"കംബോഡിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 119:
 
== ഇരുപതാം നൂറ്റാണ്ടിൽ ==
 
=== ഫ്രഞ്ച് അധിനിവേശം (1860-19541860–1954) ===
തായ്-വിയറ്റിനാമീസ് ആക്രമണങ്ങളിൽ നിന്ന് ഖമർ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനെത്തിയ ഫ്രഞ്ചുകാർ താമസിയാതെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്താൻ തുടങ്ങി. 1884-ൽ പുതുക്കിയെഴുതിയ ഉടമ്പടിയനുസരിച്ച് കംബോഡിയ ഫ്രഞ്ചു കോളനിയായി പരിണമിച്ചു. നരോദമിന്റെ പിന്ഗാമികളായ ശിശോവത്തും (ഭരണകാലം 1904–27) മണിവോംഗും (ഭരണകാലം 1927–41) നാമമാത്ര രാജാക്കന്മാരായി ഭരണമേറ്റു. മണിവംഗന്റെ മരണശേഷം പത്തൊമ്പതുകാരനായ [[ നൊറോഡോം സിഹാനൂക്|നരോദം സിഹാനുക് രാജകുമാരനെ]] <ref>[http://cdn.preterhuman.net/texts/history/A%20Short%20History%20of%20Cambodia.pdf സിഹാനൂക്]</ref>ഫ്രഞ്ചുഭരണാധികാരികൾ രാജാവാക്കി വാഴിച്ചു. [[നൊറോഡോം സിഹാനൂക്|നരോദം സിഹാനുക് ]]<nowiki/>ഫ്രഞ്ചുകാരുടെ ചൊല്പടിക്കു വഴങ്ങാത്തവനായിരുന്നു. [[ രണ്ടാം ലോകമഹായുദ്ധം |രണ്ടാം ലോകമഹായുദ്ധവും]] വിയറ്റ്നാമിലേയും ലവോസിലേയും കലാപങ്ങളും ദക്ഷിണപൂർവ്വരാജ്യങ്ങളിലെ ഫ്രഞ്ചു ആധിപത്യത്തിന് വെല്ലുവിളിയായി ഭവിച്ചു.
===കംബോഡിയ കംബോഡിയ: സ്വാതന്ത്ര്യവും സിഹാനൂകിന്റെ ഭരണവും (1954-19701954–1970) ===
1954 മെയ് മാസത്തിൽ നടന്ന ജനീവ സമ്മേളനം കംബോഡിയയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. പക്ഷെ ആഭ്യന്തര പ്രശ്നങ്ങൾ കംബോഡിയയെ വല്ലാതെ കുഴക്കി. പിതാവായ നരോദം സുരമരിതിന് സിംഹാസനം ഒഴിഞ്ഞുകൊടുത്ത് സിഹാനൂക് രാഷ്ട്രീയത്തിലിറങ്ങി. 1955-ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിഹാനുകിന്റെ പാർട്ടി സകല സീറ്റുകളും കരസ്ഥമാക്കി. അടുത്ത 15 വർഷക്കാലം സിഹാനുക് കംബോഡിയയുടെ അനിഷേധ്യ നേതാവായി തുടർന്നെങ്കിലും, ആഭ്യന്തരപ്രശ്നങ്ങൾ വീണ്ടും തലപൊക്കി. അമേരിക്കയെ തീരെ വിശ്വാസമില്ലാതിരുന്നതിനാൽ സിഹാനൂക്കിന്റെ ചായ്‌വ് ചൈനയോടും ഉത്തര വിയറ്റ്നാമിനോടും വിയറ്റ്കോംഗുകളോടുമായിരുന്നു. ഈ ചായ്‌വ് കംബോഡിയയിൽ ഇടതുപക്ഷ പ്രസ്ഥാനം ഖമർ റൂഷ് (ചുവപ്പു ഖമർ) പുഷ്ടിപ്പെടുന്നതിന് സഹായകമായി. ഖമർ റൂഷ് എന്ന പേരു നല്കിയതുതന്നെ സിഹാനൂക്കാണ്.<ref name=Cambodia/>, <ref>[http://www.cambodia.org/khmer_rouge/ ഖമർ റൂഷ്]</ref> സമൂഹത്തിൽ പിളർപ്പുകളുണ്ടായി. സംഗതികളെ വഷളാക്കിയത് സിഹാനൂക്കിന്റെ സിനിമാക്കമ്പം കൂടിയായിരുന്നു. 1970-കളിൽ സിഹാനൂകിനെതിരെ വലതുപക്ഷ ശക്തികൾ സംഘടിക്കാൻ തുടങ്ങി. സൈന്യം മുഖ്യമായും വലതു പക്ഷത്തായിരുന്നു. 1970 മാർച്ച് 18-ന് സൈന്യാധിപൻ ലോൻ നോളും ശിശോവത് സിറിക് മാതക് രാജകുമാരനുും ചേർന്നു രാഷ്ട്രീയ അട്ടിമറി നടത്തി. സിഹാനൂക് സ്ഥാനഭൃഷ്ടനാക്കപ്പെട്ടു, മരണശിക്ഷയും വിധിക്കപ്പെട്ടു. ആ സമയത്ത് ഫ്രാൻസ് സന്ദർശിക്കുകയായിരുന്ന സിഹാനൂക് [[ബെയ്‌ജിങ്ങ്‌|ബെയിജിംഗിൽ]] അഭയം തേടി. അവിടെ ഒളിവിൽ കഴിയവെ, ഖമർ റൂഷ് പ്രസ്ഥാനവുമായി സഖ്യത്തിലേർപ്പെട്ടു. കംബോഡിയയിലെ പൊതുജനം എന്നും രാജാവിനോട് അനുഭാവം ഉളളവരായിരുന്നു, അവർ കൂട്ടത്തോടെ ഖമർ റൂഷിലേക്ക് ആകർഷിതരായി. രാജാവിനെ സഹായിക്കാനാണത്രെ അവർ കമ്യുണിസ്റ്റുകാരായത്.<ref name=Cambodia/>
 
സിഹാനൂക് കംബോഡിയൻ രാഷ്ട്രീയ രംഗത്ത് വീണ്ടും പ്രത്യക്ഷപ്പെടുകയുണ്ടായി. ഖമർ റൂഷിന്റെ വാഴ്ചക്കാലത്ത് അവരുടെ കൈപ്പാവയായും പിന്നീട് 1993-ൽ പൊതു തിരഞ്ഞെടുപ്പിനു ശേഷം രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ രാജാവായും. ആരോഗ്യപ്രശ്നങ്ങൾ കാരണം 2004-ൽ സ്ഥാനത്യാഗം ചെയ്തു. അവസാന വർഷങ്ങൾ ബെയിജിംഗിലാണ് കഴിച്ചു കൂട്ടിയത്. 2012 ഒക്റ്റോബർ 15-ന് നിര്യാതനായി.<ref name= Cambodia/>
 
=== ഖമർ റിപ്പബ്ലിക് : ലോൻ നോളിന്റെ വാഴ്ചക്കാലം (1970-19751970–1975) ===
അമേരിക്കൻ പിന്തുണയോടെയാണ് ലോൻ നോൾ രാഷ്ടീയ അട്ടിമറി നടത്തിയതെന്നു പറയപ്പെടുന്നു. കംബോഡിയയെ ആസ്പദമാക്കി ദക്ഷിണ വിയറ്റ്നാം സർക്കാറിനെതിരെ സംഘടിച്ചു നിന്ന വിയറ്റ്കോംഗുകളേയും ഉത്തരവിയറ്റ്നാം സൈനികരേയും കംബോഡിയയിൽ നിന്നു തുരത്തുകയായിരുന്നത്രെ നിഗൂഢ ലക്ഷ്യം. ഖമർ റൂഷ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യണമെന്ന് ലോൻ നോളും ആഗ്രഹിച്ചു. ആ ഉദ്ദേശ്യം പൂർത്തീകരിക്കാനാവണം 1970 ഏപ്രിലിൽ അമേരിക്കയുടേയും ദക്ഷിണ വിയറ്റ്നാമിന്റേയും സൈന്യങ്ങൾ കംബോഡിയയിലെ ഉൾപ്രദേശങ്ങളിലേക്ക് തളളിക്കയറിയപ്പോൾ ലോൻ നോൾ തടസ്സം നിന്നില്ല. വിയറ്റ്നാം സൈന്യവും ഖമർ റൂഷ് സൈനികരും ചെറുത്തു നിന്നു. 1970''–''75 വരേയുളള അഞ്ചു കൊല്ലങ്ങളിൽ കംബോഡിയയിലെ ജനജീവിതം ആകെ താറുമാറായി. ഗ്രാമപ്രദേശങ്ങളിൽ ബോംബുവർഷവും യുദ്ധങ്ങളും നിത്യസാധാരണമായി. ലക്ഷോപലക്ഷം ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു, അനേകം പേർക്ക് അംഗവൈകല്യം സംഭവിച്ചു. ലോൻ നോളിനെതിരെ വർദ്ധിച്ചു വന്ന ജനക്ഷോഭം ഖമർ റൂഷിന് സഹായകമായി ഭവിച്ചു. 1975 മേ ഒന്നിന് [[നോം പെൻ]] ഖമർ റൂഷിന്റെ അധീനതയിലായി. അതിന് ഏതാണ്ട് രണ്ടാഴ്ച മുമ്പുതന്നെ ലോൻ നോൾ കംബോഡിയയിൽ നിന്ന് ഒളിച്ചോടി, അമേരിക്കയിൽ അഭയം തേടിയിരുന്നു. 1985 നവംബർ 7ന് കാലിഫോർണിയയിൽ വെച്ച് ഹൃദ്രോഗം മൂലം മരണമടഞ്ഞു.<ref name=Cambodia/>
 
=== ഡമോക്രാറ്റിക് കംപൂച്ചിയ : ഖമർ റൂഷ് അധികാരത്തിൽ (1975-791975–79) ===
{{പ്രലേ|ഖമർ റൂഷ്}}
ഖമർ റൂഷ് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ [[പോൾ പോട്ട്]] പ്രധാനമന്ത്രി പദമേറ്റു. രാഷ്ട്രത്തിന് പുതിയ പേരു കിട്ട് ഡമോക്രാറ്റിക് കംപൂച്ചിയ. കംബോഡിയൻ സമൂഹത്തെ മാവോയിസ്റ്റ് മാതൃകയിൽ കാർഷിക സഹകരണ സമൂഹമാക്കികയായിരുന്നു പോൾ പോട്ടിന്റെ ലക്ഷ്യം. അതിനായി ആബാലവൃദ്ധം ജനങ്ങളെ പട്ടണങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റി. പൂജ്യത്തിൽ നിന്നു തുടങ്ങി ( സീറോ ഇയർ) പുതിയ കൊല്ല വർഷമാരംഭിച്ചു. കറൻസിയും തപാൽ സർവീസും റദ്ദാക്കി. രണ്ടാഴ്ചയിലൊരിക്കൽ ബെയിജിംഗിലേക്കുളള വിമാനസർവീസൊഴികെ മറ്റു വിദേശസമ്പർക്കങ്ങളൊക്കെ മുറിച്ചു മാറ്റി. കംബോഡിയ പുറംലോകത്തിന് അപ്രാപ്യയായി. രാജ്യത്തിനകത്തെ എതിർപ്പുകളെ അടിച്ചമർത്താനായി പോൾ പോട്ട് ശുദ്ധീകരണ പ്രവർത്തനമാരംഭിച്ചു. ഇത് ലോകത്തെയാകമാനം അന്ധാളിപ്പിക്കുന്ന രക്തച്ചൊരിച്ചിലിലും നരഹത്യയിലും കലാശിച്ചത്. ഇതിന് അന്ത്യം കുറിച്ചത് 1979-ലെ വിയറ്റ്നാമീസ് ആക്രമണമാണ്. പോൾ പോട്ടിന്റെ സൈന്യം വിയറ്റ്നാമീസ് വംശജരുടെ നേരേയും ആക്രമണം തുടങ്ങിയതാണ് വിയറ്റ്നാമിനെ അരിശം കൊളളിച്ചത്. <ref>[http://countrystudies.us/cambodia/33.htm ഖമർറൂഷിന്റെ പതനം]</ref> ഈ ആക്രമണത്തെത്തുടർന്ന് ഖമർ റൂഷ് പ്രസ്ഥാനം കംബോഡിയൻ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. അവിടെ താവളമടിച്ച് രണ്ടു ദശാബ്ദക്കാലത്തോളം കംബോഡിയയുടെ രാഷ്ട്രീയസാമൂഹ്യ മേഖലകളിൽ ഹിംസാപ്രവർത്തനം നടത്തിക്കൊണ്ടേയിരുന്നു.
 
=== പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കംപൂച്ചിയ : വിയറ്റ്നാമിന്റെ മേൽനോട്ടത്തിൽ ( 1979-19891979–1989) ===
[[File:Cambodia anti-PRK border camps.png|thumb|240px| കംബോഡിയൻ അതിർത്തിയിലെ ശത്രു താവളങ്ങൾ ; 1979-1984]]
വിയറ്റ്നാമിന്റെ മേൽനോട്ടത്തിൽ കംബോഡിയക്ക് പുതിയ പേരും ( പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കംപൂച്ചിയ, PRK) പുതിയൊരു പാർട്ടിയും (കംബോഡിയ പീപ്പിസ് പാർട്ടി, ''CPP'') ഭരണകൂടവും ലഭിച്ചു. വിയറ്റ്നാമിനോടു കൂറുപുലർത്തിയിരുന്ന പഴയ ഖമർറൂഷ് പ്രവർത്തകരായിരുന്ന, ഹുൺ സെന്നും ഹെങ് സമ്രിനും ആയിരുന്നു പാർട്ടിയുടേയും ഭരണത്തിന്റേയും തലപ്പത്ത്<ref name=Cambodia/>. തുടർന്നുണ്ടായ ആഭ്യന്തരകലാപങ്ങൾ കംബോഡിയയുടെ കൃഷിയേയും വിളവെടുപ്പിനേയും കാര്യമായി ബാധിച്ചു. എതിരാളികൾക്ക് ഉപയോഗപ്പെടരുതെന്ന് ദുരുദ്ദേശത്തോടെ ഓരോ ഗ്രൂപ്പും നെൽശേഖരങ്ങളും വിളഞ്ഞുനിന്ന പാടങ്ങളും കത്തിച്ചു ചാമ്പലാക്കി. വിളയിറക്കൽ തടസ്സപ്പെട്ടു. അരിയടക്കമുളള അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങി. [[ഐക്യരാഷ്ട്രസഭ]] ഭക്ഷണമെത്തിക്കാൻ മുൻകൈയെടുത്തു. പക്ഷേ വിതരണസമ്പ്രദായത്തിലെ ചോർച്ചകൾ ഒളിപ്പോരുകാരായ ഖമർറൂഷിനും അനുകൂലമായി ഭവിച്ചു.<ref>[http://opus.macmillan.yale.edu/workpaper/pdfs/GS24.pdf ഖമർറൂഷ് 1978-നു ശേഷം]</ref>. അവരുടെ ചെറുത്തുനില്പ് കൂടുതൽ ശക്തമായി. ഗറില്ലകളെ പുറത്തു ചാടിക്കാനായി വിയറ്റ്നാം സുദീർഘവും വ്യാപകവുമായ കുഴിബോംബുകെണി വിരിച്ചു. K-5 എന്നറിയപ്പെട്ട ഈ കെണി കംബോഡിയ തായ് അതിർത്തി അടച്ചുകെട്ടാനുളള ഉദ്യമമായിരുന്നു. <ref name= Cambodia/>. വിയറ്റ്നാം അധിനിവേശത്തിനെതിരായി നരോദം സിഹാനൂക്കിന്റെ നേതൃത്വത്തിൽ സ്വതന്ത്ര നിഷ്പക്ഷ ദേശീയ മുന്നണി (''Front Uni National pour un'' ''Cambodge Indépendant'', ''Neutre'', ''Pacifique, et Coopératif''), സംഘടിച്ചു. ''FUCINPEC'' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഈ മുന്നണിയിലെ മുഖ്യ ഘടക കക്ഷി ഖമർ റൂഷിന്റെ കംബോഡിയൻ ഡെമോക്രാറ്റിക് പാർട്ടി (''DK'') യാണെന്ന വസ്തുത എല്ലാവരും സൗകര്യപൂർവ്വം വിസ്മരിച്ചു. വിയറ്റിനാമിനെതിരെ പൊരുതാനായി അമേരിക്ക FUCINPEC മുന്നണിക്ക് പ്രതിവർഷം 150 ലക്ഷം ഡോളർ നല്കിയിരുന്നത്രെ<ref name= Cambodia/>. ഏറിവരുന്ന അന്താരാഷ്ട്രീയ സമ്മർദ്ദം മൂലം 1989-ൽ വിയറ്റനാം കംബോഡിയയിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി. ''FUCINPEC'' ദുർബലമായ CPP സർക്കാറിനുനേരെ നേരെ ആക്രമണം അഴിച്ചു വിട്ടു.
"https://ml.wikipedia.org/wiki/കംബോഡിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്