"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53:
 
===കേരളാ മുഖ്യമന്ത്രി===
1960 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ ഐക്യം [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] നേത്യത്വത്തിൽ അധികാരത്തിൽ വന്നു. ആ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നുളള എം. എൽ.എ ആയിരുന്ന ആർ.ശങ്കർ ഉപമുഖ്യമന്ത്രിയായിരുന്നു..ധനകാര്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.. 1962 ൽ [[പട്ടം താണുപിള്ള]] ആന്ധ്രപഞ്ചാബ് ഗവർണറായി പോയപ്പോൾ ആർ.ശങ്കർ മുഖ്യമന്ത്രിയായി.രണ്ടു വർഷത്തിലധികം അധികാരത്തിലിരുന്ന ആ മന്ത്രിസഭ. ഭരണകാലത്തു്, [[പി.ടി. ചാക്കോ|പി.റ്റി.ചാക്കോയും]], [[മന്നത്ത് പത്മനാഭൻ|മന്നത്ത്‌ പത്മനാഭനുമായുള്ള]] അദ്ദേഹത്തിന്റെ അധികാര വടംവലി ഭരണരംഗത്തു് പ്രതിസന്ധിയുണ്ടാക്കി. തുടർന്നു് കോൺഗ്രസ്സിലെ ഭിന്നിപ്പു് കാരണം 1964-ൽ ആ മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ആർ.ശങ്കറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
 
മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, പിന്നീടു്. എസ്‌.എൻ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലേക്ക്‌ മാത്രമായി പൊതുപ്രവർത്തനം ഒതുക്കി. 1965-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് എ.ഐ.സി.സി. നിർദ്ദേശപ്രകാരം ചിറയിൻകീഴ്‌ മണ്ടലത്തിൽ നിന്നും അദ്ദേഹം ലോക്‌സഭയിലേക്കു് മത്സരിച്ചു. സ്വർണ്ണത്തിൽ പണിത ഒരു നിലവിളക്കു് അദ്ദേഹം സമ്മാനമായി വാങ്ങിച്ചുവെന്ന ആരോപണം അക്കാലത്തു് സജീവമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം [[ചിറയിൻകീഴ്|ചിറയിൻകീഴിൽ]] പരാജയപ്പെട്ടു.
"https://ml.wikipedia.org/wiki/ആർ._ശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്