"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
 
== രൂപകൽപ്പന ==
1925 മുതൽ 1934 വരെ ജർമ്മനിയുടെ രാഷ്ട്രപതിയായിരുന്ന [[പോൾ വോൺ ഹിൻഡെൻബർഗ്|പോൾ വോൺ ഹിൻഡെൻബർഗിന്റെ]] (1847-1934) പേരാണ് ഈ ആകാശനൌകയുടെ പേരിനാധാരം. ആദ്യം ഇതിന് [[അഡോൾഫ് ഹിറ്റ്ലെർഹിറ്റ്‌ലർ]] എന്ന പേരാണ് തീരുമാനിച്ചിരുന്നതെങ്കിലും ലുഫ്ഷിബൌ സെപ്പെലിന്റെ ഡയറക്ടറായിരുന്ന ഹ്യൂഗോ എക്നെർ നാസിവിരുദ്ധനായിരുന്നതിനാൽ ആ പേര് നിലവിൽ വന്നില്ല. [[ഡ്യുറാലുമിൻ]] ഉപയോഗിച്ച് നിർമ്മിച്ച ഈ വിമാനത്തിന് 245 മീറ്റർ (804 അടി) നീളവും 41 മീറ്റർ (135 അടി) വ്യാസവും ഉണ്ടായിരുന്നു. 16 ബാഗുകൾ അഥവാ കോശങ്ങളിലായി സംഭരിക്കാവുന്ന 200,000 മീറ്റർ ക്യൂബ് വാതകം മൂലം ഈ വിമാനത്തിന് 1.099 [[ന്യൂട്ടൺ]] (247,000 പൗണ്ട്) ലിഫ്റ്റ് (മുകളിലേക്ക് ഉയർന്നു പൊങ്ങാനുള്ള ശക്തി) വരെ ആർജ്ജിക്കാൻ കഴിവുണ്ടായിരുന്നു. 890 [[കിലോവാട്ട്]] ശക്തി(1200 കുതിര ശക്തി)യുള്ള നാല് [[ഡൈമ്ലെർ-ബെൻസ്]] എഞ്ചിനുകൾ ഹിൻഡെൻബർഗിന് 135 കിലോമീറ്റർ പ്രതി മണിക്കൂർ (മണിക്കൂറിൽ 84 മൈൽ) വേഗത നൽകി.
 
[[ടൈറ്റാനിക്ക്|ടൈറ്റാനിക്കിന്റെ]] നീളത്തോളം വരുമായിരുന്ന ഹിൻഡെൻബർഗിന് നാലു [[ബോയിങ്]] 747 വിമാനങ്ങൾ അറ്റത്തോടറ്റം നിരയായി നിർത്തിയാൽ ആ മൊത്തം നീളത്തിനേക്കാളധികം നീളം കാണുമായിരുന്നു. ഇതിന് യാത്രക്കാർക്കായി 50 കാബിനുകളുണ്ടായിരുന്നു (1937 ൽ ഇത് 72 ആയി വികസിപ്പിച്ചു). കൂടാതെ 61 ജീവനക്കാർക്കാരേയും ഉൾക്കൊള്ളാൻ കഴിവുണ്ടായിരുന്നു.
14,091

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2828758" എന്ന താളിൽനിന്ന് ശേഖരിച്ചത്