"തേൻകരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

tbar++
No edit summary
വരി 28:
 
==ആകാരം==
നീണ്ട മുഖഭാഗം ,നീണ്ട കീഴ്ച്ചിറി,പരുപരുത്ത നീളമുള്ള മുടി,കുറിയ പിൻകാലുകൾ, ചെറിയ കണ്ണുകൾ എന്നിവയാണ് ഇവയ്ക്കുള്ളത്. നഖങ്ങൾക്ക് നല്ല വെള്ളനിറമാണ്.<ref>ഇന്ത്യയിലെ വന്യമൃഗങ്ങൾ-ശരീരത്തിൻറെ നാഷനൽമൊത്തം ബുക്ക്സ്റ്റാൾനീളം 2012: പു140 - 170 സെ. 51,മീ. 52</ref>തൂക്കം : 65 - 145 കിലോ.
 
== ആവാസം ==
ഇലപൊഴിയും വനങ്ങൾ, കുറ്റിക്കാടുകൾ, പുൽമേട്
 
==പ്രത്യേകതകൾ==
[[File:SlothBearTree.jpg|thumb|right|അലസൻ കരടി മരത്തിനുമേൽ]]
പകൽ ഗുഹകളിൽ വിശ്രമിച്ച് സന്ധ്യയോടെ ഇവ ഇര തേടാനിറങ്ങുന്നു.ഫലങ്ങളും ഷഡ്പദങ്ങളും,ചിതലുകളേയും ആഹാരമാക്കുന്ന ഈ കരടി മരത്തിൽ കയറി വൻതേനും, പനയിൽ കയറി മദ്യവും കുടിയ്ക്കാറുണ്ട്. ഉളിപ്പലുകളില്ലാത്തതിനാൽ ആ വിടവിലൂടെ ചിതലുകളെയും ഉറുമ്പുകളെയും വലിച്ചെടുക്കാൻ ഇവക്കു കഴിയും. ചിതൽപ്പുറ്റുകൾ പൊട്ടിക്കാൻ ഇവ നീണ്ട നഖങ്ങൾ ഉപയോഗിക്കുന്നു.പഴകിയ മാംസം ഭക്ഷിയ്ക്കാറുള്ള അലസൻ കരടിയ്ക്ക് കരിമ്പിൻ നീരും ഇഷ്ടമുള്ള ഭക്ഷണവസ്തുവാണ് .
 
നീണ്ട മുഖവും ആടിയാടിയുള്ള നടത്തവുമുള്ള സ്ഥൂലരോമാവൃതമായ ഈ മൃഗം ആക്രണമത്തിനു മുതിർന്നാൽ അപകടകാരിയാണ്. കാഴ്ച കുറവുള്ള ഇവ ഭയപ്പെട്ടാൽ പിൻകാലുകളിൽ ഉയർന്നുനിന്നു കടിക്കുകയോ മാന്തുകയോ ചെയ്യും.
 
ഗർഭകാലം 7 മാസവും, ആയുസ്സ് ശരാശരി 45 വർഷവും ആണ്. കുഞ്ഞുങ്ങൾ തള്ളയുടെ മുതുകിലേറി സഞ്ചരിയ്ക്കുന്നു.
"https://ml.wikipedia.org/wiki/തേൻകരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്