"ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
|publisher= Aakar Books
|isbn = 9788187879572
|language= ഇംഗ്ലീഷ്}}</ref>. '''മൈസൂർ കടുവ''' എന്നും അറിയപ്പെട്ടു. [[ഹൈദരലി|ഹൈദരലിയുടെയും]] ഫക്രുന്നീസയുടേയും ആദ്യത്തെ പുത്രൻ. [[ഹൈദരലി|ഹൈദരലിയുടെ]] മരണശേഷം ([[1782]]) മുതൽ മരണം([[1799]]) വരെ [[മൈസൂർ രാജ്യം|മൈസൂരിനെ]] ഭരിച്ചു. ടിപ്പു ഒരു സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു.<ref>എ. ശ്രീധരമേനോൻ, കേരളശില്പികൾ. നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.</ref> ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് ടിപ്പു തുടക്കം കുറിച്ചു, പുതിയ ഒരു നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ എന്നിവ നടപ്പിലാക്കി. മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയുണ്ടായി<ref name=silk1>{{cite book|title=ഗ്ലോബൽ സിൽക്ക് ഇൻഡസ്ട്രി - എ കംപ്ലീറ്റ് സോർസ് ബുക്|url=http://books.google.com.pk/books?id=A8U1lmEGEdgC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false|last=രജത്.കെ.|first=ദത്ത|coauthors=മഹേഷ് നാനാവതി|publisher=എ.പി.എച്ച് പബ്ലിഷിംഗ്|page=17|year=2007|isbn=978-8131300879}}</ref>. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യുദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിക്കുകയുണ്ടായി.
 
1782 ൽ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, [[പശ്ചിമഘട്ടം|പശ്ചിമഘട്ടവും]], അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു മാറി. [[കന്നഡ|കന്നട]], [[ഹിന്ദുസ്താനി ഭാഷ|ഹിന്ദുസ്ഥാനി]], [[പേർഷ്യൻ ഭാഷ|പേർഷ്യൻ]], [[അറബി ഭാഷ|അറബിക്]], [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു{{തെളിവ്}}. ബ്രിട്ടീഷുകാർക്കെതിരേ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ചു, [[രണ്ടാം മൈസൂർ യുദ്ധം|രണ്ടാം മൈസൂർ യുദ്ധ]]<nowiki/>ത്തിലുൾപ്പടെ പ്രധാനപ്പെട്ട വിജയങ്ങൾ നേടുകയുണ്ടായി.
"https://ml.wikipedia.org/wiki/ടിപ്പു_സുൽത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്