"ഇടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
{{commons category|Edavanakad}}
(ചെ.) ({{commons category|Edavanakad}})
സാംസ്കാരിക ചരിത്രം
ക്രിസ്താനികളും മുസ്ളീങ്ങളും ഹിന്ദുക്കളോടൊപ്പം ഇവിടുത്തെ ജനസഞ്ചയത്തിൽ ഉൾപ്പെട്ടിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും അദ്ദേഹത്തിന്റെ ശിഷ്യനായ സഹോദരൻ അയ്യപ്പന്റെയും പ്രവർത്തനങ്ങൾ ഇവിടെയും അലയടികൾ ഉളവാക്കി. ഇതോടൊപ്പം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളർന്നുവരാൻ ഇടയായി. വിവിധ മതക്കാരുടെയും ജാതിക്കാരുടെയും നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ഇതിൽ ഹിന്ദുക്കളുടെ ഒരു പ്രധാന ആരാധനാലയമാണ് അണിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. വടക്കുംചേരി അച്ഛന്മാരുടെ കുടുംബത്തിൽ ബന്ധമുണ്ടായിരുന്ന ഒരു രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നു പറയപ്പെടുന്നു. വടക്കഞ്ചരിക്കാരുടെ കുടുംബവകയായിരുന്ന ഈ ക്ഷേത്രം പിൽക്കാലത്ത് കൊച്ചി ദേവസ്വത്തിന് കൈ മാറുകയാണുണ്ടായത്. എടവനക്കാട് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയിൽ നല്ലൊരുഭാഗം വരുന്ന ലത്തീൻ ക്രിസ്ത്യാനികളുടെ പ്രധാന ആരാധനാലയമാണ് സെന്റ് ആബ്രോസ് പള്ളി. വിശുദ്ധ അംബ്രോസിന്റെ പേരിലുള്ള ഇന്ത്യയിലെ ഏക ദേവലായമാണിത്. ക്രിസ്തുവർഷം 1856-ൽ ഈ പള്ളിയുടെ ശിലാസ്ഥാപനം നടന്നതായിട്ടാണ് രേഖകൾ പറയുന്നത്. ആരംഭത്തിൽ ഇത് നായരമ്പലം വാടേൽ പളളിയുടെ ഒരു കപ്പേള മാത്രമായിരുന്നു. പിൽക്കാലത്ത് സ്വതന്ത്രമായ പള്ളിയായിതീർന്നു. 1962-ൽ ആണ് ഇന്നു കാണുന്ന ഈ പള്ളി പുതുക്കി പണിതത്. ആദ്യമായി ഈ ഗ്രാമത്തിൽ നിലവിൽ വന്ന വിദ്യാലയം സർക്കാർ ഇംഗ്ളീഷ് പ്രൈമറി സ്കൂൾ ആയിരുന്നു. കൊല്ലവർഷം 1084-ാമാണ്ടിൽ ഈ വിദ്യാലയം ആരംഭിച്ചു എന്നാണ് റെക്കോർഡുകളിൽ നിന്നും മനസ്സിലാകുന്നത്. 1096-ൽ സന്മാർഗ്ഗിക പ്രദീപിക സഭ വക മറ്റൊരു പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിൽ ആരംഭിച്ചു. വൈപ്പിൻ കരയിലെ പഴക്കം ചെന്ന ഗ്രന്ഥശാലകളിലൊന്നായ ഇക്ബാൽ സ്മാരക വായനശാല 9-ാം വാർഡിൽ അണിയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് സ്ഥിതി ചെയ്യുന്നു. ഗ്രന്ഥശാല സംഘത്തിന്റെ ബി ഗ്രേഡ് ഗ്രാന്റിന് അർഹത നേടിയ ഈ ഗ്രന്ഥശാല ഏറെ കാലം എടവനക്കാട് ഗ്രാമത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രവർത്തിച്ചു.
 
{{commons category|Edavanakad}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2794044" എന്ന താളിൽനിന്ന് ശേഖരിച്ചത്