"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
ഗവണ്മെന്റ് സർവീസിലായിരിക്കുമ്പോൾത്തന്നെ [[ജി. അരവിന്ദൻ]], [[നെടുമുടി വേണു]] തുടങ്ങിയവരോടൊത്ത് മലയാള നാടകവേദിയുമായി അദ്ദേഹം അടുത്ത് പ്രവർത്തിച്ചിരുന്നു. [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെ]] '''അവനവൻ കടമ്പ''' എന്ന നാടകത്തിലെ “ആട്ടപ്പണ്ടാരം” എന്ന കഥാപാത്രം അവതരിപ്പിച്ചത് ജഗന്നാഥൻ ആണ്. നാടകാഭിനയത്തിനു പുറമേ “പതനം, പരിവർത്തനം, കരടി, വിവാഹാലോചന” തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.
 
രാജീവ് നാഥ് സംവിധാനം ചെയ്ത “ഗ്രാമത്തിൽ നിന്ന്” എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. അതിൽ പാടുകയും ചെയ്തിരുന്നു. [[അരവിന്ദൻ]] സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ [[ഒരിടത്ത്]] എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ചലച്ചിത്രഅഭിനയരംഗത്ത് കാലൂന്നൂന്നത്<ref name=m3db"/>. 1987-ൽ [[മോഹൻ (സംവിധായകൻ)|മോഹന്റെ]] സംവിധാനത്തിൽ പുറത്തിറങ്ങിയ [[തീർത്ഥം]]. തുടർന്ന് നൂറിലധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2012ൽ പുറത്തിറങ്ങിയ [[അർദ്ധനാരി (ചലച്ചിത്രം)|അർദ്ധനാരി]] അവസാനമായി ജഗന്നാഥൻ അഭിനയിച്ച ചിത്രം<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.indiavisiontv.com/2012/12/08/144374.html|accessdate=2012 ഡിസംബർ 8|newspaper=ഇന്ത്യാവിഷൻ|date=2012 ഡിസംബർ 8}}</ref>. നാടകത്തിനും സിനിമക്കും പുറമേ ദൂരദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്നു ജഗന്നാഥൻ. മലയാളത്തിനു പുറമേ തമിഴിൽ മണി രത്നത്തിന്റെ “തിരുടാ തിരുടാ” എന്ന ചിത്രത്തിലെ ജോൽസ്യന്റെ വേഷവും അവതരിപ്പിച്ചു. [[മോഹൻലാൽ|മോഹൻലാലിന്റെ ആദ്യ ചിത്രമായ [[തിരനോട്ടം|തിരനോട്ടത്തിന്റെ]] നൃത്തസംവിധായകനായിരുന്നു ജഗന്നാഥൻ. അഭിനയത്തിനു പുറമേ ടെലിഫിലിമുകൾക്ക് തിരക്കഥകളുമൊരുക്കിയിരുന്നു. ജഗന്നാഥൻ രചിച്ച നാടൻപാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ റേഡിയോകളിൽ പ്രക്ഷേപണം നടത്തിയിട്ടുണ്ട്.
 
1978-ൽ [[രാജീവ് നാഥ്]] സംവിധാനം ചെയ്ത [[ഗ്രാമത്തിൽ നിന്ന്]] എന്ന സിനിമയിൽ '''എടാ കാട്ടുപടേമല്ലേടാ''' എന്ന ഗാനം [[കാവാലം ശ്രീകുമാർ]], [[ഉഷാ രവി]] എന്നിവരോടൊപ്പവും 1989-ൽ [[വേണു നാഗവള്ളി]] സംവിധാനം ചെയ്ത [[സ്വാഗതം]] എന്ന സിനിമയിൽ '''അക്കരെ നിന്നൊരു കൊട്ടാരം''' എന്ന ഗാനം [[പട്ടണക്കാട് പുരുഷോത്തമൻ]], [[മിന്മിനി]] എന്നിവരോടൊപ്പവും ജഗന്നാഥൻ പാടിയിട്ടുണ്ട്. 1988-ൽ [[ഭരത് ഗോപി]] സംവിധാനം ചെയ്ത [[ഉത്സവപ്പിറ്റേന്ന്]] എന്ന സിനിമയിയുടെയും 1988-ൽ [[നെടുമുടി വേണു]] സംവിധാനം ചെയ്ത [[പൂരം]] എന്ന സിനിമയിയുടെയും നൃത്തസംവിധാനം ചെയ്തത് ജഗന്നാഥനാണ്. 1988-ൽ [[ആർ സുകുമാരൻ]] സംവിധാനം ചെയ്ത [[പാദമുദ്ര]] എന്ന സിനിമക്ക് വേണ്ടി ശബ്ദവും നൽകിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ജഗന്നാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്