"നാഗസ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഞാൻ ഒരു നാദസ്വര കലാകാരനായതിനാൽ അനുഭവം കൊണ്ടും നാദസ്വര വിദ്വാൻമാരിൽ നിന്നും കേട്ടറിഞ്ഞരുമായ കുറച്ച് കാര്യങ്ങൾ കൂടി ചേർത്തു. 12 സുഷിരങ്ങളിൽ ഒന്നു മാത്രമാണ് മെഴുക് കൊണ്ട് അടയ്ക്കുക. ഇതിൽ പറഞ്ഞിരുന്നത് 5 എണ്ണം അടയ്ക്കുമെന്നായിരുന്നു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 4:
ത്രേതായുഗത്തിൽ അപശബ്ദങ്ങളാൽ പൊറുതിമുട്ടിയ രാവണന് മഹാദേവൻ കനിഞ്ഞനുഗ്രഹിച്ച് നല്കിയ സംഗീതോപകരണം ആണെന്നും ഒരു കഥ ഉണ്ട്.
==ഘടന==
തടിയിൽ നിർമിച്ച ഒരു സുഷിരവാദ്യമാണിത്. ലോകത്തിലെ തന്നെ ലോഹേതര സുഷിരവാദ്യങ്ങളിൽ മുൻനിരയിലുള്ള വാദ്യമായാണ് ഇത് വിലയിരുത്തപ്പെട്ടിട്ടുള്ളത്. നാഗസ്വരം രണ്ടുതരത്തിലുണ്ട് ''ബാരിയും തിമിരിയും''. തിമിരിക്ക് 1മ്മ അടിയാണ് നീളം. ബാരിക്ക് 2-2മ്മ അടി നീളമുണ്ട്. ഇതിനിടയിലുള്ള ഇടബാരി എന്നൊരു വാദ്യത്തെക്കുറിച്ചും ചില പരാമർശങ്ങളുണ്ട്. നാഗസ്വരത്തിൽ ഒരു ലോഹത്തകിടിനുള്ളിലാണ് വായിക്കുന്നതിനുള്ള റീഡ് സ്ഥാപിക്കുക. തടികൊണ്ട് തീർത്ത ഒരു കുഴലാണ് നാഗസ്വരത്തിന്റെ മുഖ്യഭാഗം. അത് ഒരറ്റം വിസ്താരം കുറഞ്ഞ് കൂർത്തിരിക്കും. ഇതാണ് വായിക്കുന്ന ഭാഗം. ഇതിന് ഓരിക അഥവാ ഓരികൈ എന്നാണ് പേര്. ഈ ഭാഗത്ത് ഒരു ലോഹത്തകിടിനുള്ളിൽ ഞാണപ്പുല്ലിന്റെ ഇരട്ട റീഡ് ഘടിപ്പിച്ചിരിക്കും. ഇതിലൂടെ ഊതിയാണ് വാദനം. വായിക്കുന്ന ഭാഗത്തുനിന്ന് കീഴോട്ട് വിസ്താരം കൂടി, മറുവശത്തെ വായ്ഭാഗം ഒരു കോളാമ്പിയുടെ ആകൃതിയിൽ പുറത്തേക്ക് പരന്നിരിക്കും. കുഴലിന് ഏതാണ്ട് 60-78 സെ.മീ. നീളം കാണാം. മുകളറ്റം മേലനച്ചിയെന്നും കീഴറ്റം കീഴനച്ചി (അണശ് ) എന്നും അറിയപ്പെടുന്നു. റീഡ് വയ്ക്കുന്ന ഭാഗം 'കൊണ്ടെ' ആണ്. റീഡ്, നറുക്കെന്നും ജീവാളി എന്നുമാണറിയപ്പെടുന്നത്. കീഴനച്ചി ലോഹമണിയാൽ അലങ്കരിക്കാറുണ്ട്. കുഴലിന്റെ മേലറ്റത്തായി അധിക റീഡുകൾ, ദന്തംകൊണ്ടോ ലോഹംകൊണ്ടോ ഉള്ള സൂചി അഥവാ ഗജ്ജിക എന്നിവയും ഞാത്തിയിടാറുണ്ട്. ഗജ്ജിക റീഡുവയ്ക്കുന്ന ഭാഗം വൃത്തിയാക്കാനുള്ളതാണ്. അത് കുച്ചി എന്നും അറിയപ്പെടുന്നു. മേലറ്റത്തുനിന്നും കീഴറ്റത്തേക്കായി ഞാത്തിയിട്ട വർണച്ചരടിൽ വിദ്വാന്മാർ മെഡലുകളും മറ്റും തൂക്കിയിടുന്ന പതിവുമുണ്ട്.
 
നാഗസ്വരത്തിന്റെ കുഴലിൽ ആകെ 12 സുഷിരങ്ങളാണുള്ളത്. അതിൽ ഒരെണ്ണം മെഴുകു കൊണ്ട് അടച്ചിരിക്കും. ശുദ്ധമദ്ധ്യമം ശ്രുതി ചേർക്കാൻ ആണ് അങ്ങനെ ചെയ്യുന്നത് .മുകൾ ഭാഗത്ത് കാണുന്ന ഏഴ് സുഷിരങ്ങളിൽ വിരലുകൾ അമർത്തിയും വിടർത്തിയും വായുസഞ്ചാരം നിയന്ത്രിച്ചാണ് നാഗസ്വരം വായിക്കുക. റീഡിലൂടെ ഊതുന്ന കാറ്റിനെ ഇത്തരത്തിൽ സ്വരനിയന്ത്രണം ചെയ്ത് സ്വരസ്ഥാനങ്ങൾ ജനിപ്പിക്കുകയാണ് രീതി. ഊതുന്ന കാറ്റിന്റെ ശക്തിവ്യത്യാസങ്ങൾ, വിരലുകളുടെ ചലനം എന്നിവയാൽ സ്വരങ്ങളെ ഇഷ്ടത്തിനനുസരിച്ച് പാകപ്പെടുത്താമെന്നതിനാൽ ഇത് ഒരു ഗീതവാദ്യമായാണ് ഉപയോഗിക്കപ്പെടുന്നത്. മംഗളകർമ്മങ്ങൾക്ക് അഭിവാജ്യ ഘടകമായതിനാൽ മംഗള വാദ്യമായി അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/നാഗസ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്