"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
അമേരിക്കയിൽ വച്ച് അപകടമുണ്ടാകുന്നതിന് മുൻപ് ഒരു വർഷത്തിലേറെക്കാലം ഹിൻഡെൻബർഗ് സേവനരംഗത്തുണ്ടായിരുന്നു. 1 കോടി മൈലോളം പറന്ന മുൻഗാമിയായ ഗ്രാഫ് സെപ്പെലിന്റെ നേട്ടങ്ങളാണ് ഈ വിമാനം രൂപകൽപ്പന ചെയ്യാൻ സെപ്പെലിൻ കമ്പനിക്ക് പ്രചോദനമായത്. 1936 ൽ അതായത് ഹിൻഡെൻബർഗിന്റെ സേവനത്തിന്റെ ഒന്നാം വർഷത്തിൽ അത് ആകെ 2798 യാത്രക്കാരെയും 160 ടൺ ചരക്കും തപാലും വഹിച്ച് 191,583 മൈലുകൾ പറന്നു. ഇതേ വർഷത്തിൽ തന്നെ ഈ ആകാശക്കപ്പൽ [[അറ്റ്ലാൻറിക്]] സമുദ്രത്തിന് കുറുകേ അങ്ങോട്ടുമിങ്ങോട്ടും 17 പറക്കലുകൾ (അമേരിക്കയിലേക്ക് പത്തും ബ്രസീലിലേക്ക് ഏഴും പറക്കലുകൾ) നടത്തി. 5 ദിവസത്തിനും 19 മണിക്കൂറിനും 51 മിനിട്ടിനുമിടയിൽ അറ്റ്ലാൻറിക്കിനെ രണ്ടു വട്ടം കുറുകേ കടന്ന റെക്കോർഡും ജൂലൈയിൽ ഇത് നേടി.
 
1936 ഓഗസ്റ്റ് 1ന് ജർമനിയിലെ [[ബെർലിൻ|ബെർലിനിൽ]] നടന്ന പതിനൊന്നാമത്തെ ആധുനിക ഒളിമ്പിക്സിന്റെ സമാരോഹണച്ചടങ്ങുകളിൽ ഹിൻഡെൻബർഗിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. അഡോൾഫ് ഹിറ്റ്ലെർ എത്തിച്ചേരുന്നതിന് തൊട്ട് മുൻപ് ഈ ആകാശക്കപ്പൽ ഒളിമ്പിക്സിന്റെ പതാകയുമായി സ്റ്റേഡിയത്തിന് കുറുകേ പറന്നു.
ഹിൻഡെൻബർഗിന്റെ വിജയത്തോടെ സെപ്പെലിൻ കമ്പനി അറ്റ്ലാൻറികിനു കുറുകേയുള്ള വിമാന സേവനങ്ങൾ കൂട്ടാനും ആകാശക്കപ്പൽ സേവനം നടത്തുന്ന വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.
 
14,144

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2828761" എന്ന താളിൽനിന്ന് ശേഖരിച്ചത്