"ഷുട്സ്റ്റാഫൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) svg
 
വരി 68:
|footnotes =
}}
[[Adolf Hitler|ഹിറ്റ്‌ലറുടെയും]] [[National Socialist German Workers' Party |നാസിപ്പാർട്ടിയുടെയും]] കീഴിൽ [[Nazi Germany|നാസി ജർമനിയിലെ]] ഒരു പ്രബല [[paramilitary|അർദ്ധസൈനിക]] വിഭാഗമായിരുന്നു '''ഷുട്സ്റ്റാഫൽ (Schutzstaffel)'''. (അഥവാ '''SS'''; [[File:SchutzstaffelSig SS SVG1.1runes.svg|16px|Runic "ᛋᛋ"]] ഇങ്ങനെയാണ് എഴുതിയിരുന്നത്). {{IPA-de|ˈʃʊtsˌʃtafəl|-|De-Schutzstaffel.ogg}} [[Munich|മ്യൂണിക്കിലെ]] നാസിപ്പാർട്ടി മീറ്റിംഗുകൾക്ക് സംരക്ഷണം നൽകാനായി ചെറിയൊരു സംഘമായിട്ടാണ് ഇതു തുടങ്ങിയത്. 1925 -ൽ [[Heinrich Himmler|ഹെയ്ൻറിച്ച് ഹിംലർ]] ഇതിൽ ചേരുകയും അയാളുടെ നേതൃത്ത്വത്തിൽ (1929-45) ഇത് അതിശക്തമായ ഒരു സംഘമായി നാസി ജർമ്മനിയിൽ വളരുകയും ചെയ്തു. ജർമ്മനിയിലും മറ്റു [[ജർമ്മനി|ജർമ്മൻ]] അധിനിവേശ യൂറോപ്പിലും മറ്റുള്ളവരെ വീക്ഷിക്കുവാനും ഭീകരതയുണ്ടാക്കാനും ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ഷുട്സ്റ്റാഫലിനെ ആയിരുന്നു.
 
എസ് എസ്സിന്റെ രണ്ടുപ്രധാനവിഭാഗങ്ങൾ ''[[Allgemeine SS|ജനറൽ എസ് എസ്സും (Allgemeine SS)]]'' [[Waffen-SS|സായുധ എസ് എസ്സും ''(Waffen-SS)'']] ആയിരുന്നു. [[racial policy of Nazi Germany|നാസികളുടെ വർഗ്ഗീയ അജണ്ട]] നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ജനറൽ എസ് എസ്സിനായിരുന്നു. സായുധ എസ് എസ്സ് ആവട്ടെ നാസി സൈന്യത്തിനുള്ളിൽ പോറാട്ടത്തിനുള്ളതായിരുന്നു. മൂന്നാമതൊരു വിഭാഗമായ ''[[SS-Totenkopfverbände|എസ് എസ്സ് SS-]]''-TV ''[[SS-Totenkopfverbände|Totenkopfverbände]]'' (SS-TV) നായിരുന്നു [[Nazi concentration camps|ഭീകരക്യാമ്പുകളും]] [[extermination camp|നിർമ്മാർജ്ജനക്യാമ്പുകളും]] നടത്താനുള്ള ചുമതല. മറ്റു എസ് എസ്സ് വിഭാഗങ്ങളിൽ [[Gestapo|ഗെസ്റ്റപ്പോയും]] ''[[Sicherheitsdienst|എസ് ഡിയും]]'' (SD) ഉൾപ്പെട്ടിരുന്നു. യഥാർത്ഥത്തിലുള്ളതും സാധ്യതയുള്ളതുമായ നാസി ശത്രുക്കളെ കണ്ടെത്താനും ഇല്ലായ്മചെയ്യാനും എന്തെങ്കിലും പ്രതിപക്ഷ എതിർപ്പിനെ തുടക്കത്തിലേ കണ്ട് ഒഴിവാക്കാനും [[Nazi ideology|നാസി ആശയങ്ങൾ]] ഏവരും അംഗീകരിച്ചുപ്രവർത്തിക്കുന്നില്ലേ എന്ന് അന്വേഷിക്കാനും ദേശീയവും വിദേശവുമായ വിവരങ്ങൾ ശേഖരിക്കാനുമാണ് ഇവരെ ഉപയോഗപ്പെടുത്തിയിരുന്നത്.
"https://ml.wikipedia.org/wiki/ഷുട്സ്റ്റാഫൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്