"റായ്ച്ചൂർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
== പശ്ചാത്തലം ==
എ.ഡി. 1284-ൽ [[കാകതീയകാകാത്തീയ രാജവംശം|കാകതീയ]] ഭരണാധികാരിയായിരുന്ന രുദ്ര രാജാവ് റായ്ച്ചൂർ കോട്ട പണികഴിപ്പിച്ചു. കാകതീയന്മാരുടെ ശക്തി ക്ഷയിച്ചതോടെ കോട്ടയുടെ ഉടമസ്ഥാവകാശം [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിനു]] ലഭിച്ചു. റായ്ച്ചൂർ കോട്ടയുടെ ഉടമസ്ഥതാവകാശത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ വർഷങ്ങളോളം നീണ്ടുനിന്നു. എ.ഡി. 1323-ൽ ബാഹ്മനി സാമ്രാജ്യം ഈ കോട്ട പിടിച്ചെടുത്തു. എങ്ങനെയും റായ്ച്ചൂർ കോട്ട തിരിച്ചുപിടിക്കണമെന്നായിരുന്നു സാളുവ നരസിംഹ രായരുടെ ആഗ്രഹം. 1509-ൽ അധികാരത്തിലെത്തിയ [[കൃഷ്ണദേവരായർ]] നരസിംഹരായരുടെ ആഗ്രഹം സഫലമാക്കണമെന്ന് തീരുമാനിച്ചു. 1520-ൽ അദ്ദേഹം [[ഗോവ]]യിലെ [[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസുകാരിൽ]] നിന്ന് കുതിരകളെ വാങ്ങുന്നതിനായി സയദ് മരയ്ക്കാർ എന്നൊരാളെ പണവുമായി പറഞ്ഞയച്ചു. പക്ഷേ ബീജാപ്പൂർ സുൽത്താനായ ആദിൽ ഷാഹിയുടെ അടുത്തേക്കാണ് മരയ്ക്കാർ പോയത്. കൃഷ്ണ ദേവരായർ നൽകിയ പണം അയാൾ സുൽത്താനു സമ്മാനിച്ചു. വിശ്വാസ വഞ്ചകനായ മരയ്ക്കാരെ വിട്ടുനൽകണമെന്ന് സുൽത്താനോട് കൃഷ്ണ ദേവരായർ ആവശ്യപ്പെട്ടു. എന്നാൽ സുൽത്താൻ ഇതിനു തയ്യാറായില്ല. അതേത്തുടർന്ന് ബീജാപ്പൂർ സുൽത്താനെ ആക്രമിക്കുന്നതിനായി കൃഷ്ണദേവരായരും സൈന്യവും പുറപ്പെട്ടു. ഇതാണ് റായ്ച്ചൂർ യുദ്ധത്തിലേക്കു നയിച്ചത്.
 
==യുദ്ധം==
"https://ml.wikipedia.org/wiki/റായ്ച്ചൂർ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്