"ജഗന്നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,569 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(added details)
 
രാജീവ് നാഥ് സംവിധാനം ചെയ്ത “ഗ്രാമത്തിൽ നിന്ന്” എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. അതിൽ പാടുകയും ചെയ്തിരുന്നു. അരവിന്ദൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ [[ഒരിടത്ത്]] എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ചലച്ചിത്രഅഭിനയരംഗത്ത് കാലൂന്നൂന്നത്<ref name=m3db"/>. 1987-ൽ [[മോഹൻ (സംവിധായകൻ)|മോഹന്റെ]] സംവിധാനത്തിൽ പുറത്തിറങ്ങിയ [[തീർത്ഥം]]. തുടർന്ന് നൂറിലധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2012ൽ പുറത്തിറങ്ങിയ [[അർദ്ധനാരി (ചലച്ചിത്രം)|അർദ്ധനാരി]] അവസാനമായി ജഗന്നാഥൻ അഭിനയിച്ച ചിത്രം<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://www.indiavisiontv.com/2012/12/08/144374.html|accessdate=2012 ഡിസംബർ 8|newspaper=ഇന്ത്യാവിഷൻ|date=2012 ഡിസംബർ 8}}</ref>. നാടകത്തിനും സിനിമക്കും പുറമേ ദൂരദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്നു ജഗന്നാഥൻ. മലയാളത്തിനു പുറമേ തമിഴിൽ മണി രത്നത്തിന്റെ “തിരുടാ തിരുടാ” എന്ന ചിത്രത്തിലെ ജോൽസ്യന്റെ വേഷവും അവതരിപ്പിച്ചു. [[മോഹൻലാൽ|മോഹൻലാലിന്റെ ആദ്യ ചിത്രമായ [[തിരനോട്ടം|തിരനോട്ടത്തിന്റെ]] നൃത്തസംവിധായകനായിരുന്നു ജഗന്നാഥൻ. അഭിനയത്തിനു പുറമേ ടെലിഫിലിമുകൾക്ക് തിരക്കഥകളുമൊരുക്കിയിരുന്നു. ജഗന്നാഥൻ രചിച്ച നാടൻപാട്ടുകൾ, ഓണപ്പാട്ടുകൾ എന്നിവ റേഡിയോകളിൽ പ്രക്ഷേപണം നടത്തിയിട്ടുണ്ട്.
 
1978-ൽ [[രാജീവ് നാഥ്]] സംവിധാനം ചെയ്ത [[ഗ്രാമത്തിൽ നിന്ന്]] എന്ന സിനിമയിൽ '''എടാ കാട്ടുപടേമല്ലേടാ''' എന്ന ഗാനം [[കാവാലം ശ്രീകുമാർ]], [[ഉഷാ രവി]] എന്നിവരോടൊപ്പവും 1989-ൽ [[വേണു നാഗവള്ളി]] സംവിധാനം ചെയ്ത [[സ്വാഗതം]] എന്ന സിനിമയിൽ '''അക്കരെ നിന്നൊരു കൊട്ടാരം''' എന്ന ഗാനം [[പട്ടണക്കാട് പുരുഷോത്തമൻ]], [[മിന്മിനി]] എന്നിവരോടൊപ്പവും ജഗന്നാഥൻ പാടിയിട്ടുണ്ട്. 1988-ൽ [[ഭരത് ഗോപി]] സംവിധാനം ചെയ്ത [[ഉത്സവപ്പിറ്റേന്ന്]] എന്ന സിനിമയിയുടെയും 1988-ൽ [[നെടുമുടി വേണു]] സംവിധാനം ചെയ്ത [[പൂരം]] എന്ന സിനിമയിയുടെയും നൃത്തസംവിധാനം ചെയ്തത് ജഗന്നാഥനാണ്. 1988-ൽ [[ആർ സുകുമാരൻ]] സംവിധാനം ചെയ്ത [[പാദമുദ്ര]] എന്ന സിനിമക്ക് വേണ്ടി ശബ്ദവും നൽകിയിട്ടുണ്ട്.
 
2012 ഡിസംബർ 8-ന് ശ്വാസകോശ സംബന്ധിയായ അസുഖത്തെത്തുടർന്ന് 74ആം വയസ്സിൽ ജഗന്നാഥൻ അന്തരിച്ചു. സരസ്വതി അമ്മയാണ് ഭാര്യ. രോഹിണി, ചന്ദ്രശേഖരൻ എന്നിവർ മക്കളാണ്. മലയാളം ടെലിവിഷൻ മേഖലയിലെ സംവിധായകൻ ശിവമോഹൻ തമ്പിയാണ് മകളുടെ ഭർത്താവ്. ഗായകനും റേഡിയോ അവതാരകനുമായ മകൻ ചന്ദ്രശേഖരൻ ജഗന്നാഥൻ നിലവിൽ മനോരമയുടെ റേഡിയോ മാംഗോയിൽ പ്രോഗ്രാം മാനേജർ ആയി ജോലി നോക്കുന്നു<ref>{{cite news|title=നടൻ ജഗന്നാഥൻ അന്തരിച്ചു|url=http://malayalam.webdunia.com/newsworld/news/keralanews/1212/08/1121208021_1.htm|accessdate=2012 ഡിസംബർ 8|newspaper=വെബ്ദുനിയ|date=2012 ഡിസംബർ 8}}</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2815579" എന്ന താളിൽനിന്ന് ശേഖരിച്ചത്