"റിച്ചാർഡ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,166 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
കുരിശുയുദ്ധം
(ചെ.) (സിംഹ...)
(ചെ.) (കുരിശുയുദ്ധം)
1189 മുതൽ മരണം വരെ ഇംഗ്ലണ്ടിലെ രാജാവായിരുന്നു '''റിച്ചാർഡ് ഒന്നാമൻ'''('''Richard I''' 8 സെപ്തംബർ 1157 മരണം 6 ഏപ്രിൽ 1199). ഹെൻറി രണ്ടാമന്റെയും എലനോർ റാണിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായിരുന്നു റിച്ചാർഡ്.
അദ്ദേഹം നോർമണ്ടി, അക്വിറ്റൈൻ, ഗാസ്കോണി എന്നിവിടങ്ങളിലെ ഡ്യുക് ആയും പായീറ്റേഴ്സ്, അൻജൂ, മെയ്ൻ, നാൻടെസ് എന്നിവിടങ്ങളിലെ കൗണ്ട് ആയും സൈപ്രസിലെ ലോഡ് ആയും ഭരണം നടത്തിയിട്ടുണ്ട്. വളരെ ശക്തനായ സേനാനായകനും പോരാളിയും ആയിരുന്നതിനാൽ അദ്ദേഹം ''റിച്ചാർഡ് ദി ലയൺ ഹാർട്ട്'' ('''{{lang|fr|Richard Cœur de Lion}}''' ,'''Richard the Lionheart''') എന്ന് അറിയപ്പെട്ടിരുന്നു.<ref name="Turner & Heiser 71">{{harvnb|Turner|Heiser|2000|p=71}}</ref>
 
പതിനാറാം വയസ്സായപ്പോഴേക്കും സ്വന്തമായ ഒരു സൈന്യം ഉണ്ടായിരുന്ന അദ്ദേഹം, [[Poitou|പോയ്റ്റോയിൽ]] തന്റെ പിതാവിനെതിരേയുള്ള വിപ്ലവശ്രമങ്ങൾ അടിച്ചമർത്തി.<ref name="Turner & Heiser 71"/> മൂന്നാമത്തെ കുരിശുയുദ്ധത്തിൽ ഫ്രാൻസിലെ [[ഫിലിപ്പ് രണ്ടാമൻ|ഫിലിപ്പ് രണ്ടാമനു]] ശേഷം നേതൃത്വം വഹിച്ച കൃസ്ത്യൻ പടത്തലവനായിരുന്നു റിച്ചാർഡ്. [[യെരുശലേം]] കീഴടക്കിയില്ലെങ്കിലും എതിരാളികളായ [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീനെതിരെ]] അദ്ദേഹം വിജയം കൈവരിച്ചിരുന്നു.<ref>{{harvnb|Addison|1842|pp=141–149.}}</ref>
 
 
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2818723" എന്ന താളിൽനിന്ന് ശേഖരിച്ചത്