"യൂജിൻ മെർലെ ഷൂമാക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,013 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==ആദ്യകാല ജീവിതവും ഔപചാരിക വിദ്യാഭ്യാസവും==
കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ, അധ്യാപകനായ മുരേൽ മേയുടെയും കൃഷി, ബിസിനസ്സ്, അധ്യാപനം, ചലന ചിത്രങ്ങൾ എന്നിവ ചെയ്യുന്ന ജോർജ് എസ്റ്റൽ ഷൂമേക്കറിന്റേയും മകനായിട്ടാണ് ഷൂമാക്കർ ജനിച്ചത്. <ref name=”maker02”> [http://www.bookrags.com/biography/eugene-m-shoemaker-wop/#gsc.tab=0 യൂജിൻ എം. ഷൂമാക്കർ ഓൺ ഫിസിക്സ്ൻ] </ref> <ref name=”maker03”> [https://www.aip.org/history-programs/niels-bohr-library/oral-histories ഓറൽ ഹിസ്റ്ററി ഇന്റർവ്യൂ] </ref>. അദ്ദേഹത്തിന്റെ മാതാപിതാക്കൾ നെബ്രാസ്ക ദേശക്കാരായിരുന്നു. ജീനിന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന്റെ ജോലിയുടെ ഭാഗമായി ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, ബഫലോ, ന്യൂയോർക്ക്, വ്യോമിങ് എന്നിവിടങ്ങളിൽ താമസിക്കേണ്ടതായി വന്നു. ജോർജിന് വലിയ നഗരങ്ങളിൽ ജീവിക്കുവാൻ താത്പര്യമില്ലായിരുന്നു. വ്യോമിംഗിലെ ഒരു സിവിയൻ കൺസർവേഷൻ കോർപ്പിൽ(സിസിസി) വിദ്യാഭ്യാസ ഡയറക്ടർ ആയി ജോലി ചെയ്യുന്നതിൽ സംതൃപ്തനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ അങ്ങനെയുള്ളൊരു സ്ഥലത്ത് താമസിക്കുന്നതിൽ തീരെ തൃപ്തയായിരുന്നില്ല. ബഫലോയിൽ ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലി കിട്ടിയതോടു കൂടിയാണ് അവർ ഒരു പരസ്പരധാരണയിൽ എത്തിയത്. ബഫലോയിലെ സ്റ്റേറ്റ് ടീച്ചേഴ്സ് കോളേജിലെ ബഫലോ സ്കൂൾ ഓഫ് പ്രാക്ടീസ് സ്കൂളിൽ പഠിക്കുവാൻ അവർക്കു കഴിയുമായിരുന്നു. <ref name=”maker04”> [https://books.google.co.in/books?id=NQBPj1s0G1wC&pg=PA17&lpg=PA17&dq=Practice&redir_esc=y#v=onepage&q=Practice&f=false ഷൂമാക്കർ ലെവി - ദി മാൻ ഹു മെയ്ഡ് ആൻ ഇംപാക്റ്റ്] </ref> <ref name=”maker05”> [http://www.nasonline.org/publications/biographical-memoirs/memoir-pdfs/shoemaker-eugene.pdf ബയോഗ്രാഫിക്കൽ മെമ്മറീസ്] </ref> <ref name=”maker06”> [http://www.ahernfuneralhome.com/condolences/?m=201103 അഹേൺ ഫ്യൂണറൽ ഹോം] </ref> <ref name=”maker07”> [http://suny.buffalostate.edu/history ബഫല്ലോ സ്റ്റേറ്റ്, സ്റ്റേറ്റ് യുണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് ] </ref> <ref name=”maker08”> [https://en.wikipedia.org/wiki/Eliza_Kellas എലീസാ കെല്ലസ്] </ref> . ബഫലോ മ്യൂസിയം ഓഫ് എഡ്യൂക്കേഷന്റെ സയൻസ് വിദ്യാഭ്യാസ കോഴ്സുകൾ ജീനിന്റെ റോക്സിനോടുള്ള താത്പര്യം ഇല്ലാതെയാക്കാൻ കാരണമായി. [4] ജീൻ നാലാം ഗ്രേഡിൽ സ്കൂൾ ഓഫ് പ്രാക്ടീസിൽ ചേർന്നു, ധാതുക്കളുടെ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. ഒരു വർഷത്തിനകം ഹൈസ്കൂൾ തല സായാഹ്ന ക്ലാസുകളും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു.. 1942 ൽ ഈ കുടുംബം ലോസ് ഏഞ്ചൽസിലേക്ക് തിരിച്ചുപോയി. അവിടെ, പതിമൂന്നു വയസിൽ ജീൻ ഫെയർഫാക്സ് ഹൈസ്കൂളിൽ ചേർന്നു. മൂന്നു വർഷം കൊണ്ട് ഹൈസ്കൂൾ പൂർത്തിയാക്കി. അക്കാലത്ത് അദ്ദേഹം സ്കൂളിൾ ഓർക്കസ്ട്രയിൽ വയലിൻ വായിക്കുകയും ജിംനാസ്റ്റിക്കിൽ നല്ല പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്തിരുന്നു. ആ വേനൽക്കാലത്ത് രത്നകല്ലുകളിലും മറ്റും മിനുക്കുപണി ചെയ്യുന്ന ഒരു ജോലിയും നേടി. <ref name=”maker09”> [http://www.nasonline.org/publications/biographical-memoirs/memoir-pdfs/shoemaker-eugene.pdf ബയോഗ്രഫിക്കൽ മെമ്മറീസ്] </ref>
 
ജീൻ തന്റെ പതിനാറാമത്തെ വയസിൽ കാൾടെക്കിൽ ആർമി ക്ലാസ്സിൽ ചേർന്നു. അദ്ദേഹത്തിന്റെ സഹപാഠികൾ മുതിർന്നവരും കൂടുതൽ പക്വതയുമുള്ളവരായിരുന്നു. 1948-ൽ ജീൻ പത്തൊൻപതാം വയസ്സിൽ തന്റെ ബാച്ചിലേഴ്സ് ഡിഗ്രി നേടി. അതിനു ശേഷം പെട്ടെന്ന് തന്നെ വടക്കൻ ന്യൂ മെക്സിക്കോയിലെ പ്രാകാംബ്രിയൻ മെറ്റാമെർഫിക് പാറകളെ കുറിച്ച് പഠനം നടത്തുകയും 1949-ൽ കാൾടെക്കിൽ നിന്നും എം എസ് സി നേടുകയും ചെയ്തു. <ref name=”maker09”></ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2800315" എന്ന താളിൽനിന്ന് ശേഖരിച്ചത്