"യൂജിൻ മെർലെ ഷൂമാക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
[[Image:Gene shoemaker with rocket belt.jpg|thumb|right|360px|ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കുന്ന സമയത്ത് ബെൽ റോക്കറ്റ് ബെൽറ്റ് ധരിച്ച യൂജീൻ ഷൂമാക്കർ.]]
 
ഒരു അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞനും, പ്ലാനിറ്ററി സയൻസിന്റെ സ്ഥാപകരിലൊരാളുമായിരുന്നു '''യൂജിൻ മെർലെ ഷൂമാക്കർ (Eugene Merle Shoemaker)'''. അദ്ദേഹം 1928 ഏപ്രിൽ 28 -ന് [[Los Angeles|ലോസ് ആഞ്ചലസിൽ]] ജനിച്ചു. ''ജീൻ ഷൂമാക്കർ'' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1997 ജൂലൈ 18 ന് അന്തരിച്ചു. ഭാര്യ കരോലിൻ ഷൂമാക്കറുടേയും ഡേവിഡ് എച്ച് ലെവിയുടേയും സഹായത്തോടെ അദ്ദേഹം ധൂമകേതു [[Comet Shoemaker–Levy 9|ഷൂമാക്കർ ലെവി 9]] കണ്ടുപിടിച്ചു. ഈ ധൂമകേതു 1994 ജൂലായിൽ വ്യാഴവുമായി കൂട്ടിയിടിച്ചു:, ഈ കൂട്ടിയിടി ലോകമെമ്പാടുമായി പ്രക്ഷേപണം ചെയ്തു.
 
അരിസോണയിലെ ബാരീംഗർ മെറ്റേറിയർ ഗർത്തം പോലെയുള്ള ഭൂഗർഭഗവേഷണ പഠനങ്ങളിൽ ഷൂമാക്കർ പ്രശസ്തനായിരുന്നു. ഗർത്തങ്ങൾ ഉൽക്കാപതനം മൂലമുണ്ടാകുന്നതാണെന്ന നിഗമനത്തിൽ എത്തിയ ആദ്യ ശാസ്ത്രജ്ഞനായിരുന്നു ഷൂമാക്കർ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2801138" എന്ന താളിൽനിന്ന് ശേഖരിച്ചത്