"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
അന്ന എലീനർ റൂസ്‍വെൽറ്റ് ജനിച്ചത് [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]] നഗരത്തിലെ [[മാൻഹാട്ടൻ|മൻഹാട്ടണി]]<nowiki/>ലാണ്. മാതാപിതാക്കൾ എലിയട്ട് ബുള്ളോച്ച് റൂസ്‍വെൽറ്റും (1860–1894) അന്ന റെബേക്ക് ഹാളും (1863 -1892) ആയിരുന്നു. ചെറുപ്രായത്തിൽത്തന്നെ എലീനർ എന്ന പേരു വിളിക്കുന്നതായിരുന്നു അവർക്കിഷ്ടം. പിതാവ് വഴി അവർ പ്രസിഡന്റ് [[തിയോഡോർ റൂസ്‌വെൽറ്റ്|തിയോഡോർ റൂസ്‍വെൽറ്റി]]<nowiki/>ൻറെ (1858-1919) അനന്തരവൾ ആയിരുന്നു. അതുപോലെതന്നെ മാതാവു വഴി അവർ പ്രസിദ്ധ ടെന്നീസ് ചാമ്പ്യനായിരുന്ന [[വാലന്റൈൻ ഗിൽ ഹാൾ III]] (1867-1934), [[എഡ്വേർഡ് ലഡ്‍ലോ]] (1872-1932) എന്നിവരുടെയും അനന്തരവളായിരുന്നു. ചെറുപ്പത്തിൽ വളരെ ഗൌരവക്കാരിയായിരുന്ന എലീനറെ അമ്മ “ഗ്രാനി” എന്നാണു വിളിച്ചിരുന്നത്.
 
അന്ന എലീനർക്ക് രണ്ടു ഇളയ സഹോദരൻമാർകൂടിയുണ്ടായിരുന്നു. എലിയട്ട് ജൂനിയർ (1889–1893) “ഹാൾ” എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന  ഗ്രാസീ ഹാൾ റൂസ്‍വെൽറ്റ് എന്നിവരാണവർ (1891–1941). അതുപോലെതന്നെ എലീനർക്ക് ഒരു അർദ്ധസഹോദരൻകൂടിയുണ്ടായിരുന്നു. അവരുടെ പിതാവിന് കുടുംബത്തിലെ പരിചാരികയായിരുന്ന കാത്തി മാനുമായുള്ള ബന്ധത്തിൽ ജനിച്ച  എലിയട്ട് റൂസ്‍വെൽറ്റ് മാൻ (1891-1976). അന്ന എലീനർ റൂസ്‍വെൽറ്റ് ജനിച്ചത് ധനികവും പ്രബലവുമായ ഒരു ഉന്നതകുടുംബത്തിലായിരുന്നു. [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കി]]<nowiki/>ലെ “സ്വെൽസ്” എന്ന പേരിലറിയപ്പെട്ടിരുന്ന ഉന്നതകുലജാതരുടെ കൂട്ടായ്മയുടെ ഭാഗവുമായിരുന്നു ഈ കുടുംബം.
 
 
 
1892 ൽ [[ഡിഫ്തീരിയ|ഡിഫ്ത്തീരിയ]] ബാധിച്ച് എലീനറുടെ മാതാവ് മരണപ്പെട്ടു. ഇതേ അസുഖം ബാധിച്ച് തൊട്ടടുത്ത മെയ് മാസത്തിൽ ഇളയ സഹോദരനായ എലിയട്ട് ജൂനിയറും മരണപ്പെട്ടു. മുഴുക്കുടിയനായ അവരുടെ പിതാവ് 1894 ആഗസ്റ്റ് 14 ന് ഒരു ആരോഗ്യപരിപാലനകേന്ദ്രത്തിൽവച്ചു മദ്യപാനികൾക്ക് കുടി നിർത്തുന്ന വേളയിലനുഭവപ്പെടുന്ന [[മതിഭ്രമം]] കാരണം ജനാലവഴി എടുത്തുചാടുകയും ഇതേത്തുടർന്നുണ്ടായ പരിക്കുകളും ജ്വരസന്നിയും കാരണമായി  മരണമടഞ്ഞു. കുട്ടിക്കാലത്തെ ആഘാതങ്ങൾ അവരെ ജീവിതകാലം മുഴുവൻ അധോന്മുഖയും ഉന്മേഷരഹിതയുമാക്കി. അവരുടെ സഹോദരൻ ഹാൾ, പിന്നീട്  മദ്യാസക്തിക്ക് അടിമയായി. പിതാവ് മരണപ്പെടുന്നതിന് മുമ്പ് ഹാൾ, എലിനോറെ മാതാവിനു സമാനമായിട്ടാണ് കരുതിയിരുന്നത്.  എലിനോർ ഹാളിനോട് അമിതവാത്സല്യം കാണിക്കുകയും 1907 ൽ ഗ്രോട്ടൺ സ്കൂളിൽ ചേർന്നവേളയിൽ ഹാളിനോടൊപ്പം അകമ്പടിയായി പോകുകയും ചെയ്തു. ഹാൾ അവിടെ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്നവേളയിൽ അവർ നിരന്തരം ഹാളിനു കത്തുകളെഴുതുകയും ചെയ്തിരുന്നു. സ്കൂളിലെ വിജയകരമായ പഠനത്തിലും പിന്നീട് [[ഹാർവാർഡ് സർവകലാശാല|ഹാർവാർഡി]]<nowiki/>ൽ നിന്നുള്ള എൻജിനീയറിംഗ് ബിരുദം നേടിയ സമയത്തും അവർ അത്യധികം സന്തോഷിക്കുകയും അഭിമാനപുളകിതയാവുകയും ചെയ്തിരുന്നു.    
 
 
വരി 64:
[[സ്പ്രിങ്‍വുഡ്|സ്പ്രിങ്‍വുഡിന്]] രണ്ടു കിലോമീറ്റർ കിഴക്ക് [[വാൽ-കിൽ]] പട്ടണത്തിലുള്ള [[എലീനർസ് സ്റ്റോൺ കോട്ടേജ്|എലീനർസ് സ്റ്റോൺ കോട്ടേജും]] ചുറ്റുപാടുമുള്ള 181 ഏക്കർ (0.73 km2) സ്ഥലവും കോൺഗ്രസിലെ ഒരു പ്രത്യേക നടപടി വഴി 1977 ൽ  ഔപചാരികമായി [[എലീനർ റൂസ്‍വെൽറ്റ് നാഷണൽ ഹിസ്റ്റോറിക് സൈറ്റ്]] ആയി പരിവർത്തനം ചെയ്യപ്പെട്ടു. സ്വകാര്യമായി അവരുടെ കൈവശത്തിലുണ്ടായിരുന്ന ഏക സ്വത്തായിരുന്ന ഇവിടെയായിരുന്നു ഭർത്താവിൻറ മരണശേഷം അവർ താമിസിച്ചിരുന്നത്.  
 
1988 ൽ [[സാന്റിയാഗൊ|സാൻറിയാഗോ]]<nowiki/>യിൽ [[യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്|യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ]] കീഴിൽ അവിടുത്തെ 6 അണ്ടർ ഗ്രാജ്വേറ്ര് റെസിഡെൻഷ്യൽ കോളജുകളിലൊന്നായ  എലീനർ റൂസ്‍വെൽറ്റ് കോളജ് സ്ഥാപിക്കപ്പെട്ടു. ERC പ്രാധാന്യം കൊടുക്കുന്നത് അന്തർദേശീയ ധാരണയോടൊപ്പം ഒരു വിദേശ ഭാഷയിലുള്ള പ്രാവീണ്യം, പ്രാദേശിക ഭാഷയിലുള്ള വൈദഗ്ദ്ധ്യം എന്നിവയ്ക്കാണ്. [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]] നഗരത്തിലെ [[മാൻഹാട്ടൻ|മാൻഹട്ടൻ]]<nowiki/>റെ കിഴക്കേ ഉയർന്ന തടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പബ്ലിക് സ്കൂളായ [[എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ]] 2002 ൽ സ്ഥാപിതമായി. മൂന്നു വർഷങ്ങൾക്കു ശേഷം 2005 ൽ [[എലീനർ റൂസ്‍വെൽറ്റ് ഹൈസ്കൂൾ]] [[കാലിഫോർണിയ]]<nowiki/>യിലെ [[ഈസ്റ്റ്‍വെയിൽ|ഈസ്റ്റ്‍വെയിലി]]<nowiki/>ൽ സ്ഥാപിതമായി.    
 
==റഫറൻസുകൾ==
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്