"കണാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
== വൈശേഷികം ==
{{Main|വൈശേഷികം}}
രൂപരഹിതമായ സൂക്ഷ്‌മകണങ്ങൾ ചേർന്നാണ്‌ പ്രത്യേക ആകൃതിയുള്ള എല്ലാ പദാർത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദർശനം പറയുന്നു.<ref>{{cite web |url=http://www.umassd.edu/media/umassdartmouth/centerforindicstudies/chemistry_vedic.pdf|title=Use of Chemistry to Understand Vedic Knowledge|author=Bal Ram Singh|year=2003|work= |publisher=Center for Indic studies, University of Massachusetts, Dartmouth|accessdate=29 May 2013}}</ref> ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത്‌ പ്രകൃതിയെ അറിയാൻ ആവശ്യമാണെന്ന്‌ [[കണാദന്റെ സിദ്ധാന്തം]] പറയുന്നു.
 
വൈശേഷിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ [[പ്രശസ്തപാദർ|പ്രശസ്‌തപാദരുടെ]] `[[പദാർത്ഥധർമസംഗ്രഹം]]' (എ.ഡി.അഞ്ചാം ശതകം) പദാർത്ഥങ്ങളെ ഇങ്ങനെ വേർതിരിക്കുന്നു: [[ദ്രവ്യം]], [[ഗുണം]], [[കർമം]], [[സാമാന്യം]], [[വിശേഷം]], [[സമവായം]]. ദ്രവ്യങ്ങളെ [[ഭൂമി]], [[ജലം]], [[വെളിച്ചം]], [[വായു]], [[ആകാശം]], [[കാലം]], [[ഇടം]], [[ആത്മാവ്‌]], [[മനസ്സ്‌]] എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ്‌ ഗുണത്തെയും കർമ്മത്തെയും ഉൾക്കൊള്ളുന്നത്‌. [[രൂപം]], [[രസം]], [[ഗന്ധം]], [[സ്‌പർശം]], [[സംഖ്യ]], [[പരിമാണം]], വേർതിരിവ്‌ ([[പൃഥക്ത്വം]]), [[സംയോഗം]], [[വിഭാഗം]], [[പരത്വം]], [[അപരത്വം]], [[ബുദ്ധി]], [[സുഖം]], [[ദുഃഖം]], [[ഇച്ഛ]], [[ദ്വേഷം]], [[പ്രയത്‌നം]] എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച്‌ കണാദൻ വിവരിച്ചിട്ടുണ്ട്‌.
70,075

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2818448" എന്ന താളിൽനിന്ന് ശേഖരിച്ചത്