"ചാന്നാർ ലഹള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 14:
 
=== മതപരിവർത്തനം, സാമൂഹിക വിഭജനം ===
സാമൂഹികമായി അതൃപ്തരായിക്കഴിഞ്ഞ ചാന്നാന്മാരുടെ ഇടയിലേക്കു പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ക്രിസ്തുമത മിഷണറിമാർ പ്രവർത്തനത്തിനെത്തി. ചാന്നാന്മാരെ ഉന്നതവിദ്യാഭ്യാസത്തിനും പിന്നീടു മതപരിവർത്തനത്തിനും മിഷണറിമാർ പ്രേരിപ്പിച്ചു. പാശ്ചാത്യ ഭരണാധികാരികളുടെ പിന്തുണയും മിഷണറിമാർക്കുണ്ടായിരുന്നു. സാമൂഹികമായ അഭിവൃദ്ധി സ്വപ്നംകണ്ട് നാടാർ സമുദായത്തിലെ ഒരു വിഭാഗം ക്രിസ്തുമതത്തിലേക്ക് വളരെപ്പെട്ടെന്നു പരിവർത്തനം ചെയ്തു. ഇവരുടെ വസ്ത്രധാരണത്തിലും ജീവിത രീതികളിലും മിഷണറിമാർ പരിഷ്കാരങ്ങൾ വരുത്തി.
 
സവർണ്ണരുടെ ശാസനകൾ ലംഘിച്ച് മാറുമറച്ചു നടക്കുവാൻ നാടാർ സ്ത്രീകളെ ആഹ്വാനം ചെയ്തു. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള വടക്കാങ്കുളം എന്ന സ്ഥലത്ത് 1680-ൽ ജസ്യൂട്ട് വൈദികർ ആദ്യമായി ഒരു നാടാർ സ്ത്രീയെ റൌക്ക(ജാക്കറ്റ്) ധരിപ്പിച്ചു. വസ്ത്രധാരണത്തിൽ മാന്യത കൈവരുമെന്നു വന്നതോടെ ക്രിസ്തുമതത്തിലേക്കുള്ള ഒഴുക്കു വർദ്ധിച്ചു. മതപരിവർത്തനം ചെയ്താൽ സവർണ്ണ ഹിന്ദുക്കളുടെ കല്പനകളിൽ നിന്നും ഒഴിവാകാം എന്നതായിരുന്നു നാടാർ സമുദായാംഗങ്ങളെ ക്രിസ്തുമതത്തിലേക്കു ചെല്ലാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ [[നെയ്യാറ്റിൻകര]], [[കാട്ടാക്കട]], [[തിരുനെൽ‌വേലി]], [[പാറശാലപാറശ്ശാല]] തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകാമായി മതപരിവർത്തനം നടന്നു. 1685-ൽ വടക്കാങ്കുളത്ത് കത്തോലിക്കാ ദേവാലയം സ്ഥാപിതമായി.
 
==ചാന്നാർ സ്ത്രീകളുടെ അവകാശസമരം==
വരി 51:
* [http://www.archive.org/stream/ChannarLahalaOrTheUpperClothMutiny/Channar അയ്യങ്കാളി (ജീവചരിത്രം) അദ്ധ്യായം 5: ചാന്നാർ ലഹള] (സി. അഭിമന്യു)
 
[[വിഭാഗംവർഗ്ഗം:കേരളചരിത്രം]]
[[വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം]]
[[വർഗ്ഗം:തിരുവിതാംകൂർ]]
"https://ml.wikipedia.org/wiki/ചാന്നാർ_ലഹള" എന്ന താളിൽനിന്ന് ശേഖരിച്ചത്