"അണുസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 2:
[[chemistry|രസതന്ത്രത്തിലും]] [[physics|ഭൗതികശാസ്ത്രത്തിലും]] [[matter|ദ്രവ്യത്തിന്റെ]] സ്വഭാവത്തെപ്പറ്റി നിലവിലുള്ള ഒരു [[scientific theory|ശാസ്ത്രീയ സിദ്ധാന്തമാണ്]] '''അണുസിദ്ധാന്തം'''. [[atom|അണുക്കൾ]] എന്ന അവിഭാജ്യ ഘടകങ്ങൾ കൊണ്ടാണ് ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഈ സിദ്ധാന്തം അവകാശപ്പെടുന്നത്. ഇതിനു മുൻപുണ്ടായിരുന്ന സിദ്ധാന്തമനുസരിച്ച് ദ്രവ്യത്തെ എത്രത്തോളവും കുറഞ്ഞ അ‌ളവിൽ വിഭജിച്ചുകൊണ്ടിരിക്കാൻ സാദ്ധ്യമായിരുന്നു. പുരാതന ഗ്രീസിലും ([[Democritus|ഡെമോക്രിറ്റസ്]]) [[India|ഭാരതത്തിലും]] ([[Vedas|വേദങ്ങളിലെ]] അണു പരമാണു) തത്ത്വചിന്തയിലാണ് ഈ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവയ്ക്കപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തെ രസതന്ത്രത്തിലെ [[Discovery (observation)|കണ്ടുപിടുത്തങ്ങൾ]] ദ്രവ്യത്തിന്റെ ഘടകകണങ്ങളാ‌ൽ രൂപപ്പെട്ട രീതിയിലുള്ള സ്വഭാവങ്ങ‌ൾ കണ്ടെത്തിയതോടെയായിരുന്നു ഈ സിദ്ധാന്തം ശാസ്ത്രീയമായി സ്വീകരിക്കപ്പെട്ടത്.
 
"ആറ്റം" (അണു) എന്ന വാക്ക് പുരാതന ഗ്രീക്ക് ഭാഷയിലെ അവിഭാജ്യം എന്നർത്ഥമുള്ള ''ആറ്റമോസ്'' എന്ന പദത്തിൽനിന്ന് രൂപപ്പെട്ടതാണ്.<ref name="SEP">ബെറിമാൻ, സിൽവിയ, "ഏൻഷ്യന്റ് ആറ്റോമിസം", ''[[Stanford Encyclopedia of Philosophy|ദി സ്റ്റാൻഡേഡ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി]]'' (ഫാൾ 2008 എഡിഷൻ), എഡ്വേഡ് എൻ. സാൾട്ട (എഡ്..), http://plato.stanford.edu/archives/fall2008/entries/atomism-ancient/</ref> വിഭജിക്കാൻ സാദ്ധ്യമല്ലാത്ത രാസമൂലകങ്ങളെ പത്തൊൻപതാം നൂറ്റാണ്ടിലെ രസതന്ത്രജ്ഞർ [[ആറ്റം]] എന്ന് വിളിക്കാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[electromagnetism|ഇലക്ട്രോമാഗ്നറ്റിസം]], [[radioactivity|റേഡിയോ ആക്റ്റീവത]] എന്നിവ സംബന്ധിച്ച പരീക്ഷണങ്ങളിലൂടെ ഊർജ്ജതന്ത്രജ്ഞർ "അവിഭാജ്യമായ ആറ്റം" പല [[subatomic particle|സബാറ്റോമിക കണങ്ങൾ]] (പ്രധാനമായും, [[electrons|ഇലക്ട്രോണുകളും]], [[protons|പ്രോട്ടോണുകളും]] [[neutrons|ന്യൂട്രോണുകളും]]) ചേർന്നുണ്ടാകുന്നതാണെന്നു കണ്ടെത്തി. ചില സാഹചര്യങ്ങളിൽ ([[neutron stars|ന്യൂട്രോൺ നക്ഷത്രങ്ങൾ]] ഉദാഹരണം) ആറ്റങ്ങൾ നിലനിൽക്കുകയേയില്ല. ആറ്റങ്ങളെയും വിഭജിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയതിനാൽ ഭൗതികശാസ്ത്രജ്ഞർ സബാറ്റോമിക കണങ്ങൾക്ക് "[[elementary particle|എലമെന്ററി കണങ്ങൾ]]" എന്ന് പേരുനൽകുകയുണ്ടായി. ഇവ അവിഭാജ്യമാണ് (പക്ഷേ ഇവയെ നശിപ്പിക്കാൻ സാധിക്കും).
 
==ചരിത്രം==
"https://ml.wikipedia.org/wiki/അണുസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്