"ദിവ്യദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
108 ദിവ്യദേശങ്ങളിൽ സിംഹഭാഗവും [[തമിഴ്നാട്|തമിഴ്നാട്ടിലാണ്]]. 86 എണ്ണമാണ് തമിഴ്നാട്ടിലുള്ളത്. ബാക്കിയുള്ളവ 22 എണ്ണത്തിൽ ഇരുപതെണ്ണം [[കേരളം]], [[ആന്ധ്രാപ്രദേശ്]], [[ഗുജറാത്ത്]], [[ഉത്തർപ്രദേശ്]], [[ഉത്തരാഖണ്ഡ്]] എന്നീ സംസ്ഥാനങ്ങളിലായും [[നേപ്പാൾ|നേപ്പാളിലായും]] ചിതറിക്കിടക്കുന്നു. കേരളത്തിൽ 11 ദിവ്യദേശങ്ങളുണ്ട് (മലനാട്ട് തിരുപ്പതികൾ വാസ്തവത്തിൽ 13 ആണെങ്കിലും [[കന്യാകുമാരി ജില്ല]]യുടെ ഭാഗങ്ങളായ [[തിരുപ്പതിസാരം തിരുവാഴിമ്പപെരുമാൾ ക്ഷേത്രം|തിരുപ്പതിസാരവും]], [[തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രം|തിരുവട്ടാറും]] ഇപ്പോൾ തമിഴ്നാട്ടിലാണ്). ആന്ധ്രാപ്രദേശിൽ രണ്ടും, ഗുജറാത്തിൽ ഒന്നും, ഉത്തർപ്രദേശിൽ നാലും, ഉത്തരാഖണ്ഡിൽ മൂന്നും ദിവ്യദേശങ്ങളുണ്ട്. ഒരു ക്ഷേത്രം നേപ്പാളിലാണ്. ബാക്കിയുള്ളവ ഭഗവാന്റെ വാസസ്ഥാനങ്ങളായി അറിയപ്പെടുന്ന [[പാൽക്കടൽ|പാൽക്കടലും]], [[വൈകുണ്ഠം|വൈകുണ്ഠവുമാണ്]].
 
എടുത്തുപറയേണ്ട ഒരു വസ്തുതയെന്തെന്നാൽ, ഇന്ന് രാജ്യത്ത് അറിയപ്പെടുന്ന ഒരുപാട് പ്രസിദ്ധ വൈഷ്ണവക്ഷേത്രങ്ങൾ (ഉദാ: [[ഗുരുവായൂർ]], [[ഉഡുപ്പി]], [[പുരി]], [[പണ്ഡാർപൂർ]]) ഈ പട്ടികയിലില്ല എന്നതാണ്. ഈ ക്ഷേത്രങ്ങൾ ആഴ്വാർമാരുടെ കാലത്ത് നിലവിലുണ്ടായിരുന്നിരിയ്ക്കാനോ, നിലനിന്നിരുന്നെങ്കിൽ തന്നെയും പ്രസിദ്ധമാകാനോ സാദ്ധ്യതയില്ല എന്നതാണ് കാരണം. ഈയൊരർത്ഥത്തിൽ, ദിവ്യദേശങ്ങൾ അക്കാലത്ത് പുരാണങ്ങൾ വഴിയും മറ്റും അറിയപ്പെട്ടിരുന്ന ക്ഷേത്രങ്ങളാകാനാണ് സാദ്ധ്യത.
 
 
"https://ml.wikipedia.org/wiki/ദിവ്യദേശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്