"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==അദൃശ്യദീപ്തി രേഖകൾ==
''അദൃശ്യദീപ്തി രേഖകൾ'' എന്നുപറയുന്നത് ചില [[നക്ഷത്രം|നക്ഷത്രങ്ങളുടെയും]] വാതകനെബുലകളുടെയും (gaseous nebulae)<ref>[http://www.nasa.gov/worldbook/nebula_worldbook.html NASA - Nebula]</ref> വർണരാജികളിൽ സംക്രമണംകൊണ്ടുണ്ടായേക്കാവുന്ന നിഷ്പ്രഭവും അദൃശ്യവുമായ ദീപ്തിരേഖകളെയാണ്.
[[File:Polarlicht 2.jpg|thumb|200px|left|ധ്രുവദീപ്തി]]
[[ഊർജം|ഊർജസംഭരണം]] മൂലം ഉത്തേജിതമാകുന്ന അണുവിലെയോ തൻമാത്രയിലെയോ ഇലക്ട്രോൺ കുറഞ്ഞ ഊർജനില(energy level)യിലേക്ക് സംക്രമിക്കുന്നതുകൊണ്ടാണ് സ്പെക്ട്ര രേഖകൾ ഉണ്ടാകുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഊർജസംഭരണശേഷം ഇലക്ട്രോൺ മിതസ്ഥായി (metastable) അവസ്ഥയെ പ്രാപിക്കുന്നു. ഈ അവസ്ഥയിൽനിന്നുള്ള സംക്രമണ സംഭാവ്യത (transmission probability) വളരെ വിരളമാകയാൽ അണുവിന്റെ മാധ്യആയുസ് (mean life) വളരെ കൂടുതലായിരിക്കും. അന്യ അണുക്കളുമായുള്ള സംഘട്ടനത്തിൽ മിതസ്ഥായി അണുവിന്റെ ഊർജ്ജം ചോർന്നുപോകുന്നു. വികിരണസാധ്യതയുള്ള സംക്രമണം ഉണ്ടാകുന്നേയില്ല. അതിനാൽ സംക്രമണം കൊണ്ടുണ്ടായേക്കാവുന്ന സ്പെക്ട്രരേഖ നിഷ്പ്രഭവും മിക്കവാറും അദൃശ്യവുമായിരിക്കും. പരീക്ഷണശാലയിൽ നിരീക്ഷണവിധേയമാക്കുക ദുഷ്കരമായ ഇത്തരം സ്പെക്ട്രരേഖകളാണ് അദൃശ്യദീപ്തിരേഖകൾ അഥവാ വർജിതരേഖകൾ. നെബുലകളിൽ ഇമ്മാതിരിയുള്ള മിതസ്ഥായി അണുക്കൾ അസംഖ്യമായതുകൊണ്ടും അണുസാന്ദ്രത കുറവായതിനാൽ സംഘട്ടനസംഭാവ്യത വിരളമായതുകൊണ്ടും മിതസ്ഥായി അണുക്കളുടെ സംക്രമണങ്ങൾ ധാരാളമായിരിക്കും; തൻമൂലമുണ്ടാകുന്ന വർജിത സ്പെക്ട്രരേഖകൾ താരതമ്യേന തീവ്രവുമായിരിക്കും. നെബുലകളുടെയും മറ്റും സ്പെക്ട്രങ്ങൾ പഠനവിഷയമാക്കിയ ആദ്യഘട്ടങ്ങളിൽ ഈ വർജിതരേഖകളെ തിരിച്ചറിയായ്കയാൽ നെബുലിയം (Nebulium),<ref>[http://stardate.org/radio/program/nebulium Nebulium]</ref> കൊറോണിയം (Coronium)<ref>[http://sunearthday.nasa.gov/2006/locations/coronium.php Coronium - NASA - Sun-Earth Day - Technology Through Time]</ref> മുതലായ അജ്ഞാതവസ്തുക്കളിൽനിന്നുള്ള വികിരണങ്ങളായിരിക്കും അവയെന്ന് കരുതപ്പെട്ടുപോന്നു. എന്നാൽ ഓക്സിജൻ, നൈട്രജൻ മുതലായ വാതകങ്ങളുടെ ഉച്ചതര അയോണീകൃത-അണുക്കൾ (OIII,OII,NIII Ionised atoms) സഞ്ജാതമാക്കുന്ന സ്പെക്ട്രരേഖകളാണ് അവ എന്ന് 1927-ൽ ബൌവെൻ എന്ന ശാസ്ത്രജ്ഞൻ തെളിയിച്ചതോടുകൂടി അവ, വർജിതരേഖകൾ തന്നെ എന്നു സ്പഷ്ടമായി. നെബുലകളിലെ സ്ഥിതിവിശേഷത്തിലുള്ള വാതകം അത്ര വിപുലമായ അളവിൽ പരീക്ഷണശാലകളിൽ സംഘടിപ്പിക്കുക അസാധ്യമാകയാൽ അത്തരം രേഖകൾ ഇന്നും വർജിതരേഖകളായിത്തന്നെ അറിയപ്പെടുന്നു.
87,003

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2806312" എന്ന താളിൽനിന്ന് ശേഖരിച്ചത്