"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പ്രധാനപ്പെട്ട വിവരങ്ങൾ ചേർത്തു. മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
{{Suicide}}
<!--Definition and Risk factors -->
ഒരാൾ സ്വയം [[ജീവൻ|ജീവിതം]] അവസാനിപ്പിക്കുന്നതിനാണ് '''ആത്മഹത്യ''' എന്ന് പറയുന്നത്. സാധാരണഗതിയിൽ [[major depressive disorder|വിഷാദരോഗം]], [[bipolar disorder|ബൈപോളാർ ഡിസോർഡർ]], [[schizophrenia|സ്കീസോഫ്രീനിയ]], മദ്യപാനം, [[Substance abuse|മയക്കുമരുന്നുപയോഗം]], തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.<ref name=Hawton2009>{{cite journal |author=ഹൗട്ടൺ കെ. |title=സൂയിസൈഡ് |journal=ലാൻസെറ്റ് |volume=373 |issue=9672 |pages=1372–81 |year=2009 |month=ഏപ്രിൽ |pmid=19376453 |doi=10.1016/S0140-6736(09)60372-X}}</ref> [[financial difficulties|സാമ്പത്തിക ബുദ്ധിമുട്ടുകൾ]], മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, ലൈംഗിക അതിക്രമങ്ങൾ, പ്രണയനൈരാശ്യം, ദുരഭിമാനം, സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBTIA) നേരെയുള്ള വിവേചനകൾ തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്ന വിഷാദം (Depression) പോലെയുള്ള മാനസിക പ്രശ്നങ്ങൾ, മാനസികമായ ആരോഗ്യക്കുറവ് (Mental disorders), പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവ ആത്മഹത്യക്കുള്ള മുഖ്യകാരണങ്ങൾ ആണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
 
മയക്കുമരുന്നുപയോഗത്തിനും മാനസിക രോഗങ്ങൾക്കും തക്കതായ ചികിത്സ നൽകുക, മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ നൽകപ്പെടുന്ന വിദഗ്ധ കൗൺസിലിംഗ്, സാമ്പത്തികമായ വളർച്ചയ്ക്ക് വഴിയൊരുക്കുക, സാമൂഹികവും മാനസികവുമായ ശാക്തീകരണം എന്നിവ ആത്മഹത്യകൾ ഒഴിവാക്കാനായി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളാണ്.
 
വിവിധ രാജ്യങ്ങളിൽ സാദ്ധ്യതകൾക്കനുസരിച്ച് വ്യത്യസ്ത രീതികളാണ് സാധാരണയായി ആത്മഹത്യയ്ക്കുപയോഗിക്കപ്പെടുന്നത്. [[hanging|തൂങ്ങിമരണം]], [[pesticide poisoning|കീടനാശിനികൾ കഴിക്കുക]], സ്വയം വെടിവയ്ക്കുക എന്നിവയാണ് സാധാരണ ഉപയോഗിക്കപ്പെടുന്ന മാർഗ്ഗങ്ങൾ. 8 മുതൽ 10 ലക്ഷം വരെ ആൾക്കാർ എല്ലാ വർഷവും ആത്മഹത്യ ചെയ്യുന്നുണ്ട്. ലോകമാസകലമുള്ള കണക്കെടുത്താൽ ആതഹത്യയാണ് പത്താമത്തെ വലിയ മരണകാരണം.<ref name=Hawton2009/><ref name=Var2012>{{cite journal|last=വാർണിക്|first=P|title=സൂയിസൈഡ് ഇൻ ദി വേൾഡ്|journal=ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയേണ്മെന്റൽ റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്|date=2012 Mar|volume=9|issue=3|pages=760–71|pmid=22690161|doi=10.3390/ijerph9030760|pmc=3367275}}</ref> പുരുഷന്മാരാണ് സ്ത്രീകളേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. ഒരു പുരുഷൻ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത സ്ത്രീയെ അപേക്ഷിച്ച് നോക്കുമ്പോൾ നാലിരട്ടിയാണ്.<ref>{{cite book|last=മേയർ|first=മാർഷൽ ബി. ക്ലിനാർഡ്, റോബർട്ട് എഫ്.|title=സോഷ്യോളജി ഓഫ് ഡീവിയന്റ് ബിഹേവിയർ|year=2008|publisher=വാഡ്സ്‌വർത്ത് സെൻഗേജ് ലേണിംഗ്|location=ബെൽമോണ്ട്, സി.എ.|isbn=978-0-495-81167-1|page=169|url=http://books.google.co.uk/books?id=VB3OezIoI44C&pg=PA169|edition=14th ed.}}</ref> എല്ലാ വർഷവും 1 കോടി മുതൽ 2 കോടി വരെ ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെടുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.<ref>{{cite journal|author=ബെർലോട്ട് ജെ.എം., ഫ്ലൈഷ്മാൻ എ. |title=സൂയിസൈഡ് ആൻഡ് സൈക്കിയാട്രിക് ഡയഗ്നോസിസ്:എ വേൾഡ് വൈഡ് പെർസ്പെക്റ്റീവ്|journal=വേൾഡ് സൈക്കിയാട്രി|volume=1 |issue=3 |pages=181–5 |year=2002 |month=ഒക്റ്റോബർ |pmid=16946849 |pmc=1489848 }}</ref> പരാജയപ്പെടുന്ന ആത്മഹത്യാ ശ്രമങ്ങൾ കൂടുതലും നടക്കുന്നത് യുവാക്കളിലും സ്ത്രീകളിലുമാണ് .
വരി 12:
ആത്മഹത്യ പല രാജ്യങ്ങളിലും നിയമലംഘനമായി കണക്കാക്കപ്പെടുന്നു. [[ഇന്ത്യൻ ശിക്ഷാനിയമം (1860)|ഇന്ത്യൻ പീനൽ കോഡിലെ]] വകുപ്പ് 309 പ്രകാരം ആത്മഹത്യ കുറ്റകരമായി മുൻപ് കണക്കാക്കിയിരുന്നു .<ref name=indiankanoon309>{{cite web|title=ഇന്ത്യൻ ശിക്ഷാ നിയമം - വകുപ്പ് 309|url=http://archive.is/xTpQi|publisher=ഇന്ത്യൻ കാനൂൻ|accessdate=2014 ജൂലൈ 12}}</ref> എന്നാൽ മാനസികരോഗികൾക്കെതിരെ നിലനിൽക്കുന്ന വിവേചനം ഇല്ലാതാക്കാനും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും വേണ്ടി 2017-ൽ ഇന്ത്യൻ പാർലമെന്റ് പാസ്സ് ആക്കിയ ദേശീയ മാനസികാരോഗ്യ നിയമം ഈ വകുപ്പ് റദ്ദാക്കുകയുണ്ടായി.<ref>{{Cite news|url=https://www.keralanewslive.com/?p=6498|title=ആത്മഹത്യ ഇനി ക്രിമിനൽ കുറ്റമല്ല; ബില്ലിന്‌ പാർലമെന്റ്‌ അംഗീകാരം|last=|first=|date=March 28, 2017|work=|access-date=January 29, 2018|via=}}</ref> മിക്ക പാശ്ചാത്യരാജ്യങ്ങളിലും ആത്മഹത്യയോ ആത്മഹത്യാശ്രമമോ പണ്ട് ശിക്ഷാർഹമായാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ ഈ നിലപാടിൽ മാറ്റം വന്നിട്ടുണ്ട്. മിക്ക [[ഇസ്ലാം|ഇസ്ലാമിക]] രാജ്യങ്ങളിലും ഇത് ഒരു ക്രിമിനൽകുറ്റമായാണ് കണക്കാക്കപ്പെടുന്നത്.<ref name=thenational>{{cite web|title=ഓഫർ തെറാപ്പി, നോട്ട് പണിഷ്മെന്റ് ആഫ്ടർ സൂയിസൈഡ് അറ്റംപ്റ്റ്|url=http://archive.is/8HiiV|publisher=ദ നാഷണൽ|date=2005 ഓഗസ്റ്റ് 05|accessdate=2014 ജൂലൈ 12}}</ref>
 
ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും [[self-immolation|തീവച്ചുള്ള ആത്മഹത്യ]] ഒരു പ്രതിഷേധമാർഗ്ഗമായി ഉപയോഗിക്കപ്പെട്ടിരുന്നു. പൊതുജനശ്രദ്ധ ഏറ്റവും ആകർഷിക്കുന്ന പ്രതിഷേധമാർഗ്ഗമായി ആത്മഹത്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകര സംഘടനകളും വംശീയ സംഘടനകളും [[#ചാവേർ ആക്രമണം|ആത്മഹത്യയെ ഒരു ആക്രമണരീതിയായി]] തന്നെ ഉപയോഗപ്പെടുത്തി കാണുന്നു. ഉദ്ദിഷ്ടകാര്യം നിർവഹിക്കുന്നതിനൊപ്പം ആത്മാഹൂതിക്ക് തയാറാകുകയും ചെയ്തുകൊണ്ടുള്ളചെയ്തു കൊണ്ടുള്ള ആക്രമണരീതിയാണ് ചാവേർ ആക്രമണം എന്നുപറയുന്നത്. [[kamikaze|കാമികാസി]] [[suicide bombings|ചാവേർ ബോംബ്]] എന്നിവ സൈനികാവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു.<ref>{{cite journal|last=അഗ്ഗർവാൾ|first=എൻ.|title=റീതിങ്കിംഗ് സൂയിസൈഡ് ബോംബിംഗ്|journal=ക്രൈസിസ്|year=2009|volume=30|issue=2|pages=94–7|pmid=19525169|doi=10.1027/0227-5910.30.2.94}}</ref>
 
[[മതം]], [[അഭിമാനക്കൊല|ആത്മാഭിമാനം]], [[meaning of life|ജീവിതത്തിന്റെ അർത്ഥം]] മുതലായ ചിന്താധാരകൾ ആത്മഹത്യയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. [[അബ്രഹാമിക മതങ്ങൾ|അബ്രഹാമികമതങ്ങൾ]] ആത്മഹത്യയെ [[പാപം|പാപമായാണ്]] കണക്കാക്കുന്നത്. ജപ്പാനിലെ [[സമുറായി]]വർഗ്ഗത്തിന്റെ കാലഘട്ടത്തിൽ [[seppuku|സെപ്പുകു]] എന്ന ആത്മഹത്യാരീതി പരാജയത്തിന്റെ കറ കഴുകിക്കളയാനും പ്രതിഷേധിക്കാനുമുള്ള ആദരണീയമായ മാർഗ്ഗമായി കണക്കാക്കപ്പെട്ടിരുന്നു. [[ഹിന്ദു|വടക്കേ ഇന്ത്യയിലെ ചില ഹിന്ദുസമുദാങ്ങളിൽ]]സമുദായത്തിൽ നിലനിന്നിരുന്നതും ഇപ്പോൾ നിരോധിക്കപ്പെട്ടതുമായ സമ്പ്രദായമായിരുന്നു [[സതി (ആചാരം)|സതി]]. സ്വമനസാലെയോ മറ്റുള്ളവരുടെ നിർബന്ധം മൂലമോ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യമാർ ആത്മാഹൂതി ചെയ്യുക എന്ന രീതിയായിരുന്നു ഇത്.<ref>{{cite web|url=http://archive.is/ys6vU|title=ഇന്ത്യൻ വുമൺ കമ്മിറ്റ്സ് സതി സൂയിസൈഡ് |publisher=ബി.ബി.സി |date=2002-08-07 |accessdate=2010-08-26}}</ref>
{{TOC limit|3}}
 
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്