"മൈക്രോസോഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 16:
}}
 
ലോകത്തിലെ ഏറ്റവും മികച്ച [[വിവരസാങ്കേതികവിദ്യ|വിവരസാങ്കേതികവിദ്യാകമ്പനികളിൽ]] <ref>''Forbes'': [http://www.forbes.com/lists/2010/18/global-2000-10_The-Global-2000_IndName_17.html ''The Global 2000 sorted by industry (21-apr-2010)'']</ref>ഒന്നും ഏറ്റവും വലിയ സോഫ്റ്റ്‌വേർ കമ്പനിയുമാണ് അമേരിക്കയിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന '''മൈക്രോസോഫ്റ്റ്'''. [[ഓപ്പറേറ്റിങ് സിസ്റ്റം]], [[ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ]], [[സുരക്ഷാ പ്രോഗ്രാമുകൾ]], [[ഡാറ്റാബേസ്]], [[കമ്പ്യൂട്ടർ ഗെയിംസ്]], വിനോദ സോഫ്റ്റ്‌വെയറുകൾ, [[കമ്പ്യൂട്ടർ ഹാർഡ്‌വെയർ|ഹാർഡ്‌വെയറുകൾ]] തുടങ്ങി കമ്പ്യൂട്ടർ വിപണിയുമായി ബന്ധപ്പെടുന്ന മിക്ക കാര്യങ്ങളിലും വ്യക്തിത്വം തെളിയിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഗവേഷണം നടത്തുന്നതോടൊപ്പം ഒരു പിടി അംഗീകാരങ്ങളും മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്. <ref>http://www.microsoft.com/switzerland/msdn/de/awards/tech_Awards_en.aspx</ref>102 രാജ്യങ്ങളിലായി 76000 ജീവനക്കാരുള്ള ഈ കമ്പനി ഒട്ടനവധി ഓൺലൈൻ സേവനങ്ങളും നൽകുന്നു. [[വിൻഡോസ്]] എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനിയുടെ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഉത്പന്നം. റെഡ്മണ്ടിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഓഫീസ് എന്ന സോഫ്റ്റ്‌വേർ സഞ്ചയവും വളരെ പേരുകേട്ടതാണ്. 102 രാജ്യങ്ങളിലായി പരന്നു കിടക്കുന്ന ഈ സ്ഥാപനത്തിൽ ഇന്ന് 118,584 പേർ ജോലി ചെയ്യുന്നുണ്ട്. [[സത്യ നദെല്ല]] ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഈ വർഷത്തെ വിറ്റുവരവ് 6000 കോടി ഡോളർ വരുമെന്നാണ് കണക്കുകൂട്ടൽ. <ref>http://www.microsoft.com/presspass/inside_ms.mspx</ref>കമ്പനിയുടെ വിപണി മൂല്യം 26,000 കോടി ഡോളറും ലാഭം 1700 കോടി ഡോളറും. കംപ്യൂട്ടർരംഗത്തെ കുത്തക നിലനിർത്തിയിരുന്ന സ്ഥാപനം ഇപ്പോഴും ലാഭത്തിലാണെങ്കിലും സ്വതന്ത്ര സോഫ്റ്റ്‌വേർ സംരംഭങ്ങളും അതുപോലെ ഗൂഗിൾ പോലെയുള്ള വമ്പൻമാരുടെ വളർച്ചയും മൈക്രോസോഫ്റ്റിന് അടിയായിരിക്കുകയാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മൈക്രോസോഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്