"കൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| footnotes =
}}
[[കേരളം|കേരളത്തിലെ]] പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് '''കൈറ്റ്''' (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ ഐടി[[ഐ.ടി.@സ്കൂൾ|ഐ.ടി@സ്‌കൂൾ]] പ്രോജക്ട് ആണ് കൈറ്റ് ആയി മാറിയത്. അടിസ്ഥാന വികസന പ്രവർത്തനങ്ങൾകൂടി ലക്ഷ്യമിടുന്ന കൈറ്റിന്റെ പ്രവർത്തനമേഖല കമ്പനി രൂപീകരണത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചു. [[നവ കേരള മിഷൻ|നവകേരള മിഷൻ]] തുടങ്ങിയശേഷം രൂപീകൃതമാകുന്ന ആദ്യത്തെ പ്രത്യേക ഉദ്ദേശ്യ കമ്പനിയും 'കൈറ്റ്' ആണ്.<ref>{{Cite web|url=http://www.ndtv.com/education/kerala-governments-it-school-project-formed-into-government-company-as-kite-1734509|title=Kerala Government's IT@school Project Formed Into Government Company|access-date=|last=|first=|date=|website=http://www.ndtv.com|publisher=http://www.ndtv.com}}</ref> ഒരു സെക്ഷൻ 8 കമ്പനിയായാണ് കൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2001ലാണ് ഐടി@സ്‌കൂൾ പ്രോജക്ട് രൂപീകരിച്ചത്. 2005ൽ പത്താംക്ളാസിൽ ഐടി പാഠ്യവിഷയമായതും [[എഡ്യുസാറ്റ്|എഡ്യൂസാറ്റ്]] സംവിധാനവും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നടപ്പാക്കിയതും ഐടി@സ്‌കൂളിനെ ശ്രദ്ധേയമാക്കി. 2008 [[എസ്.എസ്.എൽ.സി.|എസ്എസ്എൽസി]] പരീക്ഷ പൂർണമായും സ്വതന്ത്രസോഫ്റ്റ്വെയറിലേക്കുമാറി. <ref>{{Cite web|url=http://www.manoramaonline.com/news/announcements/2017/08/06/06-box-kite.html|title=|access-date=|last=|first=|date=|website=www.manoramaonline.com|publisher=മലയാള മനോരമ}}</ref>വിദ്യാഭ്യാസരംഗത്ത് സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംവിധാനമായി ഐടി@സ്‌കൂൾ. 15,000 സ്‌കൂളുകളെ കോർത്തിണക്കുന്ന 'സ്‌കൂൾ വിക്കി''പോലുള്ള പ്രവർത്തനങ്ങളിലൂടെ ഐടി @ സ്‌കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് കരുത്തുപകരുന്ന ഘട്ടത്തിലാണ് പൂർണമായും സർക്കാർനിയന്ത്രണത്തിലുള്ള കമ്പനിയിലേക്ക് മാറുന്നത് <ref>{{Cite web|url=http://www.deshabhimani.com/news/kerala/news-kerala-07-08-2017/662654|title=|access-date=|last=|first=|date=|website=http://www.deshabhimani.com|publisher=ദേശാഭിമാനി}}</ref>
==ഹൈടെക് സ്കൂൾ==
നവകേരള മിഷനു കീഴിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്യും. പ്രവർത്തനങ്ങളുടെ നിർവഹണങ്ങളുടെ ആദ്യഘട്ടം പൈലറ്റ് പദ്ധതിയായി 2016 സെപ്റ്റംബർ മുതൽ ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോർത്ത്, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിൽ നടത്തുകയുണ്ടായി. ഡിജിറ്റൽ ഇന്ററാക്ടീവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പാഠ്യപഠനത്തിനു സഹയാകമാകുന്ന ഡിജിറ്റൽ ഉള്ളടക്ക ശേഖരം, എല്ലാവർക്കും മുഴുവൻ സമയപഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോർട്ടൽ, ഇ ലേണിങ്/എം ലേണിങ്/ലേണിങ് മാനേജ്മെന്റ് സംവിധാനം, മൂല്യനിർണയ സംവിധാനങ്ങൾ തുടങ്ങിയവയും ഹൈടെക് സ്കൂളിന്റെ ഭാഗമായി നടപ്പിലാക്കുന്നവയാണ്.<ref>http://www.deshabhimani.com/education/high-tech-school-karala/602881</ref>
"https://ml.wikipedia.org/wiki/കൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്