"റിച്ചാർഡ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,314 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
വിവാഹം
(ചെ.) (ഹെൻറി യുവരാജാവ്)
(ചെ.) (വിവാഹം)
 
ചെറുപ്പത്തിൽ തന്നെ റിച്ചാർഡ് രാഷ്ട്രീയവും സൈനികവുമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. തന്റെ സ്വന്തം പ്രദേശത്തിൽ വിപ്ലവത്തിനൊരുങ്ങിയ പ്രഭുക്കന്മാരെ നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ [[ഹെൻറി യുവരാജാവ്]] തന്റെ പിതാവിന്റെ ജീവിച്ചിരുന്നപ്പോൾത്തന്നെ ഇംഗ്ലണ്ടിലെ യുവരാജാവ് ആയി കിരീടധാരണം നടത്തിയിരുന്നു.
 
മദ്ധ്യകാലത്തിൽ രാജവംശങ്ങളിൽ തമ്മിലുള്ള വിവാഹബന്ധങ്ങൾ സാധാരണമായിരുന്നു. അക്കാലത്ത് വിവാഹബന്ധങ്ങൾ രാഷ്ട്രീയ സഖ്യങ്ങളിലേക്കും സമാധാന ഉടമ്പടികളിലേക്കും നയിക്കുകയും മറ്റ് നാടുകളിൽ പരസ്പരം അവകാശവാദം ഉന്നയിക്കാൻ അനുവദിക്കുകയും ചെയ്തു. 1159 മാർച്ച് മാസത്തിൽ റിച്ചാർഡ് ബാഴ്സലോണയുടെ റാമൺ ബെറെൻഗൌർ നാലാമന്റെ പെൺമക്കളിൽ ഒരാളെ വിവാഹം കഴിക്കുമെന്ന് തീരുമാനിച്ചു. എന്നിരുന്നാലും ഈ ആലോചന പരാജയപ്പെട്ടു, 1160 നവംബർ 2-ന് ഫ്രാൻസിലെ ലൂയി ഏഴാമന്റെ മകളായ മാർഗരറ്റിനെ ഹെൻട്രി യുവരാജാവ് വിവാഹം ചെയ്തു.<ref>{{harvnb|Flori|1999|pp=23–25.}}</ref>ഈ വർഷത്തിന്റെ തുടക്കത്തിൽ റിച്ചാർഡും ലൂയി ഏഴാമന്റെ നാലാമത്തെ മകളായ ആലിസും(വിക്സീൻ കൗണ്ടസ് ) തമ്മിലുള്ള വിവാഹത്തിന് നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലേയും ഫ്രാൻസിന്റേയും രാജാക്കന്മാർ തമ്മിലുള്ള മത്സരം കാരണം, ലൂയി ഈ വിവാഹത്തെ എതിർത്തു. 1169 ജനുവരിയിൽ ഒരു സമാധാന ഉടമ്പടി പ്രാബല്യത്തിൽ വന്നു, റിച്ചാർഡും ആലിസുമായുള്ള വിവാഹം ഉറപ്പിച്ചു .<ref>{{harvnb|Flori|1999|pp=25, 28.}}</ref>
 
 
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2818734" എന്ന താളിൽനിന്ന് ശേഖരിച്ചത്