"അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"ISKCON_Logo.png" നീക്കം ചെയ്യുന്നു, Daphne Lantier എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ച...
വരി 35:
 
==ചരിത്രവും വിശ്വാസങ്ങളും==
[[West Bengal|പശ്ചിമബംഗാളിലെ]] [[Gauda|ഗൗഡ]] പ്രദേശത്ത് രൂപം കൊണ്ട ഒരു [[വിഷ്ണു]] ആരാധനാപ്രസ്ഥാനമാണ് [[Gaudiya Vaishnavism|ഗൗഡിയ വൈഷ്ണവിസം]]. എനാൽ ഗൗഡീയവൈഷ്ണവ പ്രസ്ഥാനത്തിന്റെ ആരംഭം മാധ്വാചാര്യരുടെ ദ്വൈത ദർശനത്തെ പിന്തുടർന്നുകൊണ്ടാണ്. മാധ്വാചാര്യരുടെ ശിഷ്യപരമ്പരയിലാണ് ഹരേകൃഷ്ണ പ്രസ്ഥാനവും ഉൾപ്പെടുന്നത്. പ്രധാനമായും ബംഗാളിലും ബീഹാറിലുമാണ് കഴിഞ്ഞ അഞ്ഞൂറു വർഷമായി ഇതിനു അനുയായികൾ ഉള്ളത്. ഈ ആശയങ്ങളെയാണ് [[ഭഗവത് ഗീത]]യുടെയും [[ഭാഗവതം|ഭാഗവത]]ത്തിന്റെയും മറ്റു ചില ഗ്രന്ഥങ്ങളുടെയും വിപുലമായ വിവർത്തനങ്ങളാലും<ref>A Hinduism, Page 8, Lynne Gibson, 2002</ref> എഴുത്തുകളാലും [[എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ|പ്രഭുപാദ]] പാശ്ചാത്യലോകത്തേക്ക് പ്രചരിപ്പിച്ചത്. ഇന്ന് ഈ പുസ്തകങ്ങൾ എഴുപതിലേറെ ഭാഷകളിൽ ലഭ്യമാണ്. ചിലത് ഓൺലൈനില്യും കിട്ടുന്നുണ്ട്. ഈ പുസ്തകങ്ങളാണ് ഇസ്കോൺ പ്രസ്ഥാനത്തിന്റെ പ്രമാണങ്ങൾ.<ref>{{cite web|url=http://www.vedabase.com|title=Bhaktivedanta Vedabase Online|work=Bhaktivedanta Vedabase Online}}</ref>
 
ഇസ്ക്കോൺ പ്രസ്ഥാനത്തിലെ വിശ്വാസികൾക്ക് കൃഷ്ണനാണ് പരമമായ, പൂർണ്ണനായ ദൈവം. കൃഷ്ണന്റെ ദിവ്യമായ പ്രതിരൂപമാണ് രാധ. ദിവ്യപ്രേമത്തിന്റെ പ്രതിരൂപമാണ് അവർ. [[അദ്വൈതം|അദ്വൈത]]ത്തിൽ നിന്നും വ്യത്യസ്തമായി ആത്മാവിനു സ്വന്തമായി അനന്തമായി നിലനിൽപ്പുണ്ട് ഇസ്കോൺ വിശ്വാസത്തിൽ, അത് എവിടെയും ലയിച്ചുചേരുന്നില്ല. [[വേദാന്തം|വേദാന്തത്തിൽ]] വേരുകളുള്ള ഒരു ഏകദൈവവിശ്വാസപ്രസ്ഥാനമാണ് ഇസ്കോൺ.<ref name="Ency">{{cite book |author=Laderman, Gary |title=Religion and American Cultures: An Encyclopedia of Traditions, Diversity, and Popular Expressions |publisher=ABC-CLIO |location=Santa Barbara, Calif |year=2003 |pages= |isbn=1-57607-238-X |oclc= |doi= |article=ISKCON}}</ref>
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_കൃഷ്ണഭാവനാമൃത_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്