"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: 1928- ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. അച്‌ഛന്‍: നീലകണ്ഠപ...
(വ്യത്യാസം ഇല്ല)

18:50, 23 ഡിസംബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

1928- ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. അച്‌ഛന്‍: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. വിദ്യാര്‍ത്ഥികോണ്‍ഗ്രസ്, ആര്‍.എസ്. പി. എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നേതാവും, കൌമുദി വാരിക, കൌമുദി ദിനപ്പത്രം, ദേശബന്ധു വാരിക,കേരളബൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി നോക്കി. ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും നാടകക്രുത്ത് എന്നനിലയിലാണ് ഇദ്ദേഹത്തിനു പ്രസക്തി.

കാഞ്ചനസീത,ലങ്കാലക്ഷ്മി, സാകേതം, നഷ്ടക്കച്ചവടം, ആ കനി തിന്നരുത്, ഏട്ടിലെ പശു, മധുവിധു, സിന്ദൂരപ്പൊട്ട്, തിളക്കുന്ന മണ്ണ്, പിച്ചിപ്പൂ, പുളിയിലക്കര നേര്യത് തുടങിയവയാണ് പ്രധാന ക്രുതികള്‍.

കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. എം.പി. പോള്‍ സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ 1976-ല്‍ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=സി.എൻ._ശ്രീകണ്ഠൻ_നായർ&oldid=28202" എന്ന താളിൽനിന്ന് ശേഖരിച്ചത്