"നേപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 54:
[[കാഠ്മണ്ഡു]] താഴ്വരയിൽ നിന്നു ലഭിച്ച [[നവീന ശിലായുഗം|നവീന ശിലായുഗ ആയുധങ്ങൾ]] ഇവിടെ ഒമ്പതിനായിരം വർഷം മുൻപ് <ref>http://www.ancientworlds.net/aw/Places/Place/325095</ref>ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. രണ്ടായിരത്തിയഞ്ഞൂറ് വർഷം മുൻപ് ഇവിടെ [[ടിബറ്റോ-ബർമൻ വംശജർ]] ഇവിടെ താമസിച്ചിരുന്നതായി കണക്കാക്കുന്നു. ‍[[ഇന്തോ-ആര്യൻ ഗോത്രക്കാർ]] ഇവിടെ ഏകദേശം ൧൫൦൦(1500)ബി.സി.യിൽ എത്തിയതായി കണക്കാക്കുന്നു. ൧൦൦൦(1000)ബി.സി.യോടടുത്ത് ചെറിയ നാട്ടുരാജ്യങ്ങൾ രൂപപ്പെട്ടു തുടങ്ങി. ൨൫൦(250)ബി.സി.യോടുകൂടി നേപാൾ [[മൗര്യ രാജവംശം|മൗര്യ രാജവംശത്തിന്റെയും]] പിന്നീട് [[ഗുപ്ത രാജവംശം|ഗുപ്തൻമാരുടെയും]] കീഴിലായി. ഏ.ഡി അഞ്ചാം നൂറ്റാണ്ടിനു ശേഷം ലിച്ചാവീസ് എന്ന ഭരണ കൂടം ഇവിടം പിടിച്ചടക്കുന്നു. ഏ.ഡി.എട്ടാം നൂറ്റണ്ടോടുകൂടി അതും തകർന്നു. ശേഷം വന്നത് [[നേവർ]] ഭരണകൂടമാണ്. ഏ.ഡി.പതിനൊന്നാം നൂറ്റാണ്ടോടെ [[ചാലുക്യ]] ഭരണകൂടം ഇവിടം പിടിച്ചടക്കി. 1482ൽ നേപ്പാൾ കാഠ്മണ്ഡു, പഠാൻ, ഭാദ്ഗോൺ, എന്നീ പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. 1765ൽ ഗൂർഖകളിൽപ്പെട്ട പ്രിഥ്വി നാരായൺ ഷാ നേപ്പാളിനെ ഏകീകരിച്ചു. [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള]] തർക്കം [[ആംഗ്ലോ-നേപ്പാളി യുദ്ധം|ആംഗ്ലോ-നേപ്പാളി യുദ്ധത്തിനു]] വഴിവെച്ചു(1815-16). ഇതേത്തുടർന്ന് നേപ്പാളിന് ചില പ്രവിഷ്യകൾ നഷ്ടപ്പെട്ടു. യുദ്ധത്തിനു ശേഷം രാജകുടുംബത്തിനു സ്ഥിരത നഷ്ടപ്പെട്ടു. ജങ് ബഹദുർ എന്ന പട്ടാള നേതാവും രാജകുടുംബവും തമ്മിൽ നടന്ന യുദ്ധത്തിൽ ബഹദുർ വിജയിക്കുകയും അദ്ദേഹം [[റാണാ സാമ്രാജ്യം]] സ്ഥാപിക്കുകയും ചെയ്തു. റാണകൾ 1857ലെ [[ശിപായി ലഹള]]യിലും രണ്ടു [[ലോക മഹായുദ്ധം|ലോക മഹായുദ്ധത്തിലും]] ബ്രിട്ടണെ സഹായിച്ചു. 1923ൽ [[ബ്രിട്ടൺ]] നേപ്പാളുമായി കരാറിൽ ഒപ്പുവെച്ചു. 1955ൽ മഹേന്ദ്ര വീർ വിക്രം ഷാ രാജാവായി സ്ഥാനമേറ്റു. 1959ൽ ഇവിടെ ഒരു പാർട്ടി രഹിത പഞ്ചായത്തു രീതി നടപ്പിൽ വന്നു. 1972ൽ വീരേന്ദ്ര രാജകുമാരൻ രാജാവായി. ജൻ അന്ദോളനിന്റെ പ്രവർത്തന ഫലമായി 1991ൽ ഒരു ബഹു പാർട്ടി പാർലമെൻറ് ഇവിടെ നിലവിൽ വന്നു. എങ്കിലും നിർവചിക്കപ്പെടാത്ത പല പ്രധാന ശക്തികളും രാജാവിനുണ്ടായിരുനു. 1996ൽ ഇവിടെ മവോയിസ്റ്റ് തീവ്രവാദികളുടെ ആക്രമണം ആരംഭിച്ചു. മവോയിസ്റ്റുകൾ രാജാവിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ [[ഗറില്ല യുദ്ധം]] നടത്തി. ഇത് നേപാളീസ് ആഭ്യന്തര യുദ്ധത്തിനു വഴി വെച്ചു. ഇതിൽ ൧൫൦൦൦(15000) പേർ മരണപ്പെട്ടു. ജൂൺ 1 2001ന് വീരേന്ദ്ര സ്വന്തം മകൻ ദീപേന്ദ്രയാൽ കൊല്ലപ്പേട്ടു<ref>http://www.infoplease.com/ipa/A0107820.html</ref>. ശേഷം [[ഗ്യാനേന്ദ്ര മഹാരാജാവ്]] സ്ഥാനമേറ്റു. ൨൦൦൨(2002)ൽ ‍രാജാവ് പാർലമൻറ് പിരിച്ചുവിട്ടു. 2005ൽ അദ്ദേഹം [[അടിയന്തരാവസ്ഥ]] പ്രഖ്യാപിക്കുകയും ഭരണം പൂർണമായി സ്വയം ഏറ്റെടുക്കുകയും ചെയ്തു. 2006ലെ ജനാധിപത്യ നീക്കത്തെ തുടർന്നു ഏപ്രിൽ 24,2006 ന് പരമാധികാരം ജനങ്ങൾക്കു തിരിച്ചു നൽകുകയും പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടുകയും ചെയ്തു. മെയ് 18, 2006ന് പാർലമെൻറ് നേപാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു.
 
=== മവോയിസ്റ്റ് ആഭ്യന്തര ജനകീയ യുദ്ധം ===
1996 മുതൽ 2006 വരെ ഒരു പതിറ്റാണ്ടു നീണ്ടു നിന്ന ഗവണ്മൻറും 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മവോയിസ്റ്റ്)'ഉം തമ്മിലുള്ള യുദ്ധം മവോയിസ്റ്റ് ആഭ്യന്തര യുദ്ധം അഥവാ നേപ്പാളിലെ ജനകീയ യുദ്ധം എന്നറിയപ്പെടുന്നു. യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം 'പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ' സ്ഥാപിക്കുക എന്നതായിരുന്നു. 1996 ഫെബ്രുവരി 13 നാണ് ഈ യുദ്ധം തുടങ്ങിയത്. മവോയിസ്റ്റ് തീവ്രവാദികളാൽകൾ കൊല്ലപ്പെട്ട കൊലപ്പെടുത്തിയ 4000 പേരും ഗവണ്മെന്റിനാൽ കൊല്ലപ്പെട്ട 8200 പേരും ഉൾപെടെ ഏകദേശം 12700 പേർ കൊല്ലപ്പേട്ടു.പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ' രൂപികരിച്ച് യുദ്ധം അവസാനിപ്പിച്ചു .
 
=== ഗൂർഖ യുദ്ധം ===
"https://ml.wikipedia.org/wiki/നേപ്പാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്