"ദാക്ഷായണി വേലായുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== ആദ്യകാലം ==
1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നു ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നും ബിരുദങ്ങൾ കരസ്ഥമാക്കി. അദ്ധ്യാപികയായി ജോലിനോക്കവെ ആർ. വേലായുധനെ വിവാഹംകഴിച്ചു. 1945-ൽ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ കോൺഗ്രസ് ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി. .
 
== പ്രവർത്തനം ==
1946 ൽ ഇന്ത്യയുടെ ഭരണഘടനാ ഭരണഘടനരൂപീകരണ സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ദാക്ഷായണി 1946 മുതൽ 1952 വരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലും, പ്രൊവിഷണൽ പാർലമെൻറിൻറെ അംഗമായും പ്രവർത്തിച്ചു. . പാർലമെന്റിൽ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും പട്ടികജാതിയിൽപ്പെട്ട ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ചു. ഭരണഘടനാസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദളിത് സ്ത്രീയുമാണ് ദാക്ഷായണി വേലായുധൻ.ചരിത്രകാരിയായ മീരാ വേലായുധൻ മകളാണ്
 
1948 നവംബർ 29-ന്, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കുന്നതിനെ ലക്ഷ്യം വച്ച അനുഛേദം പതിനൊന്നിനെക്കുറിച്ചുള്ള ഭരണഘടനാ സമിതിയിലെ ചർച്ചയിൽ ദാക്ഷായണി തന്റെ വാദമുഖങ്ങൾ നിരത്തുകയുണ്ടായി.<ref>{{Cite journal|url=Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.|title=|last=|first=|date=|journal=|accessdate=|doi=|pmid=}}</ref>പൊതുവിദ്യാഭ്യാസ പരിപാടികളിലൂടെ വിവേചനരഹിതമായ വ്യവസ്ഥകൾ നടപ്പാക്കാൻ ആഹ്വാനം ചെയ്ത ദാക്ഷായണി ജാതി വിവേചനത്തെ അപലപിക്കാനുള്ള പ്രമേയം ഭരണഘടനാ സമിതി അംഗീകരിക്കുകയാണെങ്കിൽ അത് പൊതുസമൂഹത്തിനുള്ള മഹത്തായ സൂചനയാകുമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.<ref>{{Cite news|url=Lok Sabha Secretariat (29 November 1948). "Constituent Assembly of India Debates". Retrieved 18 April 2016.|title=|last=|first=|date=|work=|access-date=|via=}}</ref>
 
==അവലംബം==
Line 15 ⟶ 18:
==പുറത്തേക്കുള്ള കണ്ണികൾ==
[http://www.livemint.com/Leisure/dLi6ZIdW6CgswZCGdOA9VM/The-women-who-helped-draft-our-constitution.html?utm_source=facebookinstant&utm_medium=social&utm_campaign=instantarticle കൂടുതൽ വിവരങ്ങൾ]
 
* [https://archive.is/20130411013053/https://picasaweb.google.com/lh/photo/R4PrBnrd0_EPoQ6vw7WI49MTjNZETYmyPJy0liipFm0 KR Narayanan, Dakshayani Velayudhan and the Governor of Andhra Pradesh Sri Prakasha]
* [http://rajyasabha.nic.in/rsnew/publication_electronic/Selected%20Women%20Speech_Final.pdf A selection of speeches of the women members of the Constituent Assembly of India]
 
[[വർഗ്ഗം:ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ]]
"https://ml.wikipedia.org/wiki/ദാക്ഷായണി_വേലായുധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്