"ചിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 101:
'''ചിലി''' (ഔദ്യോഗികമായി ''റിപബ്ലിക്ക് ഓഫ് ചിലി'') ([[:en:Chile|Chile]]) [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ വൻ‌കരയിലെ]] തിരദേശ രാജ്യമാണ്. കിഴക്ക് [[അർജന്റീന]], [[ബൊളീവിയ]], പടിഞ്ഞാറ് [[പെസഫിക് മഹാസമുദ്രം]], വടക്ക് [[പെറു]] എന്നിവയാണ് അതിർത്തികൾ. തെക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കു പടിഞ്ഞാറായി 4,630 കിലോമീറ്റർ നീളത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. എന്നാൽ വീതി കേവലം 430 കിലോമീറ്ററേയുള്ളു. അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
 
റിബ്ബൺ പോലെ 4,300 കി.മീറ്റർ നീളവും, ശരാശരി 175 കി.മീ വീതിയും ചിലിക്ക് വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു, ഉത്തരഭാഗത്ത് ലോകത്തെ ഏറ്റവും വരണ്ട മരുഭൂമിയായ [[അറ്റക്കാമ മരുഭൂമി|അറ്റക്കാമ]] മുതൽ മെഡിറ്ററേനിയനോട് സാമ്യപ്പെടുത്താവുന്ന കാലാവസ്ഥയുള്ള മധ്യഭാഗവും, മഞ്ഞിന്റെ സാന്നിധ്യമുള്ള തെക്കുഭാഗവും ഈ രാജ്യത്ത് സ്ഥിതിചെയ്യുന്നു.
 
== ഭൂമിശാസ്ത്രം ==
വരി 109:
[[പ്രമാണം:Looking out over Lago Conguillio.jpg|thumb|left|200px|[[Conguillío National Park]] in south-central Chile.]]
[[പ്രമാണം:Glaciar Grey, Torres del Paine.jpg|thumb|200px|[[Grey Glacier]] in southern Chile.]]
[[ആന്തിസ്|ആന്തിസ് പർവ്വത നിരയുടെ]] പശ്ചിമഭാഗത്തായി നീണ്ടു കിടക്കുന്ന രാജ്യമാണ്‌ ഇത്, വടക്കു മുതൽ തെക്ക് വരെ 4,630 കി.മീ നീളമുണ്ട് ഈ രാജ്യത്തിന്, പക്ഷേ കിഴക്ക് മുതൽ പടിഞ്ഞാറ് വരെ പരമാവധി വീതി 430 കി.മീറ്ററാണ്‌. ഇത് കാരണം ഈ രജ്യത്ത് വ്യത്യസ്തതയുള്ള ഭൂപ്രകൃതി കാണപ്പെടുന്നു. ആകെ ഭൂവിസ്തീർണം 756,950 ചതുരശ്ര കി.മീറ്റർ വരും.
 
ഉത്തരഭാഗത്തുള്ള [[അറ്റക്കാമ മരുഭൂമി|അറ്റക്കാമ മരുഭൂമിയിൽ]] വലിയ അളവിൽ ധാതു നിക്ഷേപം ഉണ്ട്, പ്രധാനമായും ചെമ്പിന്റേയും നൈട്രേറ്റുകളുടെയും നിക്ഷേപം ഇവിടെ കാണപ്പെടുന്നു. സാന്റിയാഗോ ഉൾപ്പെടുന്ന മധ്യഭാഗത്തുള്ള ചെറിയ താഴ്വരയിലാണ്‌ രാജ്യത്തിന്റെ നല്ലൊരു ഭാഗം ജനങ്ങളും കൃഷിയും കൂടുതലുള്ളത്. ചരിത്രപരമായി ഈ മേഖല പ്രാധാന്യ ഉള്ളതാണ്‌, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രാജ്യത്തിന്റെ ഉത്തര-തെക്ക് ഭാഗങ്ങളെ സം‌യോജിപ്പിച്ച് വളർന്ന് വന്നതാണ്‌ ഇന്നതെ ചിലി. വനങ്ങളാലും പുൽമേടുകളാലും സമ്പന്നമാണ്‌ രാജ്യത്തിന്റെ ദക്ഷിണ ഭാഗം. നിരയായുള്ള താടാകങ്ങളും അഗ്നിപർവ്വതങ്ങളും ഇവിടെ കാണപ്പെടുന്നു. ദക്ഷിണ ചിലിയുടെ തീരങ്ങളിൽ ഫ്യോർഡുകൾ, കനാലുകൾ, കടലിലേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ ദ്വീപുകൾ എന്നിവ വളരെ കൂടുതൽ കാണപ്പെടുന്നു. കിഴക്കൻ അതിരിൽ ആന്തിസ് പർവ്വതനിര സ്ഥിതിചെയ്യുന്നു. വടക്ക് മുതൽ തെക്ക് വരെയുള്ളതിൽ ലോകത്തിൽ ഏറ്റവും കൂടുതൽ നീളം ചിലിക്കാണ്‌. അന്റാർട്ടിക്കയിൽ 1,250,000 ച.കി.മീറ്റർ വിസ്തീർണ്ണം അവരുടെതാണെന്ന് ഈ രാജ്യം അവകാശവാദം ഉന്നയിക്കുന്നുണ്ട്, പക്ഷേ ഇത് ചിലിയുടെപ്പെടെയുള്ള ഒപ്പുവെച്ച അന്റാർട്ടിക്ക ഉടമ്പടി ഈ വാദം റദ്ദക്കിയിരിക്കുന്നു.<ref>[http://www.polarconservation.org/resources/plonearticle.2005-12-28.3597747204/?searchterm=treaty] Antarctic Treaty and how Antarctica is governed.</ref>
 
 
"https://ml.wikipedia.org/wiki/ചിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്