337
തിരുത്തലുകൾ
No edit summary |
|||
}}
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് [[ടൊവിനോ തോമസ്|ടോവിനോ തോമസും]], ബാലു വർഗീസും മുഖ്യ വേഷത്തിലഭിനയിച്ചു 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''തരംഗം'''. [[ധനുഷ്]] നിർമിച്ച ഈ ചിത്രത്തിൽ സൈജു കുറുപ്പ്, അലെൻസിയർ, മനോജ് കെ ജയൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു<ref name=IBT>[http://indianexpress.com/article/entertainment/malayalam/tharangam-tovino-thomas-plays-a-disgraced-police-officer-in-dhanush-malayalam-production-see-photo-4676766/]. indianexpress.com (27 May 2017). Retrieved on 27 May 2017.</ref>.
==കഥ==
പദ്മനാഭൻ (''[[ടൊവിനോ തോമസ്]]'') എന്ന പപ്പൻ ഒരു പോലീസുകാരൻ ആണ്. ജോയിയും(''ബാലു വർഗീസ്'') പപ്പന്റെ കൂടെ തന്നെയാണ് ജോലി ചെയുന്നത്. പപ്പന്റെയും ജോയിയുടെയും മേൽ ഉദ്യഗസ്ഥനാണ് ആന്റണി ഗോൺസാൽവേസ്(''[[മനോജ് കെ ജയൻ]]''). ആന്റണിയുമായി പപ്പനും ജോയിയും കള്ള കടത്തുകാരെ പിടിക്കാൻ ഒരുക്കുന്ന ഒരു ദൗത്യം പരാജയപ്പെടുന്നു. തുടർന്ന് കള്ളക്കടത്തു സംഘം രക്ഷപെടുന്നു. ഇതേ തുടർന്ന് പപ്പനും ജോയിയും സസ്പെഷനിൽ ആകുന്നു, ആന്റണി മരണപ്പെടുന്നു. പപ്പന്റെ കാമുകിയാണ് മാലിനി(''ശാന്തി ബാലചന്ദ്രൻ''). സസ്പെന്ഷൻ കാരണം പപ്പൻ സാമ്പത്തീക ഞെരുക്കത്തിൽ ആകുന്നു. ഈ പ്രശ്നം കാരണം പൈസ എളുപ്പം നേടുന്നതിനായി ഓമന(''നേഹ അയ്യർ'') എന്ന സ്ത്രീയെ രഹസ്യമായി നിരീക്ഷിക്കുന്ന ഉദ്യമം ജോയിയും പപ്പനും ഏറ്റെടുക്കുന്നു. എന്നാൽ ഓമനയുടെ ഭർത്താവ് തര്യൻ(''ഷമ്മി തിലകൻ'') കൊലപ്പെടുന്നതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആകുന്നു. ഇതിനിടയിലേക്കു ടർക്കിയിൽ നിന്നും രഘു(''[[ഉണ്ണി മുകുന്ദൻ]] '') കുടി വരുന്നതോടെ ഈ ത്രില്ലർ ചിത്രം അതിന്റെ സംഗീർണ്ണമായ ക്ലൈമാക്സിലേക്ക് നീളുന്നു.
==അഭിനേതാക്കൾ==
|
തിരുത്തലുകൾ