"പരൽ (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[അണു|അണുക്കളോ]] [[തന്മാത്ര|തന്മാത്രകളോ]] അയോണുകളോ ക്രമരൂപത്തിൽ ആവർത്തിച്ച് ത്രിമാനമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഖരവസ്തുക്കളുടെ ശാസ്ത്രനാമമാണ് '''പരലുകൾ''' (Crystals).
 
പരൽ എന്ന പദത്തിന്, ശാസ്ത്രഭാഷയിൽ സൂക്ഷ്മമായ അർത്ഥമുണ്ട്. എന്നാൽ, സാധാരണ ഗ്രാമ്യഭാഷയിൽ, വ്യക്തമായ ഘടനാരൂപമുള്ളതും സുന്ദരങ്ങളുമായ എല്ലാ വസ്തുക്കളേയും പരലുകൾ എന്നു വിളിക്കാറുണ്ട്. [[ഉപ്പ്]], [[പഞ്ചസാര]], [[മഞ്ഞുകട്ട]], വെള്ളാറങ്കല്ലുകൾവെള്ളാരങ്കല്ലുകൾ (Quartz), പെൻ‍സിൽക്കാമ്പിലുള്ള [[ഗ്രാഫൈറ്റ്]] തുടങ്ങിയവയാൺതുടങ്ങിയവയാണ് പരലുകൾക്ക് ഉദാഹരണങ്ങൾ.
 
== പരൽരൂപവത്കരണം ==
വരി 13:
ചില സവിശേഷ സന്ദർഭങ്ങളിൽ, ലായനികൾ തണുപ്പിച്ചാൽ പരലുകൾ രൂപപ്പെടാതെയും വരാം. ലായനിയിലെ അണുക്കൾക്ക് പരൽക്കൂടിലെ (Lattice) അവയുടെ യഥാസ്ഥാനത്ത് എത്താൻ കഴിയുന്നതിനു മുമ്പ് അതിവേഗം തണുത്ത് അവയുടെ ചലനശേഷി നഷ്ടപ്പെടുന്നതാണ് മിക്കപ്പോഴും ഇങ്ങനെ സംഭവിക്കുന്നതിനു കാരണം. പരൽരൂപമില്ലാത്ത ഇത്തരം വസ്തുക്കളെ അനിയതരൂപങ്ങൾ (Amorphous) എന്നോ സ്ഫടികങ്ങൾ (Glassy) എന്നോ വിട്രിയസ് വസ്തുക്കൾ (Vitreous) എന്നോ വിളിക്കുന്നു. എന്നാൽ, അരൂപഖരങ്ങളും സ്ഫടികങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്; സ്ഫടികങ്ങൾ ഉറയുമ്പോൾ [[ലീനതാപം]] (Latent Heat of Fusion) ഉത്സർജ്ജിക്കുന്നില്ല. അതുകൊണ്ട് ചില ശാസ്ത്രജ്ഞന്മാർ സ്ഫടികങ്ങളെ ഖരവസ്തുക്കളായല്ല, അതി[[ശ്യാനത|ശ്യാന]]ദ്രാവകങ്ങളായിട്ടാണ് (viscous liquids) പരിഗണിക്കുന്നത്; അത് ഒരു തർക്കവിഷയവുമാണ്.
 
എല്ലാവിധ [[രാസബന്ധങ്ങൾ|രാസബന്ധങ്ങളുള്ള]] വസ്തുക്കളിലും പരൽഘടന കാണുന്നുണ്ട്. നിത്യജീവിതത്തിൽ കാണുന്ന പല പരൽവസ്തുകളും ഒന്നിലധികം പരൽത്തരികൾ അടങ്ങിയ പലതരിപ്പരലുകൾ (Polycrystals) ആണ്. ഏതാണ്ടെല്ലാഏകദേശം എല്ലാ ലോഹങ്ങളും, പൊതുവെ പലതരിപ്പരൽ രൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒറ്റപ്പരൽ (Monocrystal) ‍ലോഹങ്ങളും, അനിയതരൂപ (Amorphus) ലോഹങ്ങളും ക്ലേശിച്ച് കൃതിമമായി ഉണ്ടാക്കിയെടുക്കുന്നവയാണ്. ലവണങ്ങളുടെ ഉരുകിയ ദ്രവത്തിൽനിന്നോ അവയുടെ ലായനിയിൽ നിന്നോ ഉറഞ്ഞുണ്ടാവുന്ന ലവണപ്പരലുകൾ അയണികബന്ധമുള്ള (Ionic Bond) പരലുകളാണ്. സഹസംയോജക (Covalent) ബന്ധങ്ങളുള്ള പരലുകളും സാധാരണമാണ്. ഉദാഹരണത്തിന് ഗ്രാഫൈറ്റ്, വജ്രം, സിലിക്ക തുടങ്ങിയവ. [[പോളിമർ]] വസ്തുക്കളിലും പരലുകള്ള ഭാഗങ്ങൾ കാണാറുണ്ട്. പോളിമർ തന്മാത്രകളുടെ അസാമാന്യമായ നീളം കൊണ്ട് അവ പൂർണ്ണമായ പരലുകളായിത്തീരുന്നില്ല.
 
പരൽരൂപവത്കരണത്തേയും ഘടനയേയും സ്വാധീനിക്കുന്ന ഒരു സവിശേഷബലമാണ് [[വാൻ ഡർ വാൾ ബലങ്ങൾ]] . ഷഡ്ക്കോണ (Hexagonal) ഗ്രാഫൈറ്റ് പാളികൾ ദുർബ്ബലമായി ഒന്നിച്ചിരിക്കുന്നത് ഈ ബലം കൊണ്ടാണ്.
വരി 33:
== പരൽപ്പാറകൾ ==
[[ചിത്രം:GeopetalCarboniferousNV.jpg|thumb|കാൽസൈറ്റ്പരലുകളുള്ള ഒരു [[ഫോസിൽ]]]]
സ്വതന്ത്രങ്ങളായ അകാർബണികദ്രവ്യങ്ങൾക്ൿ അതിന്റെ ഏറ്റവും സ്ഥിരഭൗതികാവസ്ഥയായ പരൽ രൂപമെടുക്കുന്നതിനുള്ള ഒരു പ്രവണതയുണ്ട്. പരൽരൂപമുള്ള പാറക്കെട്ടുകൾ [[മാഗ്മ|മാഗ്മയോ]] ജലലായനികളോ ഘനീഭവിച്ചുണ്ടായവയാണ്. സിംഹഭാഗം [[ആഗ്നേയശില|ആഗ്നേയശിലകളൂം]] (Igneous Rocks) ഈവിഭാഗത്തിലുള്ളവയാണ്. അവ ഘനീഭവിച്ച സാഹചര്യമനുസരിച്ചാണ് പാറയുടെ പരലീകരണം സംഭവിക്കുന്നത്. [[ഗ്രനൈറ്റ്]] പാറകൾ അതിസമ്മർദ്ദത്തിൽ വളരെ സാവധാനം തണുത്ത് പൂർണ്ണമായും പരൽ രൂപമായവയാണ്. എന്നാൽ പലപ്പോഴായി ഉരുകിവീണ [[ലാവ]] പെട്ടെന്നു തണുത്തുണ്ടായ പാറകളിൽ അരൂപങ്ങളായതോ സ്ഫടികരൂപമുള്ളതോ ആയ വസ്തുക്കൾ വളരെ സാധാരണമായി കാണുന്നുണ്ട്. വരണ്ട കാലവസ്ഥയിൽ ലായനികൾ ബാഷ്പീകരിച്ചുണ്ടായ അവസാദശിലകളാണ് (Sedimentary Rocks) [[ഉപ്പുപാറ|ഉപ്പുപാറകൾ]] (Rock Salt) , ജിപ്സും, [[ചുണ്ണാമ്പുകല്ല്|ചുണ്ണാമ്പുകല്ലുൾ]] (Limestone) മുതലായ മറ്റു പരൽപ്പാറകൾ. വെണ്ണക്കല്ലുകൾ, അഭ്ര-ഷിസ്റ്റ്പാറകൾ, ക്വർട്സൈറ്റുകൾക്വാർട്സൈറ്റുകൾ തുടങ്ങിയ [[കായന്തരശിലകൾ]] (Metamorphic) എന്നറിയപ്പെടുന്ന മറ്റൊരുതരം പാറകൾ അതിതാപവും അതിമർദ്ദവും കൊണ്ട് പിന്നീടു പരലുകളായിത്തീർന്ന ശിലകളാണ്. ആദ്യം ഇത്തരം പാറകൾ ദ്രവങ്ങളോ ലായനികളോ അയിരുന്നിട്ടില്ലാത്ത ചുണ്ണാമ്പുകല്ലോ മണൽക്കല്ലോ (Sans Stone) സദൃശങ്ങളോ ആയ പാറകളായിരുന്നു. [[കായാന്തരണം]] അവയുടെ ആദ്യഘടന തിരുത്തി പരലുകളാക്കിത്തീർക്കുകയായിരുന്നു.
 
== ചില പരലുകളും അവയുടെ ഗുണവിശേഷങ്ങളും ==
"https://ml.wikipedia.org/wiki/പരൽ_(രസതന്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്