"ചൊവ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Omarjass എന്ന ഉപയോക്താവ് ചൊവ്വ എന്ന താൾ ചൊവ്വ (MARS) എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 112:
 
ഗ്രഹത്തിന്റെ ഭൂമിശാസ്ത്ര ചരിത്രത്തെ ഏതാനും യുഗങ്ങളായി തിരിക്കാം, അവയിൽ പ്രധാനപ്പെട്ട മൂന്നെണ്ണം ഇവയാണ്:<ref name=jog91/><ref name=ssr_96_1_4/>
* '''നോഷിയൻ യുഗം''' : 450 കോടി വർഷം മുൻപ് മുതൽ 350 കോടി വർഷം മുൻപ് വരെയുള്ള കാലഘട്ടം, ചൊവ്വയുടെ ഏറ്റവും പഴക്കമുള്ള ഉപരിതലഭാഗങ്ങൾ രൂപംകൊണ്ടിരിക്കുന്നത് ഈ കാലഘട്ടത്തിലാണ്‌. ഇത്തരം ഭാഗങ്ങൾ വളരെയധികം വലിയ ഉൽക്കാപതനങ്ങൾക്ക് വിധേയമായിത്തീർന്നിട്ടുണ്ട്. അഗ്നിപർവ്വത പ്രവർത്തനങ്ങളാൽ തള്ളിനിൽക്കുന്ന താർസിസ് എന്ന ഭാഗം ഇക്കാലഘട്ടത്തിൽ രൂപം കൊണ്ടു എന്ന് വിശ്വസിക്കപ്പെടുന്നു, കൂടാതെ യുഗത്തിന്റെ അവസാനഭാഗത്ത് വലിയതോതിൽ ജലം ഉപരിതലത്തിൽ ഒഴുകിയിരുന്നു. ഈ കാലഘത്തിലാണ് ചൊവ്വയിൽ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നത്.<ref name=malayalam> നാമെന്തിനു ചൊവ്വയിൽ പോകണം- ഡോ. എ. രാജഗോപാൽ കമ്മത്ത് (സമകാലിക മലയാളം വാരിക-7 ഫെബ്രുവരി 2014 പേജ് 34</ref>
* '''ഹെസ്പെറിയൻ യുഗം''' : 350 കോടി വർഷം മുൻപ് മുതൽ 180 കോടി വർഷം മുൻപ് വരെ. വലിയതോതിൽ ലാവാ ഫലകങ്ങൾ രൂപം കൊണ്ടതായിരുന്നു ഹെസ്പെറിയൻ യുഗത്തിൽ നടന്ന പ്രധാന മാറ്റം.
* '''ആമസോണിയൻ യുഗം''' : 180 കോടി വർഷം മുൻപ് മുതൽ നിലവിൽ വരെ. താരതമ്യേന കുറച്ച് ഉൽക്കാപതനങ്ങളേ ഇക്കാലയളവിൽ സംഭവിച്ചിരുന്നുള്ളൂ. ഒളിമ്പസ് മോൺസ് ഈ യുഗത്തിലാണ്‌ രൂപം കൊണ്ടത്, കൂടാതെ എല്ലായിടത്തും ലാവാ പ്രവാഹങ്ങൾ ഉണ്ടായിരുന്നു.
 
നിലവിൽ ചില ഭൂമിശാസ്ത്ര പ്രവർത്തനങ്ങൾ ചൊവ്വയിൽ നടക്കുന്നുണ്ട്. 20 കോടി വർഷങ്ങൾ വരെ പഴക്കമുള്ള ലാവാ പ്രവാഹങ്ങൾ അതബാസ്ക താഴ്വരയിൽ നിലവിലുണ്ട്. സെർബെറസ് ഫോസെ എന്ന് വിളിക്കപ്പെടുന്ന ഭ്രംശതാഴ്വരയിൽ 2 കോടി വർഷം മുൻപുമുതൽ ജലം ഒഴുകുന്നുണ്ട്, ഇത് അടുത്തുകാലത്ത് സംഭവിച്ച് അഗ്നിപർവ്വത രൂപീകരണങ്ങളെ സൂചിപ്പിക്കുന്നതാണ്‌.<ref name=ag44_4/> 2008 ഫെബ്രുവരി 19 ൽ മാർസ് റീകണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങളിൽ 700 മീറ്റർ ഉയരെ നിന്നുമുള്ള ഒരു ഹിമപാതവും പതിഞ്ഞിരുന്നു.<ref name=dc080304/>
 
=== മണ്ണ് ===
ചൊവ്വയിലെ [[മണ്ണ്]] ക്ഷാരസ്വഭാവമുള്ളതാണെന്നും ജീവനുള്ളവയ്ക്ക് വളരാൻ ആവശ്യമുള്ള ധാതുക്കളായ [[മഗ്നീഷ്യം]], [[സോഡിയം]], [[പൊട്ടാസ്യം]], ക്ലോറൈഡ് തുടങ്ങിയവ അടങ്ങിയതാണെന്നും 2008 ജൂണിൽ ഫീനിക്സ് ലാൻഡർ അയച്ചുതന്ന വിവരങ്ങളിൽനിന്നും മനസ്സിലാക്കാൻ സാധിച്ചു. ശാസ്ത്രജ്ഞർ ചൊവ്വയിലെ ഉത്തരധ്രുവത്തിനു സമീപമുള്ള മണ്ണിനേയും [[ഭൂമി|ഭൂമിയിലെ]] അടുക്കളതോട്ടങ്ങളിലെ മണ്ണിനേയും താരതമ്യം ചെയ്യുകയും അസ്പരാഗസ് പോലെയുള്ള സസ്യങ്ങൾക്ക് വളരാൻ യോജിച്ചതാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു.<ref name=bbc080627/> കൂടാതെ 2008 ആഗസ്റ്റിൽ ഫീനിക്സ് ലാൻഡർ ചൊവ്വയിലെ മണ്ണിന്റെ [[പി.എച്ച്. മൂല്യം|പി. എച്ച്. മൂല്യം]] കണക്കാക്കുന്നതിനായി ഭൂമിയിൽ നിന്നുള്ള ജലവും ചൊവ്വയിലെ മണ്ണും ചേർത്ത് ലളിതമായ രാസപരീക്ഷണങ്ങൾ നടത്തിയിരുന്നു, ഇതിൽ പെർക്ലോറേറ്റിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാക്കുകയും പല ശാസ്ത്രജ്ഞരും സിദ്ധാന്തിച്ചിരുന്നതുപോലെ 8.3 പി.എച്ച്. മൂല്യത്തോടെ ചൊവ്വയുടെ ഉപരിതലം ക്ഷാരസ്വഭാവമുള്ളതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പെർക്ലോറേറ്റിന്റെ സാന്നിധ്യം ശരിയായി ഉറപ്പിക്കാൻ കഴിയുകയാണെങ്കിൽ ചൊവ്വയിലെ [[മണ്ണ്]] മുൻപ് വിചാരിച്ചിരുന്നതിലും കൂടുതൽ ആശയുളവാക്കുന്ന തരത്തിലുള്ളതാക്കും.<ref name="marssalt"/> ഭൂമിയിൽ നിന്നും പോകുമ്പോൾ പേടകം വഴിയോ ഉപകരണങ്ങൾ, സാമ്പിളുകൾ തുടങ്ങിയവ വഴിയോ അല്ല ഈ പെർക്ലോറേറ്റ് സാന്നിധ്യം അവിടെ ഉണ്ടായത് എന്നുകൂടി വ്യക്തമായി ഉറപ്പിക്കേണ്ടത് ആവശ്യമാണ്‌.<ref name=jpl_soil/>
 
[[പ്രമാണം:Tharsis Tholus block.JPG|left|thumb|upright|[[ഹൈറൈസ്]] ഛായാഗ്രാഹിയിലൂടെയുള്ള താർസിസ് തോലസ് എന്ന ഇരുണ്ട ഭാഗത്തിന്റെ ദൃശ്യം. ചിത്രത്തിന്റെ മധ്യത്തിൽ നിന്ന് ഇടതുവശത്തായാണതുള്ളത്.]]
വരി 200:
സൂര്യനിൽ നിന്നും ശരാശരി 23 കോടി കിലോമീറ്റർ അകലെയാണ്‌ ചൊവ്വ പരിക്രമണം ചെയ്യുന്നത്, പരിക്രമണ കാലം 687 ഭൗമദിനങ്ങൾക്ക് തുല്യമാണ്‌. ചൊവ്വയിലെ ഒരു സൗരദിനം ഭൂമിയിലേതിനേക്കാൾ അല്പം മാത്രം നീളമുള്ളതാണ്‌: 24 മണിക്കൂറും 39 മിനുട്ടും, 35.244 സെക്കന്റുകളും. ഒരു ചൊവ്വ വർഷം 1.8809 ഭൗമ വർഷത്തിനു തുല്യമാണ്‌, അതായത് 1 വർഷവും 320 ദിവസവും 18.2 മണിക്കൂറും.<ref name="nssdc" />
 
25.19 ഡിഗ്രിയാണ്‌ ചൊവ്വയുടെ അച്ചുതണ്ടിന്റെ ചെരിവ്, ഇത് ഏതാണ്ട് ഭൂമിയുടെ അച്ചുതണ്ട് ചെരിവിനോട് സമാനമാണ്‌.<ref name="nssdc" /> അതുകൊണ്ടു തന്നെ വർഷത്തിന്റെ നീളം കൂടുതലായതിനാൽ ദൈർഘ്യം കൂടുതലുണ്ടെങ്കിലും ചൊവ്വയിലെ ഋതുക്കൾ ഭൂമിയിലുള്ളതു പോലെയാണ്‌. നിലവിൽ ദീനെബാണ്‌ (''Deneb'') ചൊവ്വയുടെ ഉത്തരധ്രുവ നക്ഷത്രം.<ref name=barlow08/> ചൊവ്വ ഏപ്രിൽ 2009 ന്‌<ref name=mars2010/> ഉപസൗരത്തിലും മാർച്ച് 2010 ന്‌<ref name=mars2010/> അപസൗരത്തിലുമായിരുന്നു.
 
സൗരയൂഥത്തിലെ ബുധനൊഴികെയുള്ള മറ്റ് ആറ് ഗ്രഹങ്ങളേക്കാളും അല്പം കൂടിയ 0.09 ഉത്കേന്ദ്രതയോടുകൂടിയ പരിക്രമണപാതയാണ്‌ ചൊവ്വയുടേത്. മുൻപ് ചൊവ്വയ്ക്കും കൂടുതൽ വൃത്താകാരമായ ഭ്രമണപഥമായിരുന്നുവെന്നാണ്‌ ഗവേഷണങ്ങൾ കാണിക്കുന്നത്. 13.5 ലക്ഷം വർഷങ്ങൾക്കു മുൻപ് പാതയുടെ ഉത്കേന്ദ്രത 0.002 മാത്രമായിരുന്നു, ഇത് ഇന്നത്തെ ഭൂമിയുടെ പാതയുടേതിനേക്കാൾ കുറവാണ്‌.<ref name=mars_eccentricity/> ചൊവ്വയുടെ ഉത്കേന്ദ്രത ചക്രം 96,000 ഭൗമവർഷങ്ങൾക്ക് തുല്യമാണെങ്കിൽ ഭൂമിയുടേത് 100,000 വർഷമാണ്‌.<ref name=Meeus2003/> എങ്കിലും ചൊവ്വയ്ക്ക് 22 ലക്ഷം ഭൗമവർഷങ്ങൾക്ക് തുല്യമായ ഉത്കേന്ദ്രത ചക്രം കൂടിയുണ്ട്, ഇത് ഗ്രാഫുകളിൽ 96,000 വർഷ ഇടവേളയോടുകൂടിയ ചക്രങ്ങളെ കവച്ചുവയ്ക്കുന്നു. കഴിഞ്ഞ 35,000 വർഷങ്ങളായി ചൊവ്വപഥത്തിന്റെ ഉത്കേന്ദ്രത മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ആകർഷണബലങ്ങളാൽ വർദ്ധിച്ചുവരികയാണ്‌. അടുത്ത 25,000 വർഷത്തേക്കു കൂടി ഭൂമിയുമായി അടുത്തുവരുന്ന ദൂരത്തിൽ കുറവ് സംഭവിച്ചുകൊണ്ടിരിക്കും.<ref name=Baalke2003/>
വരി 311:
1988 ൽ സോവിയേറ്റ് യൂണിയൻ ഫോബോസ് 1, ഫോബോസ് 2 പേടകങ്ങൾ അയക്കുകയുണ്ടായി, ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനായിരുന്നു അത്. ഫോബോസ് 1 മായുള്ള ആശയവിനിമയം ചൊവ്വയിലേക്കുള്ള വഴിയേ തന്നെ നഷ്ടമായി. ചൊവ്വയുടേയും ഫോബോസിന്റേയും ചിത്രങ്ങൾ പകർത്തുന്നതിൽ ഫോബോസ് 2 വിജയിച്ചെങ്കിലും, ഫോബോസിന്റെ ഉപരിതലത്തിലേക്ക് രണ്ട് ലാൻഡറുകളെ വിടുന്നതിനു മുൻപ് പരാജയപ്പെടുകയുണ്ടായി.<ref name=nature341/>
 
1992 ലെ മാർസ് ഒബ്സേർവർ മോണിറ്ററിന്റെ പരാജയത്തെ തുടർന്ന് നാസ 1996 ൽ മാർസ് ഗ്ലോബൽ സർവേയർ വിക്ഷേപിക്കുകയുണ്ടായി. പൂർണ്ണമായും വിജയിച്ച സംരംഭമായിരുന്നു അത്, 2001 ന്റെ തുടക്കത്തോടെ തന്നെ പ്രാഥമിക മാപ്പിങ്ങ് ലക്ഷ്യങ്ങൾ അത് പൂർത്തിയാക്കിയിരുന്നു. പിന്നീട് 2006 കൂടുതലായി നടത്താൻ തീരുമാനിച്ച ഒരു കാര്യത്തിനിടെ പേടകവുമായുള്ള ബന്ധം നഷ്ടമാവുന്നതുവരെ കൃത്യമായി പത്തുവർഷക്കാലം അത് പ്രവർത്തനനിരതമായിരുന്നു. മാർസ് ഗ്ലോബൽ സർവേയറിന്റെ വിക്ഷേപണത്തിന്റെ ഒരു മാസത്തിനു ശേഷം തന്നെ നാസ മാർസ് പാത്ത്ഫൈൻഡറും വിക്ഷേപിക്കുകയുണ്ടായി, റോബോട്ടിക്ക് പര്യവേഷണ വാഹനമായ സോജേർണറിനേയും (''Sojourner'') വഹിച്ചുകൊണ്ടായിരുന്നു പാത്ത്ഫൈൻഡർ വിക്ഷേപിക്കപ്പെട്ടത്. 1997 ലെ വേനലിൽ ചൊവ്വയിൽ എയ്റിസ് വാലിസിൽ അത് ഇറങ്ങുകയും ചെയ്തു. ഈ ദൗത്യം വലിയ വിജയമായിരുന്നു, വളരെയധികം ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചതിനാൽ തന്നെ വലിയ ലോക ശ്രദ്ധയും ഈ ദൗത്യത്തിന്‌ ലഭിക്കുകയുണ്ടായി.<ref name=cnn_mgs/>
 
ഏറ്റവും അവസാനം പൂർത്തിയാക്കിയ ചൊവ്വാ ദൗത്യമാണ്‌ നാസയുടെ ഫീനിക്സ് മാർസ് ലാൻഡർ, 2007 ഓഗസ്റ്റ് 4 നാണ്‌ അത് വിക്ഷേപിക്കപ്പെട്ടത്, ചൊവ്വയുടെ ഉത്തരധ്രുവ മേഖലയിൽ 2008 മേയ് 25 ന്‌ എത്തിച്ചേരുകയും ചെയ്തു.<ref name=ua_phoenix/> 2.5 മീറ്റർ വരെ എത്തുന്നതും ചൊവ്വയുടെ മണ്ണിൽ ഒരു മീറ്റർ വരെ കുഴിക്കാൻ കഴിവുള്ളതുമായ യന്ത്രക്കൈ അതിനുണ്ടായിരുന്നു. മനുഷ്യരോമത്തിന്റെ ആയിരത്തിലൊന്നു ഭാഗം വരെ വ്യക്തമായി കാണിക്കാൻ തക്ക കഴിവുള്ള സൂക്ഷ്മതല ഛായാഗ്രാഹിയും പേടകത്തിലുണ്ടായിരുന്നു, പേടകം ഇറങ്ങിയ സ്ഥലത്ത് 2008 ജൂൺ 15 ന്‌ ഒരു പദാർത്ഥം അത് കണ്ടെത്തുകയുണ്ടായി, ജൂൺ 20 ന്‌ അത് ജലത്തിന്റെ ഹിമമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.<ref name=phoenix_water/><ref name=uanews_frozen_water/> എൻജിനീയർമാർക്ക് പേടകവുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് 2008 നവംബർ 10 ന്‌ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.<ref name="BBC_NASA_Mission_Declared_Dead"/>
വരി 322:
2003 ൽ മാർസ് എക്സ്പ്രസ്സ് ഓർബിറ്ററും ബീഗിൾ 2 ഉം അടങ്ങുന്ന മാർസ് എക്സ്പ്രസ്സ് പേടകം യൂറോപ്യൻ ബഹിരാകാശ ഏജൻസി വിക്ഷേപിക്കുകയുണ്ടായി. ഇറങ്ങലിനിടെ ബീഗിൾ 2 പരാജയപ്പെടുകയും 2004 ഫെബ്രുവരിയിൽ അത് നഷ്ടമായതായും അറിയിക്കപ്പെട്ടു.<ref name=space040126/> 2004 തുടക്കത്തിൽ പ്ലാനെറ്ററി ഫൊറിയർ സ്പെക്ട്രോമീറ്റർ സംഘം ചൊവ്വയുടെ അന്തരീക്ഷത്തിൽ മീഥെയ്ന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി അറിയിച്ചു. 2006 ജൂണിൽ ചൊവ്വയിലെ ധ്രുവദീപ്തി കണ്ടെത്തിയതായും ഏജൻസി അറിയിക്കുകയുണ്ടായി.<ref name="aurora"/>
 
2003 ഓഗസ്റ്റിൽ നാസ സ്പിരിറ്റ് (''MER-A''), ഓപ്പർച്യുനിറ്റി (''MER-B'') എന്നീ ഇരട്ട മാർസ് എക്സ്പ്ലോറേഷൻ റോവറുകൾ വിക്ഷേപിച്ചു. രണ്ട് പേടകങ്ങളും 2004 ജനുവരിയിൽ വിജയകരമായി ഇറങ്ങുകയും അവ ലക്ഷ്യം പൂർത്തീകരിക്കുകയോ ലക്ഷ്യത്തിനപ്പുറമുള്ള പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തു. ഇറങ്ങിയ രണ്ട് സ്ഥലങ്ങളിലും ഭൂതകാലത്ത് ദ്രവജലം നിലനിന്നിരുന്നു എന്നതാണ്‌ ലഭിച്ച വിവരങ്ങളിൽ പ്രധാനപ്പെട്ടത്. ഇടയ്ക്കിടെ ഉണ്ടായ ചൊവ്വയിലെ ഭീമൻ മണൽകാറ്റുകളും കൊടുങ്കാറ്റുകളും പേടകങ്ങളുടെ സോളാർ പാനലുകൾ വൃത്തിയാക്കുന്നതിന്‌ സഹായിച്ചതിനാൽ അവയുടെ ദൗത്യകാലം വർദ്ധിപ്പിച്ചു കിട്ടുകയും ചെയ്തു.<ref name=nasa_rovers/>
 
2005 ഓഗസ്റ്റ് 12 ന്‌ നാസ ഗ്രഹത്തെ ലക്ഷ്യമാക്കി മാർസ് റീകണൈസൻസ് ഓർബിറ്റർ വിക്ഷേപിക്കുകയുണ്ടായി, അത് 2006 മാർച്ച് 10 ന്‌ എത്തിച്ചേരുകയും ചെയ്തു, രണ്ട് വർഷത്തെ ശാസ്ത്രവിവരശേഖരണം ലക്ഷ്യമാക്കിയുള്ളതായിരുന്നു ഇതിന്റെ വിക്ഷേപണം. ചൊവ്വയുടെ ഉപരിതലം മാപ്പ് ചെയ്യുക ഭാവി പദ്ധതികൾക്കനുയോജ്യമായ ഇറങ്ങൽ സ്ഥാനങ്ങൾ കണ്ടെത്തുക തുടങ്ങിയവ അതിന്റെ ദൗത്യങ്ങളിൽപ്പെട്ടതായിരുന്നു. കുറേക്കൂടി മെച്ചപ്പെട്ടതും മുൻപ് നടത്തിയ ദൗത്യങ്ങളിലെല്ലാം ഉപയോഗിക്കപ്പെട്ട ആശയവിനിമയ സംവിധാനങ്ങൾ കൂടിച്ചേർന്നാലുള്ളതിനേക്കാൾ കൂടുതൽ ബാൻഡ് വിഡ്തുള്ളതുമായ ടെലികമ്മ്യൂണിക്കേഷൻ സംവിധാനവും അതിൽ ഉൾപ്പെടുത്തിയിരുന്നു. 2008 മാർച്ച് 3 ന്‌ ഉത്തരധ്രുവത്തിനു സമീപം സജീവമായ ഹിമപാതത്തിന്റെ ചിത്രങ്ങൾ മാർസ് റീകണൈസൻസ് ഓർബിറ്റർ പകർത്തിയെന്ന് ശാസ്ത്രജ്ഞർ അറിയിക്കുകയുമുണ്ടായി.<ref name=cnn_avalanche/>
വരി 330:
=== ഭാവി ദൗത്യങ്ങൾ ===
 
2009 ഒക്ടോബറിൽ വിക്ഷേപിക്കാനുദ്ദേശിച്ച റഷ്യൻ ചൈനീസ് സംയുക്ത സംരംഭമായ [[ഫോബോസ്-ഗ്രണ്ട്]] ദൗത്യം ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നതിനുദ്ദേശിച്ചുള്ളതായിരുന്നു, പക്ഷെ ദൗത്യം 2011 ലേക്ക് മാറ്റിവയ്ക്കപ്പെടുകയായിരുന്നു. 2008 സെപ്റ്റംബർ 15 ന്‌ നാസ മാവെൻ (''MAVEN'') ദൗത്യത്തെ കുറിച്ച് പ്രഖ്യാപിച്ചു, 2013 വിക്ഷേപിക്കാനുദ്ദേശിക്കുന്ന ഇത് ചൊവ്വാന്തരീക്ഷത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുദ്ദേശിച്ചുള്ളതാണ്‌.<ref name=nasa_maven/> യൂറോപ്യൻ ബഹിരാകാശ ഏജൻസിയും അവരുടെ ആദ്യത്തെ റോവർ 2018 ൽ ചൊവ്വയിലേക്കയക്കാൻ ഉദ്ദേശിക്കുന്നുണ്ട്, എക്സോമാർസ് (ExoMars) എന്ന് നാമകരണം ചെയ്തിട്ടുള്ള അതിന്‌ ജൈവതന്മാത്രകളെ കണ്ടെത്തുന്നതിനായി 2 മീറ്റർ വരെ കുഴിക്കാനുള്ള ശേഷിയുണ്ടായിരിക്കും.<ref name=bbc_rincon061110/>
 
ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഘടന, ഭൗതികത, കാലാവസ്ഥ തുടങ്ങിയവയെകുറിച്ച് മനസ്സിലാക്കുന്നതിനായി പത്തോളം പേടകങ്ങൾ ഉപരിതലത്തിൽ വിക്ഷേപിച്ച് ഉപരിതല നിരീക്ഷണശൃംഖല സ്ഥാപിക്കുന്നതിനുള്ളതാണ്‌ ഫിനിഷ്-റഷ്യൻ നേതൃത്വത്തിലുള്ള മെറ്റ്നെറ്റ് എന്ന പദ്ധതി.<ref name=metnet_mission/> ഇതിനു മുന്നോടിയായി 2009 അല്ലെങ്കിൽ 2011 ൽ ഒന്നോ അതിലധികമോ പേടകങ്ങൾ വിക്ഷേപിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ടായിരുന്നു.<ref name=Metnet/> ഫോബോസ്-ഗ്രണ്ട് ദൗത്യത്തിന്റെ തുടർച്ചയായി ഇതുപയോഗിക്കാനുള്ള സാധ്യതയാണ്‌ കാണുന്നത്.<ref name=Metnet/>
വരി 362:
 
=== ചരിത്രത്തിലെ നിരീക്ഷണങ്ങൾ ===
ചൊവ്വ വിയുതിയിലായിരിക്കുമ്പോഴാണ്‌ കൂടുതലും നിരീക്ഷണങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്, ആ സന്ദർഭങ്ങളിൽ ഭൂമിയോട് അടുത്ത് വരുന്നതിനാൽ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെടുന്നതിനാലാണിത്, ഏതാനും വർഷങ്ങൾ കൂടുമ്പോൾ ചൊവ്വ ഈ രീതിയിൽ അടുത്തുവരും. ഉപസൗരത്തിലായിരിക്കുമ്പോഴുള്ള വിയുതികളാണ്‌ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവ - 15 അല്ലെങ്കിൽ 17 വർഷം കൂടുമ്പോൾ അത് സംഭവിക്കുന്നുണ്ട്, ഉപസൗരത്തിലായിരിക്കുന്നതിനാൽ കൂടുതൽ പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കും.
 
ബി.സി. 1534 ൽ ഈജിപ്ത്യൻ ജ്യോതിജ്ഞർ രാത്രി ആകാശത്തിൽ അലഞ്ഞുനടക്കുന്ന ആകാശവസ്തുവായി ചൊവ്വയെ രേഖപ്പെടുത്തിയിട്ടുണ്ട്, ഗ്രഹത്തിന്റെ പശ്ചാത്ഗതിയെപ്പറ്റി അറിവുള്ളവരായിരുന്നു അവർ.<ref name=paob85/> നവ ബാബിലോണിയൻ സാമ്രാജ്യകാലത്ത് ബാബിലോണിയയിലെ ജ്യോതിജ്ഞർ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ നിശ്ചിത സമയങ്ങളിൽ രേഖപ്പെടുത്താറുണ്ടായിരുന്നു, അവയുടെ സ്വഭാവമനുസരിച്ചുള്ള നിരീക്ഷണങ്ങളും അവർ രേഖപ്പെടുത്തിവച്ചു. ചൊവ്വാ ഗ്രഹം 79 വർഷം കൂടുമ്പോൾ 37 തവണ വലംവെക്കുന്നതായും അവർക്കറിയാമായിരുന്നു. പ്രവചിക്കപ്പെട്ട ഗ്രഹത്തിന്റെ സ്ഥാനങ്ങളിൽ കൂടുതൽ കൃത്യത വരുത്തുന്നതിനുള്ള അങ്കഗണിത ക്രിയകളും അവർ കണ്ടെത്തി.<ref name=north08/><ref name=swerdlow98/>
വരി 403:
പത്തൊൻപതാം ശാസ്ത്ര ഊഹാപോഹങ്ങളിൽ ചൊവ്വയെ ജീവനെ പ്രതികൂലമായി ബാധിക്കുന്ന ചുറ്റുപാടോടുകൂടിയതാണെന്നായിരുന്നു വിവരിച്ചിരുന്നത്.<ref name=lightman97/> അവയെ പിൻപറ്റി ചൊവ്വയിലെ ജീവികൾ അവരുടെ മരിക്കുന്ന ഗ്രഹത്തിൽ നിന്നും രക്ഷപ്പെടാൻ ഭൂമി പിടിച്ചെടുക്കുന്നതായി വിവരിച്ച് 1898 ൽ പ്രസിദ്ധീകരിച്ച എച്ച്.ജി. വെൽസിന്റെ "വാർ ഓഫ് ദി വേൾഡ്സ്" പോലെയുള്ള ശാസ്ത്രകഥകൾ ഇറങ്ങുകയും ചെയ്തു. [[ഓർസൺ വെൽസ്]] തയ്യാറാക്കിയ "വാർ ഓഫ് ദി വേൾഡ്സ്" ന്റെ വിവരണം തൽസമയ വാർത്താരൂപത്തിൽ 1938 ൽ ഒക്ടോബർ 30 ന്‌ റേഡിയോ പ്രക്ഷേപണം നടത്തിയപ്പോൾ യഥാർത്ഥമെന്നു കരുതി ജനങ്ങൾ ഭീതിയിലാണ്ട സംഭവം വളരെയധികം കുപ്രസിദ്ധിയാർജ്ജിച്ചു.<ref name=lubertozzi_holmsten03/>
 
റേ ബ്രാഡ്ബറീസിന്റെ 'ദി മാർഷിയൻ ക്രോണിക്കിൾസ്', എഡ്ഗാർ റൈസ് ബറോസിന്റെ ബാർസൂം പരമ്പര, സി.എസ്. ലൂയിസിന്റെ '"ഔട്ട് ഓഫ് സൈലന്റ് പ്ലാനെറ്റ്'" (1938),<ref name=sanford09/> കിം സ്റ്റാൻലി റോബിൻസണ്ണിന്റെ 'മാർസ് ട്രൈലോഗി', റോബെർട്ട് എ. ഹെയ്ൻലെയ്നിന്റെ ഏതാനും കൃതികൾ എന്നിവയെയെല്ലാം ഇത്തരത്തിൽ ചൊവ്വയെ കുറിച്ചുള്ള കഥകൾ നിറഞ്ഞ കൃതികളാണ്‌.<ref name=buker02/>
 
ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് ആസഫ് ഹാൾ അവയെ കണ്ടെത്തുന്നതിനും 150 വർഷങ്ങൾ മുൻപേ ജൊനാഥൻ സ്വിഫ്റ്റ് അദ്ദേഹത്തിന്റെ ഗള്ളിവറുടെ യാത്രകൾ എന്ന കൃതിയിലെ പത്തൊൻപതാമത്തെ അദ്ധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.<ref name=jonathan_swift/>
വരി 411:
മാരിനർ, വൈക്കിങ്ങ് എന്നീ പേടകങ്ങൾ ജീവനില്ലാത്തതും, കനാലുകളില്ലാത്തതുമായ ചൊവ്വയുടെ യഥാർത്ഥ ചിത്രം അയച്ചുതന്നതോടെ ഇത്തരം ഊഹങ്ങളെ ഒഴിവാക്കേണ്ട സ്ഥിതി സംജാതമായി, പിന്നെ മനുഷ്യർ ചൊവ്വയിൽ താമസമുറപ്പിക്കുന്നതും അവിടെ കോളനികൾ സ്ഥാപിക്കുന്നതുമായി പ്രമേയങ്ങൾ, ഇതിൽ ഏറ്റവും പ്രസിദ്ധിയുള്ളതാണ്‌ കിം സ്റ്റാൻലിയുടെ മാർസ് ട്രൈലജി. അതിനുശേഷവും ശാസ്ത്രരൂപേണയുള്ള ആശയങ്ങളും, ബഹിരാകാശ പേടകങ്ങൾ അയച്ചുതന്ന ചിത്രങ്ങളിലെ ഉപരിതലത്തിലെ ചില പ്രത്യേക ഭാഗങ്ങൾ സൂചിപ്പിക്കുന്നത് പ്രാകൃത നാഗരികതയുണ്ടെന്നതാണെന്ന് വ്യംഗ്യമാക്കിയുള്ള ശാസ്ത്രകഥകളും സിനിമകളും പുറത്തു വരികയുണ്ടായി.<ref name=miles_peters/>
 
ഭൂമിയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ചൊവ്വയിലെ കോളനികളുടെ കഥകളായിരുന്നു ഗ്രെഗ് ബിയറിന്റേയും കിം സ്റ്റാൻലി റോബിൻസണ്ണിന്റേയും നോവലുകളുടെ പ്രമേയം, ഫിലിപ്പ് കെ. ഡിക്കിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രമായ '"ടോട്ടൽ റീകോൾ'", '"ബാബിലോൺ 5'" എന്ന ടെലിവിഷൻ പരമ്പര എന്നിവയും ഇതേ രീതിയിലുള്ളവയായിരുന്നു. '"റെഡ് ഫാക്ഷൻ'", സോൺ ഓഫ് ദി എൻഡേഴ്സ്' പരമ്പര തുടങ്ങിയ വീഡിയോ ഗെയിമുകളും സമാന പ്രമേയങ്ങളോടെയുള്ളവയായിരുന്നു. '"ധൂം'", '"മാർഷിയൻ ഗോഥിക്ക്'" എന്നീ പ്രസിദ്ധ വീഡിയോ ഗെയിമുകളിലേയും പശ്ചാത്തലം ചൊവ്വയും അവയുടെ ഉപഗ്രഹങ്ങളുമാണ്‌.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ചൊവ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്