ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരികവുമായ വികാര ബന്ധമാണ് '''പ്രണയം'''([[ഇംഗ്ലീഷ്]]: Romance). തലച്ചോറിലെ രാസമാറ്റങ്ങൾ ആണ് പ്രധാനമായും ഇതിന്റെ ജൈവീക കാരണം. മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ-ട്രാൻസ്ജൻഡർ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പരസ്പരംഅമ്മയ്ക്ക് മനസിലാക്കുന്നകുഞ്ഞിനോട് വ്യക്തികളുടെതോന്നുന്ന സ്നേഹം സ്നേഹത്തിൽപോലെ ആത്മബന്ധത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്വികരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി 14 നുള്ള "വാലെന്റൈൻസ് ഡേ" ലോകപ്രണയ ദിനമായി കണക്കാക്കപ്പെടുന്നു. ഭാരതത്തിൽ രാധികയുടെയും കൃഷ്ണന്റെയും പ്രണയം പല കവികളും പാടിപ്പുകഴ്ത്തിയ ഒന്നാണ്.
== പ്രണയത്തിന്റെ രസതന്ത്രം ==
തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ [[ഹോർമോൺ|ഹോർമോണുകൾ]] എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാകുന്നു
ശാസ്ത്രീയമായി പറഞ്ഞാൽ തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ [[ഹോർമോൺ|ഹോർമോണുകൾ]] എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നു. അതിനാൽ മേൽപ്പറഞ്ഞ രാസമാറ്റങ്ങളുടെ ഏറ്റക്കുറച്ചിൽ നിമിത്തം പ്രണയം തീവ്രമാകാനും ചിലപ്പോൾ ശിഥിലമാകാനും കാരണമായേക്കാം എന്ന് മാനസികാരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പൊതുവേ കൗമാരപ്രായക്കാരിൽ പെട്ടെന്നുളവാകുന്ന എതിർലിംഗത്തോടുള്ള ആകർഷണവും പ്രണയവും പലപ്പോഴും ഉയർന്ന അളവിലുള്ള സ്ത്രീപുരുഷ ഹോർമോണുകളുടെ ഉത്പാദനം മൂലമാകാൻ സാധ്യതയുണ്ട്. ഇത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്.