാരിച്ചാൽ അവന് സ്വന്തമായി ഒരു രാഷ്ട്രമുണ്ടാകും" എന്നാരംഭിക്കുന്ന ഈ പ്രബന്ധം എല്ലാ യഹൂദ സംഘടനകൾക്കും, യഹൂദ നേതാക്കൾക്കും, ബുദ്ധിജീവികൾക്കും അയച്ചു കൊടുത്തു.1896-ന് ശേഷമാണ് സയണിസം ഒരു ദേശീയ പ്രസ്ഥാനമായി വളർന്നത്.രണ്ടു വർഷത്തിനു ശേഷം 1897-ൽ അഖില ലോക സയണിസ്റ്റ് സമ്മേളനം[[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] [[ബേസൽ|ബേസലിൽ]] വെച്ച് ആദ്യസിയോണിസ്റ്റ് കോൺഗ്രസ്സ് നടന്നു. ശേഷം സിയോണിസ്റ്റ് സം‌ഘടന രൂപം കൊണ്ടു.<ref>Walter Laqueur (2003) ''The History of Zionism'' Tauris Parke Paperbacks, ISBN 1-86064-932-7 p 40</ref>
 
"പലസ്തീനിൽ യഹൂദരുടെ പുനരധിവാനത്തിനായി ഒരു യഹൂദദേശീയ ഫണ്ട് ആരംഭിക്കുക.പലസ്തീനിൽ യഹൂദർ സ്ഥലം വാങ്ങുന്നതിന് ഒരു ലാൻഡ് ബാങ്ക് തുറക്കുക." "നിയമാനുസൃതമായും അല്ലാതെയും യൂറോപ്പിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും യഹൂദ കുടുംബങ്ങളെ പലസ്തീനിൽ നിർദ്ദിഷ്ട സ്ഥാനങ്ങളിൽ എത്തിക്കുക". "നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടക്കുന്ന തരിശുഭൂമികൾ മെച്ചപ്പെടുത്തിയെടുക്കുക.ലാൻഡ് ബാങ്കിന്റെ സഹായത്തോടെ കഴിയാവുന്നിടത്തോളം ഭൂമി അറബികളിൽ നിന്നും വില കൊടുത്ത് വാങ്ങുക." "അറബികളുമായി ഒരു സംഘടനം ആവശ്യമായി വന്നാൽ അതിനാവശ്യമായ യുദ്ധോപകരണങ്ങൾ ശേഖരിക്കുക.ഒരു സായുധ സേനയെ വളർത്തിയെടുക്കുക; ഇവയായിരുന്നു സയണിസത്തിന്റെ ലക്ഷ്യങ്ങൾ. ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല മുദ്രാവാക്യങ്ങളിൽ ഒന്ന് പലസ്തീൻ ശൂന്യമെന്ന അർത്ഥം വരുന്ന ''ജനതയില്ലാത്ത ദേശം,ദേശമില്ലാത്ത ജനതയ്ക്ക്'' ഇപ്രകാരമായിരുന്നു. '''കുടിയേറ്റവും വികസന മുന്നേറ്റവും''' വിവിധ രാജ്യങ്ങളിൽ നിന്നു എത്തിച്ചേർന്ന വരായിരുന്നതിനാൽ പരസ്പരം മനസ്സിലാകാത്ത 40-ൽ ഏറെ ഭാഷകളായിരുന്നു [[യഹൂദർ]] സംസാരിച്ചിരുന്നത്. 1906-ൽ പോളണ്ടിലെ ഒരു അഭിഭാഷകന്റെ മകനായ ഇരുപത്തിനാലുകാരൻ ഡേവിസ് ഗ്രീൻ തന്റെ വിദ്യാഭ്യാസത്തിനു ശേഷം സയണിസത്തിൽ ആകൃഷ്ടനായി പലസ്തീനിൽ എത്തിച്ചേർന്നു. ജൂത രാഷ്ട്രനിർമ്മാണത്തിനായി കഠിനമായി പലസ്തീനിലെ മണ്ണിനോട് മല്ലടിച്ചു. ഊഷരഭൂമിയെ മരുപ്പച്ചയാക്കുവാൻ പട്ടിണി അനുഭവിച്ചും മലേറിയ പിടിപ്പെട്ടും ദുസഹമായ ജീവിതത്തിലൂടെ മുന്നേറി. ഒരു പൊതു ഭാഷ ഇല്ലാതെ രാഷ്ട്ര നിർമ്മാണം ഒരു പാഴ് വേലയായിത്തീരുമെന്ന് ഡേവിഡ് ഗ്രീൻ മനസ്സിലാക്കി, അദ്ദേഹം ജറുസലേമിലേക്ക് മാറി താമസിച്ചു. എബ്രായ ( ഹീബ്രു) ഭാഷയുടെ പ്രചാരണത്തിനായി ഒരു പത്രത്തിന്റെ പത്രാധിപരായി പ്രവർത്തിച്ചു.1948-ൽ ഈ ഡേവിഡ് ഗ്രീൻ ആയിരുന്നു [[ഇസ്രയേൽ]] രാഷ്ട്രം ലോകത്തിനു മുമ്പിൽ പ്രകാശനം ചെയ്ത, ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രിയായ [[ഡേവിഡ് ബെൻ-ഗുരിയൻ]]. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ 40,000 യഹൂദ വംശകർ പലസ്തീനിൽ എത്തിച്ചേർന്നു. ഈ കാലഘട്ടത്തിൽ റഷ്യയിലും പോളണ്ടിലും യഹൂദ പീഡനവും [[ജൂതവിരോധം|ജൂതവിരോധവും]] വർദ്ദിച്ചിരുന്ന സമയത്ത് സിയോണിസത്തിന്റെ പ്രവർത്തകർ ആയിരക്കണക്കിന് യഹൂദരെ പലസ്തീനിൽ എത്തിച്ചു.ഓട്ടോമൻ - തുർക്കി സാമ്രാജ്യത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട സ്ഥലമായിരുന്നു [[പലസ്തീൻ]]. അന്യ രാജ്യങ്ങളിൽ നിന്നും നിയമാനുസൃതമായും ജാഫാ തുറമുഖത്തുണ്ടായിരുന്ന തുർക്കി അധികാരികൾക്ക് കൈക്കൂലി കൊടുത്തും അവർ പലസ്തീതീനിൽ പ്രവേശിച്ചു. ഉന്നത വിദ്യാഭ്യാസം ഉള്ളവരും, സാങ്കേതിക വിജ്ഞാനം സിദ്ധിച്ചുവരും, സമ്പന്നൻമാരും, സാധാരണ കർഷകരോട് ചേർന്ന് ചാലുകൾ നിർമ്മിക്കുവാനും, ചതുപ്പു ഭൂമിയിലെ വെള്ളം വറ്റിക്കുവാനും തരിശുഭൂമിയെ വിളഭൂമിയാക്കുവാൻ രംഗത്തിറങ്ങി. 1908-ൽ പലസ്തീനിൽ കുടിയേറി പാർക്കുന്ന യഹൂദരുടെ പുനരധിവാസത്തിന്നും, സ്ഥലം വാങ്ങുന്നതിനും, കൃഷി ചെയ്യുന്നതിനും സഹായങ്ങൾ നൽകുന്നതിനുമായി "പലസ്തീൻ യഹൂദ ഏജൻസി " എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. സയണിസ്ററുകളുടെ ഒരു ബ്രാഞ്ചായി ഇത് പ്രവർത്തിച്ചു.1911-ൽ ജൂത ജനസംഖ്യ 6% ആയി ഉയർന്നു.1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടു. ഇതിനിടയിൽ സയണിസത്തിന്റെ വളർച്ചക്ക് സഹായകരമായ രീതിയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ആർതർ ഫോർ ഒരു നയപ്രഖ്യാപനം നടത്തി. [[ബാൽഫോർ പ്രഖ്യാപനം]] എന്നാണിത് അറിയപ്പെടുന്നത്. " യഹൂദ ജനത്തിന് പലസ്തീനിൽ സ്വന്തമായി ഒരു രാഷ്ട്രം രൂപീകരിക്കുന്നതിനെ ബ്രിട്ടീഷ് ഗവർമെന്റ് അനുകൂല ദൃഷ്ടിയോടെ വീക്ഷിക്കുന്നു. പലസ്തീനിൽ ഇപ്പോൾ താമസിക്കുന്ന ജാതികളുടെ പൗരാവകാശത്തിനും മതസ്വാതന്ത്രത്തിനും ഹാനി വരാത്ത വ്യവസ്തയിൽ ഈ ലക്ഷ്യം സഫലമാക്കുവാൻ ബ്രിട്ടീഷ് ഗവർമെന്റ് ശ്രമിക്കുന്നതായിരിക്കും". ഇതായിരുന്നു ഈ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. സയണിസത്തോട് ബ്രിട്ടീഷുകാർക്കുള്ള അനുകുല നിലപാട് പ്രകടിപ്പിക്കുവാനും, ഒന്നാം ലോകമഹായുദ്ധത്തിൽ പലസ്തീനിലെയും യൂറോപ്പിലെയും യഹൂദരുടെ സഹായം നേടുന്നതിനും വേണ്ടിയായിരുന്ന ഈ പ്രഖ്യാപനം. ഒന്നാം ലോകമഹായുദ്ധത്തിൽ ആർട്ടിലറി ഷെല്ലിന്റെ ക്ഷാമം അനുഭവപ്പെട്ടപ്പോൾ, ബാക്റ്റിര്യം ഫെർമന്റഷൻ (Acetone) എന്ന രാസവസ്തു വൻതോതിൽ നിർമ്മിച്ച് കൊടുത്ത് [[ചെയിം വെയ്തസമാൻ]]( [[chaim Weizmann]]) പ്രതിസന്ധി ഘട്ടത്തിൽ ബ്രിട്ടനെ രക്ഷിച്ചു. ഇങ്ങനെ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് ചെയിം വെയ്ത സമാൻ എന്ന യഹൂദശാസ്ത്രജൻ ബ്രിട്ടനു ചെയ്ത സേവനത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ബാൽഫോർ പ്രഖ്യാപനം. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം ജർമ്മനി പരാജയപ്പെട്ടപ്പോൾ ഒപ്പം അവരെ പിന്തുണച്ചിരുന്ന ഓട്ടോമൻ തർക്കിയും വീണു.ഓട്ടോമൻ തുർക്കിയുടെ തെക്കുഭാഗം [[സൈക്സ്-പികോട്ട് ]] ധാരണ പ്രകാരം ഫ്രാൻസിനും ബ്രിട്ടനും വീതിച്ചുകിട്ടി. അന്ന് ബ്രിട്ടനു വീതിച്ചു കിട്ടിയ പലസ്തീൻ രാജ്യം ജോർദ്ദാനും വെസ്റ്റ്ബാങ്കും ഇസ്രയേലും അടങ്ങുന്ന വിശാല ഭൂവിഭാഗമായിരുന്നു. ലെബനോണും സിറിയയും ഫ്രാൻസിന് ലഭിച്ചു.അങ്ങനെ ബ്രിട്ടീഷ് സൈന്യം പലസ്തീനിൽ കടന്ന് തുർക്കിയിൽ നിന്ന് 1920ൽ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാർ]] ഭരണമേറ്റെടുത്തു. ഈ അനുകൂല സാഹചര്യത്തിൽ 1920 കളിലും 1930 കളിലും പോളണ്ടിലും നാസി ജർമ്മനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും പീഡനമനുഭവിച്ചു കൊണ്ടിരുന്ന യഹൂദരുടെ പലസ്തീൻ കുടിയേറ്റം അത്ഭുതകരമായി വർദ്ദിച്ചുവർദ്ധിച്ചു. പലസ്തീൻ അറബികൾ ഈ കൈകടത്തലിനെ ശക്തിയായി എതിർത്തു.
 
1930കളിൽ ജൂതന്മാർ [[പലസ്തീൻ|പലസ്തീനിലേയ്ക്ക്]] അഭയാർത്ഥികളായി പ്രവഹിച്ചു.1935 ന് ശേഷം അറബികളുടെ ശക്തമായ എതിർപ്പ് മൂലം യഹൂദരുടെ കുടിയേറ്റം നിയന്ത്രിക്കുവാനും 1944-ൽ പൂർണ്ണമായും നിരോധിക്കുവാനും ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമായി. ഇതിനു ശേഷവും ആയിരക്കണക്കിന് യഹൂദർ അധികാരികളുടെ കണ്ണ് വെട്ടിച്ച് പലസ്തീനിൽ എത്തിക്കൊണ്ടിരുന്നു. ആസ്ടിയാക്കാരനായ സയണിസ്റ്റ് പ്രവർത്തകൻ യഹൂദ് ആവ്റിയേൽ യൂറോപ്പിൽ നിന്നും ആയിരക്കണക്കിന് യഹൂദരരെ പലസ്തീനിൽ അനധികൃതമായി എത്തിച്ചു കൊണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ ഹിറ്റ്ലറുടെ തടങ്കൽ പാളയത്തിൽ നിന്നു പോലും ഇദ്ദേഹം അനേകായിരം യഹൂദതടവുകാരെ രക്ഷിച്ച് പലസ്തീനിൽ എത്തിച്ചു. അവ്റിയേലിന്റെ ശ്രമ ഫലമായി മാത്രം ഒരു ലക്ഷത്തോളം യഹൂദർ പലസ്തീനിൽ എത്തിയിരുന്നു. 1939ൽ ഇതിനേത്തുടർന്ന് ബ്രിറ്റൻ 5 വർഷത്തെയ്ക്ക് ജൂതന്മാരുടെ കുടിയേറ്റം നിജപ്പെടുത്തി. പശ്ചിമേഷ്യയിലെ ഏറ്റവും ദരിദ്രമായ ദേശമായി പലസ്തീൻ മാറിയിരുന്നു. ലബനോണിൽ സുഖതൽപരരായി കഴിഞ്ഞിരുന്ന അറബികളിൽ പലരും പലസ്തീനിലെ വലിയ ഭൂഉടമകളായിരുന്നു.ഇവരിൽ നിന്നും ധാരാളം സ്ഥലങ്ങൾ യഹൂദർ വിലക്ക് വാങ്ങി. യഹൂദ ദേശീയ ഫണ്ടിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സയണിസ്റ്റ് പ്രവർത്തകർ ധനസഹായം ഒഴിക്കിക്കൊണ്ടിരുന്നു. ബ്രിട്ടീഷുകാരുടെ പലസ്തീൻ നയത്തെയും സയണിസത്തെയും അറബികൾ പല ഘട്ടത്തിലും എതിർത്തു കൊണ്ടിരുന്നു. അറബികളും യഹൂദരും തമ്മിൽ സംഘടനങ്ങൾ നടന്നു. ബോംബാക്രമണത്തിലും അട്ടിമറിയിലും ഇരുകൂട്ടരും മരണമടഞ്ഞു.<ref>ഇസ്രയേൽ അന്നും ഇന്നും</ref> രണ്ടാം‌ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ പലസ്തീൻ ഒരു സ്വതന്ത്രരാഷ്ട്രമാകണമെന്ന ആവശ്യം ഉയർന്നുവന്നു.1942ൽ സിയോണിസ്റ്റ് പ്രസ്ഥാനം ഈ ആവശ്യം പ്രഖ്യാപിച്ചു. 1947-ൽ യൂദജനസംഖ്യ 6,20000 ആയി ഉയർന്നിരുന്നു. സിയോണിസ്റ്റുകൾ പലസ്തീനിലുള്ള ബ്രിട്ടീഷുകാരെ ആക്രമിച്ചതോടെ പ്രശ്നം ഐക്യരാഷ്ട്രസഭയിലെത്തി.
 
1947 ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിലെ]] പലസ്തീന് വേണ്ടിയുള്ള പ്രത്യേക കാര്യാലോചനസഭ പലസ്തീനെ മൂന്നായി വിഭജിക്കാൻ നിർദ്ദേശിച്ചു. പടിഞ്ഞാറെ പലസ്തീൻ ഒരു ജൂത രാജ്യമായും ജെറുസലേം ഐക്യരാഷ്ട്രസഭയുടെ കീഴിലായും മറ്റ് പ്രദേശങ്ങൾ അറബ് രാജ്യമായും വിഭജിക്കാനാണ് നിർദ്ദേശിച്ചത്.<ref>
UNITED NATIONS SPECIAL COMMITTEE ON PALESTINE; REPORT TO THE GENERAL ASSEMBLY, A/364, 3 September 1947</ref> ജൂതന്മാർ ഇത് അംഗീകരിച്ചു എന്നാൽ അറബികൾ ഇത് അംഗീകരിച്ചില്ല. പലസ്തീൻ വിഭജിക്കരുതെന്നും ജൂതന്മാരെ പുരത്താക്കണമെന്നുംപുറത്താക്കണമെന്നും അറബികൾ ആവശ്യപ്പെട്ടു. 1948 ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ജൂതസംഘടന സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടർന്ന് അറബി രാജ്യങ്ങൾ ഇസ്രായേലിൽ അധിനിവേശം നടത്തി ഏതാണ്ട് 850,000 ജൂതന്മാരെ അഭയാർഥികളാക്കി <ref>http://www.jcpa.org/jpsr/jpsr-beker-f05.htm</ref>
 
== അവലംബം =
"https://ml.wikipedia.org/wiki/സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്