"തോമസ് ഹാർഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 19:
| signature = Thomas Hardy signature.svg
}}
ഒരു [[ഇംഗ്ലീഷ്]] നോവലിസ്റ്റും കവിയും ആയിരുന്നു '''തോമസ് ഹാർഡി''' (2 ജൂൺ 1840 – 11 ജനുവരി 1928). [[ജോർജ്ജ് ഇലിയറ്റ്|ജോർജ്ജ് ഇലിയറ്റിന്റെ]] പാരമ്പര്യത്തിൽ പെട്ട ഒരു [[വിക്ടോറിയ രാജ്ഞി|വിക്ടോറിയൻ]] യാഥാതഥ്യവാദി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലും നോവലുകളിലും [[വില്യം വേഡ്‌സ്‌വർത്ത്‌|വേഡ്സ്‌വർത്തിനെപ്പോലുള്ള]] [[കാല്പനികത|കാല്പനികരുടെ]] സ്വാധീനവും കാണാം.<ref>Dennis Taylor, "Hardy and Wordsworth". Victorian Poetry, vol.24, no.4, Winter, 1986.</ref> [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിനും]] അദ്ദേഹത്തിന്റെ ചിന്തയേയും രചനകളേയും സ്വാധീനിച്ചു.<ref>Gillian Beer, ''Darwin's Plots''. Cambridge: Cambridge University Press, 2009.</ref>. [[ചാൾസ് ഡിക്കൻസ്|ചാൾസ് ഡിക്കൻസിനെപ്പോലെ]] അദ്ദേഹവും വിക്ടോറിയൻ സമൂഹത്തിന്റെ രീതികളിൽ പലതിന്റേയും തീവ്രവിമർശകനായിരുന്നു. എങ്കിലും [[ചാൾസ് ഡിക്കെൻസ്|ഡിക്കൻസ്]] നഗരജീവിതം ചിത്രീകരിച്ചപ്പോൾ ഹാർഡി പ്രധാനമായും ശ്രദ്ധിച്ചത് ഗ്രാമീണസമൂഹത്തിന്റെ ശോഷണം ചിത്രീകരിക്കുന്നതിലാണ്.
 
ജീവിതകാലമത്രയും കവിതകൾ രചിക്കുകയും പ്രധാനമായും ഒരു കവിയായി സ്വയം വിലയിരുത്തുകയും ചെയ്തെങ്കിലും ഹാർഡിയുടെ കവിതകളുടെ ആദ്യസമാഹാരം വെളിച്ചം കണ്ടത് 1898-ൽ മാത്രമാണ്. അതു കൊണ്ട് അദ്ദേഹത്തിന്റെ ആദ്യകാലയശ്ശസ് '''ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ്''' (1874), '''കാസ്റ്റർബ്രിഡ്ജിലെ മേയർ''' (1886), '''ടെസ് ഓഫ് ദ ഡൂർബെർവിൽസ്''' (1891), '''ജൂഡ് ദ ഒബ്സ്ക്യൂർ''' (1895) എന്നീ [[നോവൽ|നോവലുകളെ]] ആശ്രയിച്ചായിരുന്നു. എന്നാൽ 1950-കൾ മുതൽ [[ഇംഗ്ലീഷ്]] ഭാഷയിലെ ഒരു മുഖ്യകവി എന്ന നിലയിൽ അദ്ദേഹം കൂടുതൽ അംഗീകരിക്കപ്പെട്ടു. 1950-60-കളിൽ ഫിലിപ്പ് ലാർക്കിൻ, ഇലിസബത്ത് ജെന്നിങ്ങ്സ് തുടങ്ങിയ കവികൾ അദ്ദേഹത്തിന്റെ പ്രഭാവത്തിൽ വന്നു.<ref>Donald Davie,''Thomas Hardy and British Poetry''. London: Routlefge and Kegan Paul, 1973.</ref>
"https://ml.wikipedia.org/wiki/തോമസ്_ഹാർഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്