"ആംനസ്റ്റി ഇന്റർനാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
വരി 1:
[[Image:Amnesty_LogoAmnesty Logo.gif|thumb|150px|right|ആംനെസ്റ്റി ചിഹ്നം]]
അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സര്‍ക്കാരേതരസംഘടനയാണു് ആംനസ്റ്റി ഇന്റര്‍നാഷണല്‍ (എ.ഐ.). ചുരുക്കത്തില്‍ ആംനസ്റ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാമാണു്: സ്വന്തം വിശ്വാസങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം ([[prisoners of conscience]]), രാഷ്ട്രീയത്തടവുകാര്‍ക്കു് നീതിപൂര്‍വ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കല്‍, [[വധശിക്ഷ|വധശിക്ഷയും]], ലോക്കപ്പു മര്‍ദ്ദനങ്ങളും, അതുപോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കും അപ്രത്യക്ഷമാകലുകള്‍ക്കും ഒരു അവസാനം, കൂടാതെ സര്‍ക്കാരുകള്‍ മൂലവും എതിരാളികള്‍ മൂലവും ആരും അനുഭവിയ്ക്കുന്ന എല്ലാവിധ [[മനുഷ്യാവകാശധ്വംസനം|മനുഷ്യാവകാശധ്വംസനങ്ങള്‍ക്കുമെതിരെയുള്ള]] പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ.
 
==ചരിത്രം==
[[1961]]-ല്‍ [[പീറ്റര്‍ ബെനന്‍സണ്‍]] എന്ന [[ബ്രിട്ടന്‍|ബ്രിട്ടീഷു്]] അഭിഭാഷകനാണു് ആംനസ്റ്റി ഇന്റര്‍നാഷനല്‍ സ്ഥാപിച്ചതു്. ഒരിയ്ക്കല്‍ പത്രവായനയ്ക്കിടയില്‍ കണ്ണില്‍പെട്ട വാര്‍ത്ത വായിച്ചു് ബെനന്‍സണ്‍ ഞെട്ടുകയും അത്യധികം രോഷാകുലനാകുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ആശംസകള്‍ നേര്‍ന്ന രണ്ടു [[പോര്‍ച്ചുഗീസു്]] വിദ്യാര്‍ത്ഥികളെ, ആ ഒരു കുറ്റത്തിന്റെ പേരില്‍ ഏഴുകൊല്ലം തടവിനു വിധിച്ച വാര്‍ത്തയായിരുന്നു അതു്. [[ദി ഒബ്സര്‍വര്‍]] ദിനപത്രത്തിന്റെ പത്രാധിപര്‍ ഡേവിഡു് ആസ്റ്റര്‍ക്കു ബെനന്‍സണ്‍ എഴുതിയ എഴുത്തു്, മെയു് 28-നു വിസ്മരിയ്ക്കപ്പെട്ട തടവുകാര്‍ എന്ന പേരില്‍ പ്രസിദ്ധീകരിയ്ക്കുകയും, അതില്‍ വായനക്കാരോടു്, തടവിലാക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു് എല്ലാ ബന്ധപ്പെട്ട അധികാരികള്‍ക്കും എഴുത്തുകള്‍ എഴുതുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ലേഖനത്തിനു വിസ്മയാവഹമായ പ്രതികരണമായിരുന്നു ലഭിച്ചതു്. ഒരു വര്‍ഷത്തിനകം, പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ അന്യായത്തിനു ഇരകളായവരുടെ (ലോകത്തെവിടെയാണെങ്കിലും) പ്രതിരോധത്തിനു വേണ്ടി കത്തെഴുതുന്നവരുടെ സംഘങ്ങള്‍ രൂപം കൊണ്ടു. 1962 മദ്ധ്യത്തോടെ [[പടിഞ്ഞാറന്‍ ജര്‍മനി]], [[ബെല്‍ജിയം]], [[സ്വിറ്റ്സര്‍ലണ്ടു്]], [[നെതര്‍ലണ്ടു്]], [[നോര്‍വേ]], [[സ്വീഡന്‍]], [[ഐര്‍ലണ്ടു്]], [[കാനഡ]], [[സിലോണ്‍]], [[ഗ്രീസു്]], [[ആസ്ട്രേലിയ]], [[അമേരിക്ക]], [[ന്യൂസീലാന്റു്]], [[ഘാന]], [[ഇസ്രായേല്‍]], [[മെക്സിക്കോ]], [[അര്‍ജന്റീന]], [[ജമൈക്ക]], [[മലയ]], [[കോങ്ഗോ ]](Brazzaville), [[എത്യോപ്യ]], [[നൈജീരിയ]], [[ബര്‍മ]], [[ഇന്ത്യ]], മുതലായ രാജ്യങ്ങളില്‍ ആംനസ്റ്റി സംഘങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനം [[ഡയാന റെഡ്ഹൌസു്]] എന്ന ഒരു സംഘാംഗം ആംനസ്റ്റിയുടെ മെഴുകുതിരിയും കമ്പിവേലിയുമുള്ള ചിഹ്നം രൂപകല്‍പന ചെയ്തു.
 
==പ്രവര്‍ത്തനത്തിന്റെ പ്രഥമവര്‍ഷങ്ങള്‍==
വരി 23:
# മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ പൊരുതുന്ന ഐക്യരാഷ്ട്രസംഘടന പോലെയുള്ള മറ്റു സംഘടനകളുമായി സഹകരിയ്ക്കുക.
# മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ചു ലോകമാകമാനം അവബോധം വളര്‍ത്തുക.
 
 
==പ്രവര്‍ത്തനരീതി==
Line 31 ⟶ 30:
 
കൂടുതല്‍ ആംനസ്റ്റി അംഗങ്ങളും കത്തെഴുത്താണു് അവരുടെ പ്രധാന ആയുധമായി തിരഞ്ഞെടുത്തിരിയ്ക്കുന്നതു്. ആംനസ്റ്റിയുടെ കേന്ദ്രസംഘടന മനുഷ്യാവകാശധ്വംസനങ്ങള്‍ കണ്ടെത്തുകയും, അതിന്റെ സത്യാവസ്തകള്‍ പരിശോധിച്ചു ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷം കീഴ്ഘടകങ്ങളിലേയ്ക്കും (ഏഴായിരത്തിലധികം ഉണ്ടെന്നാണു കണക്കു്) ഓരോ സ്വതന്ത്ര അംഗങ്ങള്‍ക്കും (അമേരിയ്ക്കയില്‍ മാത്രം 300,000-ലധികം, ലോകം മുഴുവന്‍ മൊത്തം പത്തുലക്ഷത്തിലധികം) അറിയിപ്പുകള്‍ കൊടുക്കുന്നു. ഉടന്‍ തന്നെ സംഘങ്ങളും അംഗങ്ങളും സംഭവവുമായി നേരിട്ടു ബന്ധമുള്ള സര്‍ക്കാരുദ്യോഗസ്ഥന്റെ പേര്‍ക്കു് പ്രതിഷേധവും ആശങ്കകളും അറിയിച്ചുകൊണ്ടു് എഴുത്തുകള്‍ എഴുതുന്നു. സാധാരണ ആംനസ്റ്റിയുടെ പേര്‍ തുടക്കത്തിലേ വലിച്ചിഴയ്ക്കാറില്ല.
 
 
==വരുമാനം==
Line 55 ⟶ 53:
 
മൊത്തം: ₤19,510,200
 
 
==ഭരണഘടന==
Line 64 ⟶ 61:
രാഷ്ട്രങ്ങള്‍ തന്നെ തെറ്റുകാരാവുന്ന സാഹചര്യത്തില്‍ നിഷ്പക്ഷത നിലനിര്‍ത്തുന്നതിനായി അംഗങ്ങള്‍ സ്വന്തം രാജ്യത്തു് നിശബ്ദരായിരിയ്ക്കാന്‍ ആംനസ്റ്റി അനുശാസിയ്ക്കുന്നു. അംഗങ്ങള്‍ക്കെതിരെ സ്വന്തം സര്‍ക്കാരില്‍ നിന്നു തന്നെയുണ്ടായേക്കാവുന്ന നടപടികളില്‍ നിന്നു അവരെ രക്ഷിക്കാനാണു് ഇങ്ങനെയൊരു നയം. ഈ നിയമം (സ്വന്തം രാജ്യനിയമം - own country rule) അന്താരാഷ്ട്ര സിക്രട്ടേറിയറ്റിനു വേണ്ടി ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരേയും പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരേയും കൂടി നിയന്ത്രിയ്ക്കുന്നു. കാരണം പ്രവര്‍ത്തകരുടെ സ്വരാജ്യസ്നേഹമോ രാഷ്ട്രീയചായ്‌വുകളോ അവരുടെ തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും വെള്ളം ചേര്‍ക്കാതിരിയ്ക്കുന്നതിനു വേണ്ടിയാണിതു്.
 
==അവലംബം==
==ആധാരസൂചിക==
<references/>
==പുറത്തേക്കുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/ആംനസ്റ്റി_ഇന്റർനാഷണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്