"വിഗ്രഹാരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Idolatry}}
[[file:Ganesha on mouse.jpg|thumb|ശിലയിൽ കൊത്തിയുണ്ടാക്കിയ ഗണേശ വിഗ്രഹം. ത്രിമാനമാണെങ്കിലും പൂർണ്ണമല്ല. മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഗണേശന്റെ പ്രതിഷ്ഠ ഉണ്ടാകും]]
[[ലോകം|ലോകത്തിൽ]] എവിടേയും പരക്കെ പ്രചാരത്തിലുള്ള ഒരു ആരാധനാസമ്പ്രദായം. പുരാതന കാലത്ത് ലോകത്തിൽ നിലവിലുണ്ടായിരുന്ന എല്ലാ [[സംസ്കാരം|സംസ്കാരങ്ങളിലും]] ഏതെങ്കിലും തരത്തിലുള്ള '''വിഗ്രഹാരാധന''' നിലവിൽ നിന്നിരുന്നു. [[ഇന്ത്യ|ഇന്ത്യയിൽ]] [[ഹിന്ദു|ഹിന്ദുക്കൾ]](പുരാതന കാലത്തെ [[സിന്ധു നദീതട സംസ്കാരം|സിന്ധു നദീ തട വാസികൾ]], [[ദ്രാവിഡർ]]) ആണ്‌ ബിംബാരാധന തുടങ്ങിയത് എന്ന് കരുതുന്നു. മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെയും വിഗ്രഹം എന്ന് പറയാം. അത്തരൂണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് എന്ന് പറയാം. കേരളത്തിൽ ഹിന്ദുക്കളെ കൂടാതെ ചില വിഭാഗം [[ക്രിസ്ത്യാനി|ക്രിസ്ത്യാനികളും]] ([[കുരിശ്]], ചിത്രങ്ങൾ) ആരാധിക്കുന്നുണ്ട്.
 
== പശ്ചാത്തലം ==
വൈദിക കാലത്തിനു മുൻപ് ജനങ്ങൾ ഭയത്തിൽ നിന്നാണ് ഭക്തി കണ്ടെത്തിയത്. [[സൂര്യൻ|സൂര്യനേയും]] [[ചന്ദ്രൻ|ചന്ദ്രനേയും]] മറ്റുമവർ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവർ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവർന്മാരേയും മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നു. [[സിന്ധു നദി സംസ്കാരംനദീതടസംസ്കാരം]] നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പൻ, യക്ഷി, സർപ്പങ്ങൾ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. [[ജൈനമതം|ജൈനന്മാർ]] ശിലകളിൽ അവരുടെ ക്ഷേത്രങ്ങൾ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേർത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് [[ആര്യൻ|ആര്യന്മാർ]] ഇതെല്ലാം സ്വന്തമാക്കിയപ്പോൾ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. എതിർപ്പ് ശക്തമായ ഇടങ്ങളിൽ പഴയ ദൈവങ്ങളെത്തന്നെ ആരാധിക്കാൻ സമ്മതിക്കുകയും ഉണ്ടായി.<ref>‍ വിശ്വംഭരൻ. കേരള സംസ്കാര ദർശനം. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള. </ref>
 
മിന്നൽ പിണരിനോടും കൊടുംകാറ്റിനോടും ജലപ്രളയത്തോടും മനുഷ്യർക്ക് തോന്നിയ ഭയസമ്രിശമായ വികാരം പിൽകാലത്ത് ഭക്തിയുടെ രൂപം ധരിച്ചു. മിന്നൽ പിണർ അദൃശ്യനായ [[ഇന്ദ്രൻ|ഇന്ദ്രന്റെ]] കയ്യിലെ [[വജ്രം]] എന്ന സർവസംഹാരകമായ ആയുധമായി ജനം ഗണിച്ചു. ജലപ്രളയത്തെ [[വരുണൻ|വരുണനോട്]] ബന്ധിച്ചു, കാറ്റിനെ [[വായുദേവൻ|വായുദേവനോടും]]; [[സൂര്യദേവൻ|സൂര്യൻ]] കർമ്മസാക്ഷിയും ജഗച്ചക്ഷുസും സവിതാ(സ്രഷ്ടാ)വും ആയി. ആദ്യം സൂര്യനെ നോക്കി അർഘ്യം സമർപ്പിച്ച മനുഷ്യൻ അടുത്തുനിന്നു പൂവിട്ടു പൂജിക്കാൻ ആഗ്രഹിച്ചപ്പോൾ കയ്ക്കെത്താവുന്ന ഒരു പ്രതീകം സൃഷ്ടിച്ചു. ഇന്ദ്രാദ്യരായ അദൃശ്യശക്തികളെയും പ്രതീകത്തിൽ കണ്ടേ പൂജിക്കാൻ കഴിയൂ. അങ്ങനെ അമൂർത്തമായവയെ കുറിച്ചുള്ള ധാരണകൾക്കു വ്യക്തവും മൂർത്തവും ആയ രൂപം നൽകിയപ്പോൾ വിഗ്രഹം ജനിച്ചു.
"https://ml.wikipedia.org/wiki/വിഗ്രഹാരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്