"ഉദാത്തബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 4:
വസ്തുക്കളുടെ ചലനത്തെ ഗണിതപരമായി വിശദീകരിക്കുകയും ഇവയ്ക്ക് കാരണമാകുന്ന നിയമങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രശാഖയായ]] [[ബലതന്ത്രം|ബലതന്ത്രത്തിന്റെ]] രണ്ട് പ്രധാന ഉപവിഭാഗങ്ങളിലൊന്നാണ്‌ '''ഉദാത്ത ബലതന്ത്രം''' ([[ക്വാണ്ടം ബലതന്ത്രം]] ആണ്‌ രണ്ടാമത്തേത്). സ്ഥൂലവസ്തുക്കളുടെ ചലനമാണ്‌ ഈ ശാഖ വിശദീകരിക്കുന്നത്. നിത്യജീവിതത്തിൽ കാണുന്ന ചലിക്കുന്ന വസ്തുക്കൾ, ബഹിരാകാശവാഹനങ്ങൾ, [[ഗ്രഹം|ഗ്രഹങ്ങൾ]], [[നക്ഷത്രം|നക്ഷത്രങ്ങൾ]], [[താരാപഥം|താരാപഥങ്ങൾ]] തുടങ്ങിയവയുടെയെല്ലാം ചലനത്തെ വളരെ കൃത്യമായി വിശദീകരിക്കാൻ ഉദാത്ത ബലതന്ത്രത്തിന്‌ സാധിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഏറ്റവും പഴക്കം ചെന്നതും പ്രാധാന്യമേറിയതുമായ വിഷയങ്ങളിലൊന്നാണിത്.
 
[[വാതകം|വാതകങ്ങൾ]], [[ദ്രാവകം|ദ്രാവകങ്ങൾ]], [[ഖരം|ഖരവസ്തുക്കൾ]] എന്നിവയെക്കുറിച്ചെല്ലാം പഠിക്കാൻ ഉദാത്ത ബലതന്ത്രത്തിന്‌ ഉപവിഭാഗങ്ങളുണ്ട്. [[പ്രകാശവേഗം|പ്രകാശവേഗത്തോടടുത്ത]] വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളെക്കുറിച്ച് പഠിക്കാൻ വിശിഷ്ട ആപേക്ഷികതയും ഗുരുത്വാകർഷണത്തെക്കുറിച്ച് പഠിക്കാൻ സാമാന്യ ആപേക്ഷികതയും ഉപയോഗിക്കേണ്ടതുണ്ട്. സൂക്ഷ്മവസ്തുക്കളിൽ [[ദ്വൈതസ്വഭാവം]] ദൃശ്യമാകുന്നതിനാൽ അവയുടെ ചലനം വിശദീകരിക്കാൻ [[ക്വാണ്ടം]] ബലതന്ത്രവും ഉപയോഗിക്കേണ്ടി വരുന്നു.
 
[[ഐസക് ന്യൂട്ടൺ|ന്യൂട്ടണും]] പതിനേഴാം നൂറ്റാണ്ടിലെ മറ്റു ഭൗതികശാസ്ത്രജ്ഞരും ചേർന്ന് തുടങ്ങിവച്ച ഗണിതപരമായ ഭൗതികശാസ്ത്രരീതിയെ കുറിക്കാനാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യമായി ഈ പദം ഉപയോഗിക്കപ്പെട്ടത്. [[ഗലീലിയോ]], [[ടൈക്കോ ബ്രാഹെ]], [[കെപ്ലർ]] മുതലായവരുടെ നിരീക്ഷണങ്ങളെയും സിദ്ധാന്തങ്ങളെയും അടിസ്ഥാനമാക്കിയാണ്‌ ഈ ശാഖ ജന്മമെടുത്തത്. ആപേക്ഷികതയെ ചിലർ ഉദാത്ത ബലതന്ത്രത്തിൽ നിന്ന് വ്യത്യസ്തമായി കാണുന്നുവെങ്കിലും ക്വാണ്ടം ഭൗതികത്തിന്‌ മുമ്പുണ്ടായ ആപേക്ഷികതയടക്കമുള്ള സിദ്ധാന്തങ്ങളെ ഉദാത്ത ബലതന്ത്രം ഉൾക്കൊള്ളുന്നതായാണ്‌ കൂടുതൽ പേരും കണക്കാക്കുന്നത്. ''[[ന്യൂട്ടോണിയൻ ബലതന്ത്രം]], [[ലഗ്രാഞ്ചിയൻ ബലതന്ത്രം]], [[ഹാമിൽട്ടോണിയൻ ബലതന്ത്രം]]'' എന്നിവയാണ്‌ ഉദാത്ത ബലതന്ത്രത്തിന്റെ പ്രധാനപ്പെട്ട ആസൂത്രണങ്ങൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉദാത്തബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്