"ത്യാഗരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
No edit summary
|website =
}}
[[കർണ്ണാടക]] സംഗീതത്തിലെ ഏറ്റവും പ്രമുഖനായ [[വാഗ്ഗേയകാരൻ|വാഗ്ഗേയകാരന്മാരിൽ]] ഒരാളാണ് '''ത്യാഗരാജൻ''' ([[തെലുഗു ഭാഷ|തെലുങ്ക്]]: శ్రీ త్యాగరాజ స్వామి;[[തമിഴ്]]: ஸ்ரீ தியாகராஜ சுவாமிகள் ജ. 1767) മ. 1847). ''ത്യാഗരാജൻ'', ''[[മുത്തുസ്വാമി ദീക്ഷിതർ]]'', ''[[ശ്യാമശാസ്ത്രികൾ]]'' എന്നിവർ [[കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ|കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ]] എന്ന് അറിയപ്പെടുന്നു.
 
== ജീവിതരേഖ ==
[[തഞ്ചാവൂർ|തഞ്ചാവൂരിനടുത്തുള്ള]] [[തിരുവാരൂർ|തിരുവാരൂരിൽ]] 1767 മെയ് 4-നു ഒരു [[തെലുങ്ക്]] [[ബ്രാഹ്മണർ|ബ്രാഹ്മണകുടുംബത്തിൽ]] ജനിച്ച അദ്ദേഹം സമീപസ്ഥലമായ [[തിരുവൈയാർ|തിരുവൈയാറിൽ]] ആണ് വളർന്നത്. പണ്ഡിതനായ രാമബ്രഹ്മവും ഗായികയായിരുന്ന സീതമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഇവരുടെ ഇളയമകനായിരുന്നു അദ്ദേഹം രാമബ്രഹ്മം 1774-ൽ തഞ്ചാവൂരിൽ നിന്നും കുടുംബസമേതം തിരുവൈയ്യാറിലേക്ക് താമസം മാറ്റുകയും, ത്യാഗരാജൻ അവിടെവെച്ച് പ്രസിദ്ധ സംഗീതജ്ഞനായ [[സോന്തി വെങ്കിടരമണയ്യ|സോന്തി വെങ്കിടരമണയ്യയുടെ]] ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. [[തെലുങ്ക്]], [[സംസ്കൃതം]] എന്നീ ഭാഷകളിലും വേദശാസ്ത്രങ്ങളിലും സംഗീതത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ചു. 1847 ജനുവരി 6-ആം തീയതിയാണ് ത്യാഗരാജൻ അന്തരിച്ചത്, തിരുവൈയാറിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും‍.<ref name="manoramaonline-ക" />
 
== സംഗീത ജീവിതം ==
 
[[File:Thyagaraja.jpg|thumb|ത്യാഗരാജസ്വാമികളുടെ ഒരു എണ്ണച്ചായ ചിത്രം. ചിത്രകാരൻ: പല്ലവ നാരായണൻ കാഞ്ഞങ്ങാട്]][[കർണാടകസംഗീതം]] എന്നറിയപ്പെടുന്ന [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] സംഗീതത്തിന്റെ വളര്ച്ചയ്ക്കും പ്രചരണത്തിനും ത്യാഗരാജസ്വാമികൾ അതുല്യവും അമൂല്യവുമായ സംഭാവനകളാണ് നല്കിയിട്ടുള്ളത്. [[ശ്രീരാമൻ|ശ്രീരാമഭഗവാന്റെ]] പരമഭക്തനും ഉപാസകനുമായിരുന്ന ത്യാഗരാജസ്വാമികളുടെ വളരെയധികം കീർത്തനങ്ങൾ ശ്രീരാമനെ പ്രകീർത്തിക്കുന്നവയാണ്. തത്ത്വജ്ഞാനപരങ്ങളും സന്മാർഗജീവിതപ്രേരകങ്ങളുമായ നിരവധി കീർത്തനങ്ങളും അദ്ദേഹം വിരചിച്ചിട്ടുണ്ട്. ലൌകിക സുഖങ്ങളുടെ പരിത്യാഗവും, നിസ്സംഗത്വവും ഭഗവച്ചരണാഗതിയും, ആത്മസാക്ഷാൽക്കാരവും ഉദ്ബോധിപ്പിക്കുന്നവയാണ് ത്യാഗരാജകീർത്തനങ്ങളിൽ ഭൂരിഭാഗവും. ത്യാഗരാജസ്വാമികളുടെ സാന്നിദ്ധ്യത്തിൽ സ്വരങ്ങൾ ചിട്ടപ്പെടുത്തിയ കീർത്തനങ്ങളെ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകൾ സൂക്ഷ്മതയോടെ പഠിച്ച് സാധകം ചെയ്ത് പ്രചരിപ്പിക്കുന്നതിനാൽ ആ കീർത്തനങ്ങൾ രൂപഭേദമില്ലാതെ, പൂർ‌വ്വരൂപത്തിൽത്തന്നെ നിലനിന്നുവരുന്നു.
 
ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ് [[കർണാടകസംഗീതം]] പൂർണവളർച്ച പ്രാപിച്ചത്. അദ്ദേഹം ''തോഡി'', ''ശങ്കരാഭരണം'', ''കാംബോജി'', ''കല്യാണി'' തുടങ്ങിയ പ്രസിദ്ധ രാഗങ്ങളിൽ വളരെ കീർത്തനങ്ങൾ രചിട്ടുണ്ട്. അദ്ദേഹം സ്വയം പ്രചരിപ്പിച്ച ''ഖരഹരപ്രിയ'' രാഗത്തിൽ അനേകം കീർത്തനങ്ങൾ വിരചിട്ടുണ്ട്.
48,125

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2832605" എന്ന താളിൽനിന്ന് ശേഖരിച്ചത്