"അമ്മി ചവിട്ടി അരുന്ധതി കാണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1:
[[വെള്ളാളര്‍|വെള്ളാളസമൂഹത്തില്]] നിലനിന്നിരുന്ന ഒരു ആചാരമാണ് '''അമ്മി ചവിട്ടി അരുന്ധതി കാണല്‍'''. പാതിവ്രത്യത്തിനു വലിയ പ്രാധാന്യം കല്പ്പിച്ചിരുന്നവരാണ് വെള്ളാളര്‍. വിവാഹസമയത്ത് വധുവിന് പാതിവ്രത്യം കാത്തു സൂക്ഷിക്കാം എന്നുറപ്പു നല്കുന്ന ഒരു പ്രതിജ്ഞ ഇവര്‍ എടുക്കേണ്ടിയിരുന്നു. "അമ്മി ചവിട്ടി അരുന്ധതി കാണല്‍" എന്നായിരുന്നു ഈ ചടങ്ങിന്റെ പേര്.
താലികെട്ടലിനു ശേഷം കതിര്മണ്ഡപത്തിനു മൂന്നു തവണ വലം വച്ചു കഴിഞ്ഞാല്‍, വലതു ഭാഗത്തു വച്ചിരിക്കുന്ന അമ്മി (അര) കല്ലില്‍ വധു വലതു കാല് വച്ചു കയറി നില്‍ക്കണം. ആകാശത്തിലെവിടെയോ നില്ക്കുന്ന അരുന്ധതി നക്ഷത്രമെന്ന അക്ഷയ പതിപ്രതാ ചൈതന്യത്തെ ലക്ഷ്യമാക്കി അടിയുറച്ച മൗന ദാര്‍ഢ്യത്തോടെ പാതിവ്രത്യം കാത്തു സൂക്ഷിച്ചു കൊള്ളാമെന്നും മരണാന്തരം മറ്റൊരു നക്ഷത്രം ആയി വരുവാന്‍ തയ്യാറാണെന്നും ഉള്ള നയം വ്യക്ത്യമാക്കുന്ന ഒരാചാരം ആയിരുന്നു വെള്ളാളരുടെ അമ്മിചവിട്ടി അരുന്ധതി കാണല്‍<ref name=acp>എം.ചിദംബരം പിള്ള. വെള്ളാളരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും.൧൯൯൫</ref>.
==അവലംബം==
<references/>
|